< റോമർ 16 >

1 നമ്മുടെ സഹോദരിയും കെംക്രെയസഭയിലെ ശുശ്രൂഷക്കാരത്തിയുമായ ഫേബയെ
ⲁ̅ϮϮϨⲞ ⲆⲈ ⲘⲪⲞⲒⲂⲎ ⲦⲈⲚⲤⲰⲚⲒ ⲈⲦⲈⲚ ⲐⲎⲚⲞⲨ ⲈⲦⲈ ⲞⲨⲢⲈϤϢⲈⲘϢⲒ ϨⲰⲤⲦⲈ ⲚⲦⲈϮⲈⲔⲔⲖⲎ ⲤⲒⲀ ⲈⲦϦⲈⲚ ⲔⲈⲚⲬⲢⲈⲈⲤ
2 നിങ്ങൾ വിശുദ്ധന്മാൎക്കു യോഗ്യമാംവണ്ണം കൎത്താവിന്റെ നാമത്തിൽ കൈക്കൊണ്ടു, അവൾക്കു നിങ്ങളുടെ സഹായം വേണ്ടുന്ന ഏതു കാൎയ്യത്തിലും സഹായിക്കേണ്ടതിന്നു ഞാൻ നിങ്ങളെ ഭാരമേല്പിക്കുന്നു. അവളും പലൎക്കും വിശേഷാൽ എനിക്കും സഹായം ചെയ്തിരിക്കുന്നു.
ⲃ̅ϨⲒⲚⲀ ⲚⲦⲈⲦⲈⲚϢⲞⲠⲤ ⲈⲢⲰⲦⲈⲚ ϦⲈⲚⲠϬⲞⲒⲤ ϦⲈⲚⲠⲈⲘⲠϢⲀ ⲚⲦⲈⲚⲎ ⲈⲐⲞⲨⲀⲂ ⲞⲨⲞϨ ⲚⲦⲈⲦⲈⲚϮⲦⲞⲦⲤ ϦⲈⲚϨⲰⲂ ⲚⲒⲂⲈⲚ ⲈⲦⲈⲤⲚⲀⲈⲢⲬ ⲢⲒⲀ ⲘⲘⲰⲦⲈⲚ ⲚϦⲎⲦⲞⲨ ⲔⲈ ⲄⲀⲢ ⲚⲐⲞⲤ ϨⲰⲤ ⲀⲤϢⲰⲠⲒ ϦⲀϪⲈⲚ ⲞⲨⲘⲎϢ ⲠⲈⲘⲎⲒ ϨⲰ.
3 ക്രിസ്തുയേശുവിൽ എന്റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്‌വിൻ.
ⲅ̅ϢⲒⲚⲒ ⲈⲠⲢⲒⲤⲔⲨⲖⲖⲀ ⲚⲈⲘ ⲀⲔⲨⲖⲖⲀ ⲚⲀϢⲪⲎⲢ ⲚⲢⲈϤⲈⲢϨⲰⲂ ϦⲈⲚⲠⲬⲢⲒⲤⲦⲞⲤ ⲒⲎⲤⲞⲨⲤ.
4 അവർ എന്റെ പ്രാണന്നു വേണ്ടി തങ്ങളുടെ കഴുത്തു വെച്ചുകൊടുത്തവരാകുന്നു; അവൎക്കു ഞാൻ മാത്രമല്ല, ജാതികളുടെ സകലസഭകളും കൂടെ നന്ദിപറയുന്നു.
ⲇ̅ⲚⲀⲒ ⲈⲦⲀⲨϮ ⲚⲦⲞⲨⲚⲀϨⲂⲒ ⲈϨⲢⲎⲒ ⲈϪⲈⲚ ⲦⲀⲮⲨⲬⲎ ⲚⲀⲒ ⲈⲦⲈ ⲀⲚⲞⲔ ⲘⲘⲀⲨⲀⲦ ⲀⲚ ⲈⲦϢⲈⲠϨⲘⲞⲦ ⲚⲦⲞⲦⲞⲨ ⲀⲖⲖⲀ ⲚⲈⲘ ⲚⲒⲔⲈⲈⲔⲔⲖⲎ ⲤⲒⲀ ⲦⲎⲢⲞⲨ ⲚⲦⲈⲚⲒⲈⲐⲚⲞⲤ ⲚⲈⲘ ϮⲈⲔⲔⲖⲎⲤⲒⲀ ⲚⲦⲈⲠⲞⲨⲎⲒ
5 അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്‌വിൻ; ആസ്യയിൽ ക്രിസ്തുവിന്നു ആദ്യഫലമായി എനിക്കു പ്രിയനായ എപ്പൈനത്തൊസിന്നു വന്ദനം ചൊല്ലുവിൻ.
