< റോമർ 11 >
1 എന്നാൽ ദൈവം സ്വജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും ഇല്ല; ഞാനും യിസ്രായേല്യനല്ലോ; അബ്രാഹാമിന്റെ സന്തതിയിൽ ബെന്യാമീൻ ഗോത്രത്തിൽ ജനിച്ചവൻ തന്നേ.
Nipele, nguusya, ana Akunnungu ŵakanile ŵandu ŵakwe? Ngwamba! Uneji nansyene ndili Mwisilaeli jwa uŵelesi u che Iblahimu ni jwa lukosyo lu che Benyamini.
2 ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലീയാവിന്റെ ചരിത്രത്തിൽ തിരുവെഴുത്തു പറയുന്നതു അറിയുന്നില്ലയോ?
Akunnungu nganiŵakana ŵandu ŵakwe ŵaŵasagwile chitandile kundanda. Nkukumbuchila yagakuti pakusala Malembelo ga Akunnungu nkati che Elia, katema paŵalalatile Ŵaisilaeli paujo pa Akunnungu?
3 അവൻ യിസ്രായേലിന്നു വിരോധമായി: “കൎത്താവേ, അവർ നിന്റെ പ്രവാചകന്മാരെ കൊന്നു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു കളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു”
Ŵatite, “Ambuje, ŵauleje ŵakulondola ŵenu ni kugumula ilisa yenu, noneji sigalile jika. Ni ŵanyawo akuusosa amulaje.”
4 എന്നു ദൈവത്തോടു വാദിക്കുമ്പോൾ അവന്നു അരുളപ്പാടു ഉണ്ടായതു എന്തു? “ബാലിന്നു മുട്ടുകുത്താത്ത ഏഴായിരം പേരെ ഞാൻ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു” എന്നു തന്നേ.
Nambo Akunnungu ŵanjanjile uli? Ŵansalile, “Nalisigachisye ŵandu elufu saba ŵaŵakanile kuntindiŵalila Baali nnungu jwa unami.”
5 അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിൻ പ്രകാരം ഒരു ശേഷിപ്പുണ്ടു.
Ni iyoyo peyo katema ka sambano kano, apali ŵandu kanandi ŵasigalile ŵasagulikwe ni Akunnungu ligongo lya umbone wao.
6 കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല.
Lusagu lwa Akunnungu lukukulupilila umbone wakwe, ni ngiiŵa kwa ipanganyo ya ŵandu, iŵaga Akunnungu akwasagula ŵandu kwa litala lya ipanganyo yao, nipele umbone wakwe ngaukaŵe umbone wa usyene.
7 ആകയാൽ എന്തു? യിസ്രായേൽ താൻ തിരഞ്ഞതു പ്രാപിച്ചില്ല; തിരഞ്ഞെടുക്കപ്പെട്ടവർ അതു പ്രാപിച്ചു: ശേഷമുള്ളവരോ കഠിനപ്പെട്ടിരിക്കുന്നു.
Nipele, itite uli? Chindu chiŵachisosaga Ŵaisilaeli nganachisimana, nambo aŵala ŵaŵasagulikwe ŵachisimene, ni ŵane ŵaŵasigalile wo Akunnungu ŵatesile aŵe ŵakukakatima ntima.
8 “ദൈവം അവൎക്കു ഇന്നുവരെ ഗാഢനിദ്രയും കാണാത്ത കണ്ണും കേൾക്കാത്ത ചെവിയും കൊടുത്തു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
Mpela yaitite kulembekwa mu Malembelo ga Akunnungu, “Akunnungu ŵaapele lunda lwangamanyilila, ŵaapele meeso nambo ngakulola ni ŵaapele mawiwi nambo ngakupilikana mpaka lelo jino.”
9 “അവരുടെ മേശ അവൎക്കു കണിയും കുടുക്കും ഇടൎച്ചയും പ്രതികാരവുമായിത്തീരട്ടെ;
Ni che Daudi akuti, “Chindimba chao chiŵe chitanje chakwatanjisya, agwanje ni kulagaswa.
10 അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ മുതുകു എല്ലായ്പോഴും കുനിയിക്കേണമേ” എന്നു ദാവീദും പറയുന്നു.
Meeso gao gatajikwe chipi kuti akalola ni migongo jao jipindiche moŵa gose.”
