< റോമർ 3 >
1 എന്നാൽ യെഹൂദന്നു എന്തു വിശേഷത? അല്ല, പരിച്ഛേദനയാൽ എന്തു പ്രയോജനം?
అపరఞ్చ యిహూదినః కిం శ్రేష్ఠత్వం? తథా త్వక్ఛేదస్య వా కిం ఫలం?
2 സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമൎപ്പിച്ചിരിക്കുന്നതു തന്നേ.
సర్వ్వథా బహూని ఫలాని సన్తి, విశేషత ఈశ్వరస్య శాస్త్రం తేభ్యోఽదీయత|
3 ചിലർ വിശ്വസിച്ചില്ല എങ്കിൽ അവരുടെ അവിശ്വാസത്താൽ ദൈവത്തിന്റെ വിശ്വസ്തതെക്കു നീക്കം വരുമോ?
కైశ్చిద్ అవిశ్వసనే కృతే తేషామ్ అవిశ్వసనాత్ కిమ్ ఈశ్వరస్య విశ్వాస్యతాయా హానిరుత్పత్స్యతే?
4 ഒരുനാളും ഇല്ല. “നിന്റെ വാക്കുകളിൽ നീ നീതീകരിക്കപ്പെടുവാനും നിന്റെ ന്യായവിസ്താരത്തിൽ ജയിപ്പാനും” എന്നു എഴുതിയിരിക്കുന്നതുപോലെ ദൈവം സത്യവാൻ, സകല മനുഷ്യരും ഭോഷ്കു പറയുന്നവർ എന്നേ വരൂ.
కేనాపి ప్రకారేణ నహి| యద్యపి సర్వ్వే మనుష్యా మిథ్యావాదినస్తథాపీశ్వరః సత్యవాదీ| శాస్త్రే యథా లిఖితమాస్తే, అతస్త్వన్తు స్వవాక్యేన నిర్ద్దోషో హి భవిష్యసి| విచారే చైవ నిష్పాపో భవిష్యసి న సంశయః|
5 എന്നാൽ നമ്മുടെ അനീതി ദൈവത്തിന്റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കിൽ നാം എന്തു പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവൻ എന്നോ?— ഞാൻ മാനുഷരീതിയിൽ പറയുന്നു — ഒരുനാളുമല്ല;
అస్మాకమ్ అన్యాయేన యదీశ్వరస్య న్యాయః ప్రకాశతే తర్హి కిం వదిష్యామః? అహం మానుషాణాం కథామివ కథాం కథయామి, ఈశ్వరః సముచితం దణ్డం దత్త్వా కిమ్ అన్యాయీ భవిష్యతి?
6 അല്ലെങ്കിൽ ദൈവം ലോകത്തെ എങ്ങനെ വിധിക്കും?
ఇత్థం న భవతు, తథా సతీశ్వరః కథం జగతో విచారయితా భవిష్యతి?
7 ദൈവത്തിന്റെ സത്യം എന്റെ ഭോഷ്കിനാൽ അവന്റെ മഹത്വത്തിന്നായി അധികം തെളിവായി എങ്കിൽ എന്നെ പാപി എന്നു വിധിക്കുന്നതു എന്തു?
మమ మిథ్యావాక్యవదనాద్ యదీశ్వరస్య సత్యత్వేన తస్య మహిమా వర్ద్ధతే తర్హి కస్మాదహం విచారేఽపరాధిత్వేన గణ్యో భవామి?
8 നല്ലതു വരേണ്ടതിന്നു തീയതു ചെയ്ക എന്നു പറയരുതോ? ഞങ്ങൾ അങ്ങനെ പറയുന്നു എന്നു ചിലർ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ. ഇവൎക്കു വരുന്ന ശിക്ഷാവിധി നീതിയുള്ളതു തന്നേ.