ⲉ̅ϢⲒⲚⲒ ⲈⲠⲈⲚⲈⲦⲞⲤ ⲠⲀⲀⲄⲀⲠⲎⲦⲞⲤ ⲈⲦⲈ ⲚⲐⲞϤ ⲠⲈ ϮⲀⲢⲬⲎ ⲚⲦⲈϮⲀⲤⲒⲀ ϦⲈⲚⲠϬⲞⲒⲤ.
6 നിങ്ങൾക്കായി വളരെ അദ്ധ്വാനിച്ചവളായ മറിയെക്കു വന്ദനം ചൊല്ലുവിൻ.
ⲋ̅ϢⲒⲚⲒ ⲈⲘⲀⲢⲒⲀ ⲐⲎ ⲈⲦⲀⲤϬⲒ ⲞⲨⲘⲎϢ ⲚϦⲒⲤⲒ ϦⲀⲢⲰⲦⲈⲚ.
7 എന്റെ ചാൎച്ചക്കാരും സഹബദ്ധന്മാരായ അന്ത്രൊനിക്കൊസിന്നും യൂനിയാവിന്നും വന്ദനം ചൊല്ലുവിൻ; അവർ അപ്പൊസ്തലന്മാരുടെ ഇടയിൽ പേർകൊണ്ടവരും എനിക്കു മുമ്പെ ക്രിസ്തുവിൽ വിശ്വസിച്ചവരും ആകുന്നു.
ⲍ̅ϢⲒⲚⲒ ⲈⲀⲚⲆⲢⲞⲚⲒⲔⲞⲤ ⲚⲈⲘ ⲒⲞⲨⲖⲒⲀ ⲚⲀⲤⲨⲄⲄⲈⲚⲎ ⲤⲞⲨⲞϨ ⲚⲀϢⲪⲎⲢ ⲚⲈⲬⲘⲀⲖⲰⲦⲞⲤ ⲈⲦⲈ ϨⲀⲚⲤⲞⲨⲒⲚ ⲚⲈϦⲈⲚⲚⲒⲀⲠⲞⲤⲦⲞⲖⲞⲤ ⲚⲀⲒ ⲈⲦⲈ ϨⲀⲚϢⲞⲢⲠ ⲈⲢⲞⲒ ⲚⲈϦⲈⲚⲠⲬⲢⲒⲤⲦⲞⲤ.
8 കൎത്താവിൽ എനിക്കു പ്രിയനായ അംപ്ലിയാത്തൊസിന്നു വന്ദനം ചൊല്ലുവിൻ.
ⲏ̅ϢⲒⲚⲒ ⲈⲀⲘⲠⲖⲒⲀⲦⲞⲤ ⲠⲀⲀⲄⲀⲠⲎⲦⲞⲤ ϦⲈⲚⲠϬⲞⲒⲤ.
9 ക്രിസ്തുവിൽ ഞങ്ങളുടെ കൂട്ടുവേലക്കാരനായ ഉൎബ്ബാനൊസിന്നും എനിക്കു പ്രിയനായ സ്താക്കുവിന്നും വന്ദനം ചൊല്ലുവിൻ.
ⲑ̅ϢⲒⲚⲒ ⲈⲞⲨⲢⲂⲀⲚⲞⲤ ⲚⲈⲚϢⲪⲎⲢ ⲚⲢⲈϤⲈⲢϨⲰⲂ ϦⲈⲚⲠⲬⲢⲒⲤⲦⲞⲤ ⲚⲈⲘ ⲤⲦⲀⲬⲎⲤ ⲠⲀⲀⲄⲀⲠⲎⲦⲞⲤ.
10 ക്രിസ്തുവിൽ സമ്മതനായ അപ്പെലേസിന്നു വന്ദനം ചൊല്ലുവിൻ. അരിസ്തൊബൂലൊസിന്റെ ഭവനക്കാൎക്കു വന്ദനം ചൊല്ലുവിൻ.
