< റോമർ 1 >
1 ദൈവം തന്റെ പുത്രനും നമ്മുടെ കൎത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ചു
ಈಶ್ವರೋ ನಿಜಪುತ್ರಮಧಿ ಯಂ ಸುಸಂವಾದಂ ಭವಿಷ್ಯದ್ವಾದಿಭಿ ರ್ಧರ್ಮ್ಮಗ್ರನ್ಥೇ ಪ್ರತಿಶ್ರುತವಾನ್ ತಂ ಸುಸಂವಾದಂ ಪ್ರಚಾರಯಿತುಂ ಪೃಥಕ್ಕೃತ ಆಹೂತಃ ಪ್ರೇರಿತಶ್ಚ ಪ್ರಭೋ ರ್ಯೀಶುಖ್ರೀಷ್ಟಸ್ಯ ಸೇವಕೋ ಯಃ ಪೌಲಃ
2 വിശുദ്ധരേഖകളിൽ തന്റെ പ്രവാചകന്മാർ മുഖാന്തരം മുമ്പുകൂട്ടി വാഗ്ദത്തം ചെയ്ത സുവിശേഷത്തിന്നായി വേർതിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്റെ ദാസനുമായ പൌലൊസ്
ಸ ರೋಮಾನಗರಸ್ಥಾನ್ ಈಶ್ವರಪ್ರಿಯಾನ್ ಆಹೂತಾಂಶ್ಚ ಪವಿತ್ರಲೋಕಾನ್ ಪ್ರತಿ ಪತ್ರಂ ಲಿಖತಿ|
3 റോമയിൽ ദൈവത്തിന്നു പ്രിയരും വിളിക്കപ്പെട്ട വിശുദ്ധന്മാരുമായ എല്ലാവൎക്കും എഴുതുന്നതു:
ಅಸ್ಮಾಕಂ ಸ ಪ್ರಭು ರ್ಯೀಶುಃ ಖ್ರೀಷ್ಟಃ ಶಾರೀರಿಕಸಮ್ಬನ್ಧೇನ ದಾಯೂದೋ ವಂಶೋದ್ಭವಃ
4 നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കൎത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
ಪವಿತ್ರಸ್ಯಾತ್ಮನಃ ಸಮ್ಬನ್ಧೇನ ಚೇಶ್ವರಸ್ಯ ಪ್ರಭಾವವಾನ್ ಪುತ್ರ ಇತಿ ಶ್ಮಶಾನಾತ್ ತಸ್ಯೋತ್ಥಾನೇನ ಪ್ರತಿಪನ್ನಂ|
5 ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിക്കയും മരിച്ചിട്ടു ഉയിൎത്തെഴുന്നേൽക്കയാൽ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രൻ എന്നു ശക്തിയോടെ നിൎണ്ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ ഞങ്ങൾ
ಅಪರಂ ಯೇಷಾಂ ಮಧ್ಯೇ ಯೀಶುನಾ ಖ್ರೀಷ್ಟೇನ ಯೂಯಮಪ್ಯಾಹೂತಾಸ್ತೇ ಽನ್ಯದೇಶೀಯಲೋಕಾಸ್ತಸ್ಯ ನಾಮ್ನಿ ವಿಶ್ವಸ್ಯ ನಿದೇಶಗ್ರಾಹಿಣೋ ಯಥಾ ಭವನ್ತಿ
6 അവന്റെ നാമത്തിന്നായി സകലജാതികളുടെയും ഇടയിൽ വിശ്വാസത്തിന്നു അനുസരണം വരുത്തേണ്ടതിന്നു കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചതു.
ತದಭಿಪ್ರಾಯೇಣ ವಯಂ ತಸ್ಮಾದ್ ಅನುಗ್ರಹಂ ಪ್ರೇರಿತತ್ವಪದಞ್ಚ ಪ್ರಾಪ್ತಾಃ|
7 അവരിൽ യേശുക്രിസ്തുവിന്നായി വിളിക്കപ്പെട്ട നിങ്ങളും ഉൾപ്പെട്ടിരിക്കുന്നു.