మఙ్గలార్థం పాపమపి కరణీయమితి వాక్యం త్వయా కుతో నోచ్యతే? కిన్తు యైరుచ్యతే తే నితాన్తం దణ్డస్య పాత్రాణి భవన్తి; తథాపి తద్వాక్యమ్ అస్మాభిరప్యుచ్యత ఇత్యస్మాకం గ్లానిం కుర్వ్వన్తః కియన్తో లోకా వదన్తి|
9 ആകയാൽ എന്തു? നമുക്കു വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു എന്നു നാം മുമ്പെ തെളിയിച്ചുവല്ലോ.
అన్యలోకేభ్యో వయం కిం శ్రేష్ఠాః? కదాచన నహి యతో యిహూదినో ఽన్యదేశినశ్చ సర్వ్వఏవ పాపస్యాయత్తా ఇత్యస్య ప్రమాణం వయం పూర్వ్వమ్ అదదామ|
10 “നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല.
లిపి ర్యథాస్తే, నైకోపి ధార్మ్మికో జనః|
11 ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല.
తథా జ్ఞానీశ్వరజ్ఞానీ మానవః కోపి నాస్తి హి|
12 എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീൎന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല.
విమార్గగామినః సర్వ్వే సర్వ్వే దుష్కర్మ్మకారిణః| ఏకో జనోపి నో తేషాం సాధుకర్మ్మ కరోతి చ|
13 അവരുടെ തൊണ്ട തുറന്ന ശവക്കുഴി: നാവുകൊണ്ടു അവർ ചതിക്കുന്നു; സൎപ്പവിഷം അവരുടെ അധരങ്ങൾക്കു കീഴെ ഉണ്ടു.
తథా తేషాన్తు వై కణ్ఠా అనావృతశ్మశానవత్| స్తుతివాదం ప్రకుర్వ్వన్తి జిహ్వాభిస్తే తు కేవలం| తేషామోష్ఠస్య నిమ్నే తు విషం తిష్ఠతి సర్ప్పవత్|
14 അവരുടെ വായിൽ ശാപവും കൈപ്പും നിറഞ്ഞിരിക്കുന്നു.
ముఖం తేషాం హి శాపేన కపటేన చ పూర్య్యతే|
15 അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു.
రక్తపాతాయ తేషాం తు పదాని క్షిప్రగాని చ|
16 നാശവും അരിഷ്ടതയും അവരുടെ വഴികളിൽ ഉണ്ടു.
పథి తేషాం మనుష్యాణాం నాశః క్లేశశ్చ కేవలః|
17 സമാധാനമാൎഗ്ഗം അവർ അറിഞ്ഞിട്ടില്ല.
తే జనా నహి జానన్తి పన్థానం సుఖదాయినం|
18 അവരുടെ ദൃഷ്ടയിൽ ദൈവഭയം ഇല്ല” എന്നിങ്ങനെ എഴുതിയിരിക്കുന്നുവല്ലോ.
పరమేశాద్ భయం యత్తత్ తచ్చక్షుషోరగోచరం|
19 ന്യായപ്രമാണം പറയുന്നതു എല്ലാം ന്യായപ്രമാണത്തിൻ കീഴുള്ളവരോടു പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞു സൎവ്വലോകവും ദൈവസന്നിധിയിൽ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ.
వ్యవస్థాయాం యద్యల్లిఖతి తద్ వ్యవస్థాధీనాన్ లోకాన్ ఉద్దిశ్య లిఖతీతి వయం జానీమః| తతో మనుష్యమాత్రో నిరుత్తరః సన్ ఈశ్వరస్య సాక్షాద్ అపరాధీ భవతి|
20 അതുകൊണ്ടു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്റെ സന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താൽ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു.
అతఏవ వ్యవస్థానురూపైః కర్మ్మభిః కశ్చిదపి ప్రాణీశ్వరస్య సాక్షాత్ సపుణ్యీకృతో భవితుం న శక్ష్యతి యతో వ్యవస్థయా పాపజ్ఞానమాత్రం జాయతే|
21 ഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന എല്ലാവൎക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതി, തന്നേ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു.