ⲓ̅ϢⲒⲚⲒ ⲈⲀⲠⲈⲖⲖⲎⲤ ⲠⲒⲤⲰⲦⲠ ϦⲈⲚⲠⲬⲢⲒⲤⲦⲞⲤ ϢⲒⲚⲒ ⲈⲚⲎ ⲈⲦϢⲞⲠ ⲈⲂⲞⲖ ϦⲈⲚⲀⲢⲒⲤⲦⲞⲂⲞⲨⲖⲞⲤ.
11 എന്റെ ചാൎച്ചക്കാരനായ ഹെരോദിയോന്നു വന്ദനം ചൊല്ലുവിൻ; നൎക്കിസ്സൊസിന്റെ ഭവനക്കാരിൽ കൎത്താവിൽ വിശ്വസിച്ചവൎക്കു വന്ദനം ചൊല്ലുവിൻ.
ⲓ̅ⲁ̅ϢⲒⲚⲒ ⲈⲎⲢⲰⲆⲒⲞⲚ ⲠⲀⲤⲨⲄⲄⲈⲚⲎⲤ ϢⲒⲚⲒ ⲈⲚⲎ ⲈⲦϢⲞⲠ ⲈⲂⲞⲖ ϦⲈⲚⲚⲀⲚⲀⲢⲔⲨⲤⲞⲤ ⲚⲎ ⲈⲦϢⲞⲠ ϦⲈⲚⲠϬⲞⲒⲤ.
12 കൎത്താവിൽ അദ്ധ്വാനിക്കുന്നവരായ ത്രുഫൈനെക്കും ത്രുഫോസെക്കും വന്ദനം ചൊല്ലുവിൻ. കൎത്താവിൽ വളരെ അദ്ധ്വാനിച്ചവളായ പ്രിയ പെൎസിസിന്നു വന്ദനം ചൊല്ലുവിൻ.
ⲓ̅ⲃ̅ϢⲒⲚⲒ ⲈⲦⲢⲒⲪⲰⲚⲀ ⲚⲈⲘ ⲦⲢⲨⲪⲰⲤⲀ ⲚⲎ ⲈⲦϦⲞⲤⲒ ϦⲈⲚⲠϬⲞⲒⲤ ϢⲒⲚⲒ ⲈⲠⲈⲢⲤⲒⲆⲀ ϮⲘⲈⲚⲢⲒⲦ ⲐⲎ ⲈⲦⲀⲤϬⲒ ⲞⲨⲘⲎϢ ⲚϦⲒⲤⲒ ϦⲈⲚⲠϬⲞⲒⲤ.
13 കൎത്താവിൽ പ്രസിദ്ധനായ രൂഫൊസിനെയും എനിക്കും അമ്മയായ അവന്റെ അമ്മയെയും വന്ദനം ചെയ്‌വിൻ.
ⲓ̅ⲅ̅ϢⲒⲚⲒ ⲈⲢⲞⲨⲪⲞⲤ ⲠⲒⲤⲰⲦⲠ ϦⲈⲚⲠϬⲞⲒⲤ ⲚⲈⲘ ⲦⲈϤⲘⲀⲨ ⲞⲨⲞϨ ⲐⲰⲒ ϨⲰ ⲦⲈ.
14 അസുംക്രിതൊസിന്നും പ്ലെഗോന്നും ഹെൎമ്മോസിന്നും പത്രൊബാസിന്നും ഹെൎമ്മാസിന്നും കൂടെയുള്ള സഹോദരന്മാൎക്കും വന്ദനം ചൊല്ലുവിൻ.
ⲓ̅ⲇ̅ϢⲒⲚⲒ ⲈⲀⲤⲨⲚⲔⲢⲒⲦⲞⲤ ⲪⲖⲎⲄⲞⲚⲦⲀ ⲈⲢⲘⲎ ⲠⲀⲦⲢⲞⲂⲀ ⲈⲢⲘⲀ ⲚⲈⲘ ⲚⲒⲔⲈⲤⲚⲎⲞⲨ ⲈⲐⲚⲈⲘⲰⲞⲨ.