11 എന്നാൽ അവർ വീഴേണ്ടതിന്നോ ഇടറിയതു എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും അല്ല; അവൎക്കു എരിവു വരുത്തുവാൻ അവരുടെ ലംഘനം ഹേതുവായി ജാതികൾക്കു രക്ഷ വന്നു എന്നേയുള്ളു.
Nipele, nguusya sooni, ana Ŵayahudi alikuŵele kwichila kugwa kusyene? Ngwamba! Nambo kwa chileŵo cha Ŵayahudi, ŵandu ŵangaŵa Ŵayahudi waichilile ukulupusyo, kuti Ŵayahudi ŵakolele wiu.
12 എന്നാൽ അവരുടെ ലംഘനം ലോകത്തിന്നു ധനവും അവരുടെ നഷ്ടം ജാതികൾക്കു സമ്പത്തും വരുവാൻ കാരണമായി എങ്കിൽ അവരുടെ യഥാസ്ഥാനം എത്ര അധികം?
Kuleŵa kwa Ŵayahudi kuichisye upile weujinji pachilambo, ni kupunguchilwa kwao kwa chikulupi kuichisye upile weujinji kwa ŵandu ŵangaŵa Ŵayahudi. Ana ngakukuichisya upile wakupunda nnope katema Ŵayahudi wose pachiŵaujilile Akunnungu?
13 എന്നാൽ ജാതികളായ നിങ്ങളോടു ഞാൻ പറയുന്നതു: ജാതികളുടെ അപ്പൊസ്തലനായിരിക്കയാൽ ഞാൻ എന്റെ
Sambano, nguŵecheta ni mwanya ŵandu ŵangaŵa Ŵayahudi. Pakuŵa uneji ndili nduna kwa ŵandu ŵangaŵa Ŵayahudi, ngulilapila masengo gangu.
14 സ്വജാതിക്കാൎക്കു വല്ലവിധേനയും സ്പൎദ്ധ ജനിപ്പിച്ചു, അവരിൽ ചിലരെ രക്ഷിക്കാമെങ്കിലോ എന്നു വെച്ചു തന്നേ ഞാൻ എന്റെ ശുശ്രൂഷയെ പുകഴ്തുന്നു.
Pane chingombole kwatenda Ŵayahudi akole wiu kuti ngombole kwakulupusya ŵampepe mwa ŵelewo.
15 അവരുടെ ഭ്രംശം ലോകത്തിന്റെ നിരപ്പിന്നു ഹേതുവായി എങ്കിൽ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിൎപ്പെന്നല്ലാതെ എന്താകും?
Pakuŵa iŵaga kukanikwa kwao ni Akunnungu kuichisye kwilana pasikati ja Akunnungu ni ŵandu wose ŵa pachilambo, isyene pachakundikwe ni Akunnungu chikuŵe mpela kuichisya umi kwa ŵandu ŵawile.
16 ആദ്യഭാഗം വിശുദ്ധം എങ്കിൽ പിണ്ഡം മുഴുവനും അങ്ങനെ തന്നേ; വേർ വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങനെ തന്നേ.
Naga chipande chandanda cha nkate chityochekwe ligongo lya Akunnungu, nkate chiuŵe wakwe iyoyo peyo, ni nchiga watyochekwaga ligongo lya Akunnungu, nipele nyambi syakwe chisiŵe syakwe iyoyo peyo.
17 കൊമ്പുകളിൽ ചിലതു ഒടിച്ചിട്ടു കാട്ടൊലീവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു ചേൎത്തു ഒലീവുമരത്തിന്റെ ഫലപ്രദമായ വേരിന്നു പങ്കാളിയായിത്തീൎന്നു എങ്കിലോ,
Nyambi simpepe sya mseituni wepande syekate ni lujambi lwa mseituni wa mwitinji upandichikwe pachanya chitela cha mseituni wepande. Ŵanyamwe ŵangaŵa Ŵayahudi nkulandana ni mseituni wa mwitinji, sambano nkupoka umi wa chimbumu wa Ŵayahudi.
18 കൊമ്പുകളുടെ നേരെ പ്രശംസിക്കരുതു; പ്രശംസിക്കുന്നുവെങ്കിൽ നീ വേരിനെ അല്ല വേർ നിന്നെയത്രേ ചുമക്കുന്നു എന്നു ഓൎക്ക.