కిన్తు వ్యవస్థాయాః పృథగ్ ఈశ్వరేణ దేయం యత్ పుణ్యం తద్ వ్యవస్థాయా భవిష్యద్వాదిగణస్య చ వచనైః ప్రమాణీకృతం సద్ ఇదానీం ప్రకాశతే|
22 അതിന്നു ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.
యీశుఖ్రీష్టే విశ్వాసకరణాద్ ఈశ్వరేణ దత్తం తత్ పుణ్యం సకలేషు ప్రకాశితం సత్ సర్వ్వాన్ విశ్వాసినః ప్రతి వర్త్తతే|
23 ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീൎന്നു,
తేషాం కోపి ప్రభేదో నాస్తి, యతః సర్వ్వఏవ పాపిన ఈశ్వరీయతేజోహీనాశ్చ జాతాః|
24 അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു.
త ఈశ్వరస్యానుగ్రహాద్ మూల్యం వినా ఖ్రీష్టకృతేన పరిత్రాణేన సపుణ్యీకృతా భవన్తి|
25 വിശ്വസിക്കുന്നവൎക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറു മയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദൎശിപ്പിപ്പാൻ,
యస్మాత్ స్వశోణితేన విశ్వాసాత్ పాపనాశకో బలీ భవితుం స ఏవ పూర్వ్వమ్ ఈశ్వరేణ నిశ్చితః, ఇత్థమ్ ఈశ్వరీయసహిష్ణుత్వాత్ పురాకృతపాపానాం మార్జ్జనకరణే స్వీయయాథార్థ్యం తేన ప్రకాశ్యతే,
26 താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന്നു ഇക്കാലത്തു തന്റെ നീതിയെ പ്രദൎശിപ്പിപ്പാൻ തന്നേ അങ്ങനെ ചെയ്തതു.
వర్త్తమానకాలీయమపి స్వయాథార్థ్యం తేన ప్రకాశ్యతే, అపరం యీశౌ విశ్వాసినం సపుణ్యీకుర్వ్వన్నపి స యాథార్థికస్తిష్ఠతి|
27 ആകയാൽ പ്രശംസ എവിടെ? അതു പൊയ്പോയി. ഏതു മാൎഗ്ഗത്താൽ? കൎമ്മമാൎഗ്ഗത്താലോ? അല്ല, വിശ്വാസമാൎഗ്ഗത്താലത്രേ.
తర్హి కుత్రాత్మశ్లాఘా? సా దూరీకృతా; కయా వ్యవస్థయా? కిం క్రియారూపవ్యవస్థయా? ఇత్థం నహి కిన్తు తత్ కేవలవిశ్వాసరూపయా వ్యవస్థయైవ భవతి|
28 അങ്ങനെ മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.
అతఏవ వ్యవస్థానురూపాః క్రియా వినా కేవలేన విశ్వాసేన మానవః సపుణ్యీకృతో భవితుం శక్నోతీత్యస్య రాద్ధాన్తం దర్శయామః|
29 അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ ജാതികളുടെയും ദൈവം ആകുന്നു.
స కిం కేవలయిహూదినామ్ ఈశ్వరో భవతి? భిన్నదేశినామ్ ఈశ్వరో న భవతి? భిన్నదేశినామపి భవతి;
30 ദൈവം ഏകനല്ലോ; അവൻ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താൽ അഗ്രചൎമ്മികളെയും നീതീകരിക്കുന്നു.
యస్మాద్ ఏక ఈశ్వరో విశ్వాసాత్ త్వక్ఛేదినో విశ్వాసేనాత్వక్ఛేదినశ్చ సపుణ్యీకరిష్యతి|
31 ആകയാൽ നാം വിശ്വാസത്താൽ ന്യായപ്രമാണത്തെ ദുൎബ്ബലമാക്കുന്നുവോ? ഒരു നാളും ഇല്ല; നാം ന്യായപ്രമാണത്തെ ഉറപ്പിക്കയത്രേ ചെയ്യുന്നു.
తర్హి విశ్వాసేన వయం కిం వ్యవస్థాం లుమ్పామ? ఇత్థం న భవతు వయం వ్యవస్థాం సంస్థాపయామ ఏవ|