15 ഫിലൊലൊഗൊസിന്നും യൂലിയെക്കും നെരെയുസിന്നും അവന്റെ സഹോദരിക്കും ഒലുമ്പാസിന്നും അവരോടുകൂടെയുള്ള സകല വിശുദ്ധന്മാൎക്കും വന്ദനം ചൊല്ലുവിൻ.
ⲓ̅ⲉ̅ϢⲒⲚⲒ ⲈⲪⲨⲖⲞⲖⲞⲄⲞⲤ ⲚⲈⲘ ⲒⲞⲨⲖⲒⲀ ⲚⲈⲢⲈⲀ ⲚⲈⲘ ⲦⲈϤⲤⲰⲚⲒ ⲚⲈⲘ ⲞⲨⲨⲘⲠⲀⲚ ⲚⲈⲘ ⲚⲒⲀⲄⲒⲞⲤ ⲦⲎⲢⲞⲨ ⲈⲐⲚⲈⲘⲰⲞⲨ.
16 വിശുദ്ധചുംബനംകൊണ്ടു അന്യോന്യം വന്ദനം ചെയ്‌വിൻ. ക്രിസ്തുവിന്റെ സകലസഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു.
ⲓ̅ⲋ̅ⲀⲢⲒⲀⲤⲠⲀⲌⲈⲤⲐⲈ ⲚⲚⲈⲦⲈⲚⲈⲢⲎⲞⲨ ϦⲈⲚⲞⲨⲪⲒ ⲈⲤⲞⲨⲀⲂ ⲤⲈϢⲒⲚⲒ ⲈⲢⲰⲦⲈⲚ ⲚϪⲈⲚⲒⲈⲔⲔⲖⲎ ⲤⲒⲀ ⲦⲎⲢⲞⲨ ⲚⲦⲈⲠⲬⲢⲒⲤⲦⲞⲤ.
17 സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടൎച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോടു അകന്നു മാറുവിൻ.
ⲓ̅ⲍ̅ϮϮϨⲞ ⲈⲢⲰⲦⲈⲚ ⲚⲀⲤⲚⲎⲞⲨ ⲈⲐⲢⲈⲦⲈⲚϮϨⲐⲎⲦⲈⲚ ⲈⲚⲎ ⲈⲦⲒⲢⲒ ⲚⲚⲒⲪⲰⲢϪ ⲚⲈⲘ ⲚⲒⲤⲔⲀⲚⲆⲀⲖⲞⲚ ⲤⲀⲂⲞⲖ ⲚϮⲤⲂⲰ ⲈⲦⲀⲢⲈⲦⲈⲚⲦⲤⲀⲂⲞ ⲈⲢⲞⲤ ⲞⲨⲞϨ ⲢⲈⲔ ⲐⲎⲚⲞⲨ ⲤⲀⲂⲞⲖ ⲘⲘⲰⲞⲨ.
18 അങ്ങനെയുള്ളവർ നമ്മുടെ കൎത്താവായ ക്രിസ്തുവിനെ അല്ല, തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു.
ⲓ̅ⲏ̅ⲚⲀⲒ ⲄⲀⲢ ⲘⲠⲀⲒⲢⲎϮ ⲤⲈⲞⲒ ⲘⲂⲰⲔ ⲀⲚ ⲘⲠⲈⲚϬⲞⲒⲤ ⲒⲎⲤⲞⲨⲤ ⲠⲬⲢⲒⲤⲦⲞⲤ ⲀⲖⲖⲀ ⲚⲦⲞⲨⲚⲈϪⲒ ⲞⲨⲞϨ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲦⲞⲨϪⲒⲚⲤⲀϪⲒ ⲈⲦϨⲞⲖϪ ⲚⲈⲘ ⲠⲞⲨⲤⲘⲞⲨ ϢⲀⲨⲈⲢϨⲀⲖ ⲘⲠϨⲎⲦ ⲚⲚⲒⲀⲦⲔⲀⲔⲒⲀ.
19 നിങ്ങളുടെ അനുസരണം പരക്കെ എല്ലാവൎക്കും പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ടു ഞാൻ നിങ്ങൾ നിമിത്തം സന്തോഷിക്കുന്നു; എങ്കിലും നിങ്ങൾ നന്മെക്കു ജ്ഞാനികളും തിന്മെക്കു അജ്ഞന്മാരും ആകേണം എന്നു ഞാൻ ഇച്ഛിക്കുന്നു.