Kwayele kasimwajalusya aŵala ŵakatikwe mpela nyambi. Ŵanyamwe nganinkola chakulifunila, pakuwa nganimma ŵanyamwe ŵankujikamulila michiga, nambo michiga jo ni jajikunkamulila ŵanyamwe.
19 എന്നാൽ എന്നെ ഒട്ടിക്കേണ്ടതിന്നു കൊമ്പുകളെ ഒടിച്ചു കളഞ്ഞു എന്നു നീ പറയും.
Panepa chinjile, “Nyambi syakatikwe melepe kuti une ngapandichikwe pachanya pakwe.”
20 ശരി; അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി; വിശ്വാസത്താൽ നീ നില്ക്കുന്നു; ഞെളിയാതെ ഭയപ്പെടുക.
Mwambone! Syakatikwe kwaligongo lya ungakulupilila wao ni mmwejo ntemi pamalo pao kwaligongo lya kukulupilila. Sambano nkalifuna nambo njogope.
21 സ്വാഭാവികകൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കിൽ നിന്നെയും ആദരിക്കാതെ വന്നേക്കും.
Pakuŵa iŵaga Akunnungu nganiŵalechelela Ŵayahudi ŵakulandana ni nyambi sisyene, ana Akunnungu channechelele mmwe?
22 ആകയാൽ ദൈവത്തിന്റെ ദയയും ഖണ്ഡിതവും കാൺക; വീണവരിൽ ദൈവത്തിന്റെ ഖണ്ഡിതവും; നിന്നിലോ നീ ദയയിൽ നിലനിന്നാൽ ദയയും തന്നേ; അല്ലെങ്കിൽ നീയും ഛേദിക്കപ്പെടും.
Nipele, nganichisye yankati umbone wa Akunnungu ni chikali chao nombe nacho. Ŵelewo ali ŵachikali kwa aŵala ŵagwile nambo ŵelewo ali ŵambone kwa aŵala ŵakutama mu umbone wao. Naga ngaŵa yele, nomwe ŵakwe tachintyosya.
23 അവിശ്വാസത്തിൽ നിലനില്ക്കാഞ്ഞാൽ അവരെയും കൂടെ ഒട്ടിക്കും; അവരെ വീണ്ടും ഒട്ടിപ്പാൻ ദൈവം ശക്തനല്ലോ.
Ni Ŵayahudi nombe nawo alekaga ungakulupilila wao chapandichikwe peuto paŵaliji kundanda, pakuŵa Akunnungu akupakombola kwapandichisya sooni.
24 സ്വഭാവത്താൽ കാട്ടുമരമായതിൽനിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന്നു വിരോധമായി നല്ല ഒലിവുമരത്തിൽ ഒട്ടിച്ചു എങ്കിൽ, സ്വാഭാവികകൊമ്പുകളായവരെ സ്വന്തമായ ഒലിവുമരത്തിൽ എത്ര അധികമായി ഒട്ടിക്കും.
Ŵanyamwe ŵandu ŵangaŵa Ŵayahudi nkulandana ni lujambi lwa mseituni wa mwitinji lwekate ni kupandichikwa pa mseituni waupandikwe. Nambo chelechi nganichiŵa chindu chachipago. Ŵayahudi akulandana ni mseituni wepande ni chiiŵe yangasakalisya kwa Akunnungu kupandichisya sooni nyambi sisyakatikwe pa chitela chao cha chipago.
25 സഹോദരന്മാരേ, നിങ്ങൾ ബുദ്ധിമാന്മാരെന്നു നിങ്ങൾക്കു തന്നേ തോന്നാതിരിപ്പാൻ ഈ രഹസ്യം അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു: ജാതികളുടെ പൂൎണ്ണസംഖ്യ ചേരുവോളം യിസ്രായേലിന്നു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു.
Achalongo achinjangu ngusaka mmanyilile usyene wausisiche, nambo ngusaka mmanyilile kuti nkalilapa nkwete lunda nnope. Makani ga Ŵaisilaeli galiji ga katema pe mpaka ŵandu ŵangaŵa Ŵayahudi wose ŵakusachilwa pachiŵaujilile Akunnungu.