ⲓ̅ⲑ̅ⲦⲈⲦⲈⲚⲘⲈⲦⲢⲈϤⲤⲰⲦⲈⲘ ⲄⲀⲢ ⲀⲤϢⲈ ⲚⲀⲤ ϢⲀ ⲞⲨⲞⲚ ⲚⲒⲂⲈⲚ ϮⲢⲀϢⲒ ⲞⲨⲚ ⲈϪⲈⲚ ⲐⲎⲚⲞⲨ ϮⲞⲨⲈϢ ⲐⲎⲚⲞⲨ ⲆⲈ ⲈⲢⲈⲦⲈⲚⲞⲒ ⲚⲤⲀⲂⲈ ϦⲈⲚⲠⲒⲠⲈⲐⲚⲀⲚⲈϤ ⲀⲔⲈⲢⲈⲞⲤ ⲆⲈ ⲈⲠⲒⲠⲈⲦϨⲰⲞⲨ.
20 സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും. നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
ⲕ̅ⲪⲚⲞⲨϮ ⲆⲈ ⲚⲦⲈϮϨⲒⲢⲎⲚⲎ ⲈϤⲈϦⲞⲘϦⲈⲘ ⲘⲠⲤⲀⲦⲀⲚⲀⲤ ϦⲀ ⲚⲈⲦⲈⲚϬⲀⲖⲀⲨϪ ⲚⲬⲰⲖⲈⲘ ⲠϨⲘⲞⲦ ⲘⲠⲈⲚϬⲞⲒⲤ ⲒⲎⲤⲞⲨⲤ ⲠⲬⲢⲒⲤⲦⲞⲤ ⲚⲈⲘⲰⲦⲈⲚ.
21 എന്റെ കൂട്ടുവേലക്കാരനായ തിമൊഥെയൊസും എന്റെ ചാൎച്ചക്കാരായ ലൂക്യൊസും യാസോനും സോസിപത്രൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.
ⲕ̅ⲁ̅ϤϢⲒⲚⲒ ⲈⲢⲰⲦⲈⲚ ⲚϪⲈⲦⲒⲘⲞⲐⲈⲞⲤ ⲠⲀϢⲪⲎ ⲢⲚⲢⲈϤⲈⲢϨⲰⲂ ⲚⲈⲘ ⲖⲞⲨⲔⲒⲞⲤ ⲚⲈⲘ ⲒⲀⲤⲤⲰⲚ ⲚⲈⲘ ⲤⲰⲤⲒⲠⲀⲦⲢⲞⲤ ⲠⲀⲤⲨⲄⲄⲈⲚⲎⲤ.
22 ഈ ലേഖനം എഴുതിയ തെൎതൊസ് എന്ന ഞാൻ നിങ്ങളെ കൎത്താവിൽ വന്ദനം ചെയ്യുന്നു.
ⲕ̅ⲃ̅ϮϢⲒⲚⲒ ⲈⲢⲰⲦⲈⲚ ⲀⲚⲞⲔ ⲦⲈⲢⲦⲒⲞⲤ ⲪⲎ ⲈⲦⲀϤⲤϦⲈ ⲦⲀⲒⲈⲠⲒⲤⲦⲞⲖⲎ ϦⲈⲚⲠϬⲞⲒⲤ.
23 എനിക്കും സൎവ്വസഭെക്കും അതിഥിസൽക്കാരം ചെയ്യുന്ന ഗായൊസ് നിങ്ങളെ വന്ദനം ചെയ്യുന്നു. പട്ടണത്തിന്റെ ഭണ്ഡാരവിചാരകനായ എരസ്തൊസും സഹോദരനായ ക്വൎത്തൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.
ⲕ̅ⲅ̅ϤϢⲒⲚⲒ ⲈⲢⲰⲦⲈⲚ ⲚϪⲈⲄⲀⲒⲞⲤ ⲠⲀϢⲈⲘⲘⲞ ⲚⲈⲘ ϮⲈⲔⲔⲖⲎⲤⲒⲀ ⲦⲎⲢⲤ ϤϢⲒⲚⲒ ⲈⲢⲰⲦⲈⲚ ⲚϪⲈⲀⲢⲀⲤⲦⲞⲤ ⲠⲒⲞⲒⲔⲞⲚⲞⲘⲞⲤ ⲚⲦⲈϮⲠⲞⲖⲒⲤ ⲚⲈⲘ ⲔⲞⲨⲀⲢⲦⲞⲤ ⲠⲒⲤⲞⲚ.
ⲕ̅ⲇ̅ⲠϨⲘⲞⲦ ⲘⲠⲈⲚϬⲞⲒⲤ ⲒⲎⲤⲞⲨⲤ ⲠⲬⲢⲒⲤⲦⲞⲤ ⲚⲈⲘⲰⲦⲈⲚ ⲦⲎⲢⲞⲨ ⲀⲘⲎⲚ
25 പൂൎവ്വകാലങ്ങളിൽ മറഞ്ഞിരുന്നിട്ടു ഇപ്പോൾ വെളിപ്പെട്ടുവന്നതും നിത്യദൈവത്തിന്റെ നിയോഗപ്രകാരം സകലജാതികൾക്കും വിശ്വാസത്തിന്റെ അനുസരണത്തിന്നായി പ്രവാചകന്മാരുടെ എഴുത്തുകളാൽ (aiōnios g166)
ⲕ̅ⲉ̅ⲪⲎ ⲈⲦⲈ ⲞⲨⲞⲚ ϢϪⲞⲘ ⲘⲘⲞϤ ⲈⲦⲀϪⲢⲈ ⲐⲎⲚⲞⲨ ⲔⲀⲦⲀ ⲠⲀⲈⲨⲀⲄⲄⲈⲖⲒⲞⲚ ⲚⲈⲘ ⲠⲒϨⲒⲰⲒϢ ⲚⲦⲈⲠⲬⲢⲒⲤⲦⲞⲤ ⲒⲎⲤⲞⲨⲤ ⲔⲀⲦⲀ ⲞⲨϬⲰⲢⲠ ⲈⲂⲞⲖ ⲚⲦⲈⲞⲨⲘⲨⲤⲦⲎⲢⲒⲞⲚ ⲈⲀⲨⲬⲀⲢⲰⲞⲨ ⲈⲢⲞϤ ⲈϨⲀⲚⲤⲎ ⲞⲨ ⲚⲈⲚⲈϨ. (aiōnios g166)
26 അറിയിച്ചിരിക്കുന്നതുമായ മൎമ്മത്തിന്റെ വെളിപ്പാടിന്നു അനുസരണമായുള്ള എന്റെ സുവിശേഷത്തിന്നും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗത്തിന്നും ഒത്തവണ്ണം നിങ്ങളെ സ്ഥിരപ്പെടുത്തുവാൻ കഴിയുന്ന (aiōnios g166)
ⲕ̅ⲋ̅ϮⲚⲞⲨ ⲆⲈ ⲀϤⲞⲨⲞⲚϨϤ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲚⲒⲄⲢⲀⲪⲎ ⲚⲦⲈⲚⲒⲠⲢⲞⲪⲎⲦⲎⲤ ⲔⲀⲦⲀ ⲠⲒⲞⲨⲀϨⲤⲀϨⲚⲒ ⲚⲦⲈⲪⲚⲞⲨϮ ⲠⲒϢⲀ ⲈⲚⲈϨ ⲈⲀⲨⲞⲨⲞⲚϨϤ ⲈⲂⲞⲖ ⲈⲨⲤⲰⲦⲈⲘ ⲚⲦⲈⲪⲚⲀϨϮ ϦⲈⲚⲚⲒⲈⲐⲚⲞⲤ ⲦⲎⲢⲞⲨ (aiōnios g166)
27 ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ. (aiōn g165)
ⲕ̅ⲍ̅ⲠⲒⲞⲨⲀⲒ ⲘⲘⲀⲨⲀⲦϤ ⲠⲒⲤⲀⲂⲈ ⲪⲚⲞⲨϮ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲒⲎⲤⲞⲨⲤ ⲠⲬⲢⲒⲤⲦⲞⲤ ⲪⲀⲒ ⲈⲦⲈ ⲪⲰϤ ⲠⲈ ⲠⲒⲰⲞⲨ ϢⲀ ⲈⲚⲈϨ ⲚⲦⲈⲚⲒⲈⲚⲈϨ ⲀⲘⲎⲚ (aiōn g165)

< റോമർ 16 >