26 ഇങ്ങനെ യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും.
Pelepo Ŵaisilaeli wose chakulupuswe mpela yaitite pakulembekwa mu Malembelo ga Akunnungu, “Mu Sayuni chachityochela nkulupusyo chachichityosya chigongomalo pasikati ja uŵelesi u che Yakobo.
27 “വിടുവിക്കുന്നവൻ സീയോനിൽനിന്നു വരും; അവൻ യാക്കോബിൽ നിന്നു അഭക്തിയെ മാറ്റും. ഞാൻ അവരുടെ പാപങ്ങളെ നീക്കുമ്പോൾ ഇതു ഞാൻ അവരോടു ചെയ്യുന്ന നിയമം” എന്നു എഴുതിയിരിക്കുന്നുവല്ലോ.
Lyeleli lili lilangano lyangu lichindende ni ŵelewo katema pachinaalechelesye sambi syao.”
28 സുവിശേഷം സംബന്ധിച്ചു അവർ നിങ്ങൾ നിമിത്തം ശത്രുക്കൾ; തിരഞ്ഞെടുപ്പു സംബന്ധിച്ചോ പിതാക്കന്മാർനിമിത്തം പ്രിയന്മാർ.
Pakuŵa akujikana Ngani Jambone, Ŵayahudi aŵele ŵammagongo ŵa Akunnungu nambo kwa kupoka kwenu ŵanyamwe ŵangaŵa Ŵayahudi. Nambo pakuŵa Akunnungu ŵaasagwile, chiŵela Akunnungu akwanonyela kwa ligongo lya achambuje ŵao.
29 ദൈവം തന്റെ കൃപാവരങ്ങളെയും വിളിയെയും കുറിച്ചു അനുതപിക്കുന്നില്ലല്ലോ.
Pakuŵa Akunnungu ngakugalausya nganisyo syao kwa aŵala ŵaŵasagwile ni kwapa upile.
30 നിങ്ങൾ മുമ്പെ ദൈവത്തെ അനുസരിക്കാതിരുന്നിട്ടു അവരുടെ അനുസരണക്കേടിനാൽ ഇപ്പോൾ കരുണ ലഭിച്ചതുപോലെ,
Kalakala ko ŵanyamwe nganimwajitichisya Akunnungu nambo sambano ankolele chanasa ŵanyamwe ligongo lya ungapilikanichisya wa Ŵayahudi.
31 നിങ്ങൾക്കു ലഭിച്ച കരുണയാൽ അവൎക്കു കരുണ ലഭിക്കേണ്ടതിന്നു അവരും ഇപ്പോൾ അനുസരിക്കാതിരിക്കുന്നു.
Iyoyo peyo mpela ŵanyamwe yantite pakukolelwa chanasa, Ŵayahudi nombewo ngakwajitichisya Akunnungu melepe kuti nombewo akolelwe chanasa.
32 ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന്നു എല്ലാവരെയും അനുസരണക്കേടിൽ അടെച്ചുകളഞ്ഞു. (eleēsē )
Pakuŵa Akunnungu ŵaatesile ŵandu wose aŵe ŵangajitichisya kuti ŵakolele chanasa ŵanawose. (eleēsē )
33 ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.
Ipanje ya Akunnungu ni lunda ni umanyilisi wao ili yekulungwa kupunda! Ngapagwa jwakupakombola kusosasosa ulamusi wao natamuno kugamanyilila matala gao.
34 കൎത്താവിന്റെ മനസ്സു അറിഞ്ഞവൻ ആർ?
Mpela Malembelo ga Akunnungu yagakuti pakusala, “Ana ŵaani ŵakusimanyilila ng'anisyo sya Ambuje? Ana ŵaani uchiŵasalile chakupanganya?
35 അവന്നു മന്ത്രിയായിരുന്നവൻ ആർ? അവന്നു വല്ലതും മുമ്പെ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവൻ ആർ?
Ana ŵaani ŵalongolele kwapa Akunnungu chindu kuti ni ŵelewo ŵauchisye?”
36 സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം. ആമേൻ. (aiōn )
Pakuŵa indu yose ipanganyikwe ni ŵelewo, ni ili kwa ukombole wao ni kwa liwamba lyao. Akunnungu akuswe moŵa gose pangali mbesi! Eloo. (aiōn )