ತಾತೇನಾಸ್ಮಾಕಮ್ ಈಶ್ವರೇಣ ಪ್ರಭುಣಾ ಯೀಶುಖ್ರೀಷ್ಟೇನ ಚ ಯುಷ್ಮಭ್ಯಮ್ ಅನುಗ್ರಹಃ ಶಾನ್ತಿಶ್ಚ ಪ್ರದೀಯೇತಾಂ|
8 നിങ്ങളുടെ വിശ്വാസം സൎവ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നേ എന്റെ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം നിങ്ങൾക്കെല്ലാവൎക്കും വേണ്ടി സ്തോത്രം ചെയ്യുന്നു.
ಪ್ರಥಮತಃ ಸರ್ವ್ವಸ್ಮಿನ್ ಜಗತಿ ಯುಷ್ಮಾಕಂ ವಿಶ್ವಾಸಸ್ಯ ಪ್ರಕಾಶಿತತ್ವಾದ್ ಅಹಂ ಯುಷ್ಮಾಕಂ ಸರ್ವ್ವೇಷಾಂ ನಿಮಿತ್ತಂ ಯೀಶುಖ್ರೀಷ್ಟಸ್ಯ ನಾಮ ಗೃಹ್ಲನ್ ಈಶ್ವರಸ್ಯ ಧನ್ಯವಾದಂ ಕರೋಮಿ|
9 ഞാൻ ഇടവിടാതെ നിങ്ങളെ ഓൎത്തുകൊണ്ടു ദൈവേഷ്ടത്താൽ എപ്പോൾ എങ്കിലും നിങ്ങളുടെ അടുക്കൽ വരുവാൻ സാധിക്കേണ്ടതിന്നു എന്റെ പ്രാൎത്ഥനയിൽ എപ്പോഴും യാചിക്കുന്നു
ಅಪರಮ್ ಈಶ್ವರಸ್ಯ ಪ್ರಸಾದಾದ್ ಬಹುಕಾಲಾತ್ ಪರಂ ಸಾಮ್ಪ್ರತಂ ಯುಷ್ಮಾಕಂ ಸಮೀಪಂ ಯಾತುಂ ಕಥಮಪಿ ಯತ್ ಸುಯೋಗಂ ಪ್ರಾಪ್ನೋಮಿ, ಏತದರ್ಥಂ ನಿರನ್ತರಂ ನಾಮಾನ್ಯುಚ್ಚಾರಯನ್ ನಿಜಾಸು ಸರ್ವ್ವಪ್ರಾರ್ಥನಾಸು ಸರ್ವ್ವದಾ ನಿವೇದಯಾಮಿ,
10 എന്നുള്ളതിന്നു അവന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിൽ ഞാൻ എന്റെ ആത്മാവിൽ ആരാധിക്കുന്ന ദൈവം എനിക്കു സാക്ഷി.
ಏತಸ್ಮಿನ್ ಯಮಹಂ ತತ್ಪುತ್ರೀಯಸುಸಂವಾದಪ್ರಚಾರಣೇನ ಮನಸಾ ಪರಿಚರಾಮಿ ಸ ಈಶ್ವರೋ ಮಮ ಸಾಕ್ಷೀ ವಿದ್ಯತೇ|
11 നിങ്ങളുടെ സ്ഥിരീകരണത്തിന്നായി ആത്മികവരം വല്ലതും നിങ്ങൾക്കു നല്കേണ്ടതിന്നു,
ಯತೋ ಯುಷ್ಮಾಕಂ ಮಮ ಚ ವಿಶ್ವಾಸೇನ ವಯಮ್ ಉಭಯೇ ಯಥಾ ಶಾನ್ತಿಯುಕ್ತಾ ಭವಾಮ ಇತಿ ಕಾರಣಾದ್
12 അതായതു നിങ്ങൾക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ആശ്വാസം ലഭിക്കേണ്ടതിന്നു ഞാൻ നിങ്ങളെ കാണ്മാൻ വാഞ്ഛിക്കുന്നു.
ಯುಷ್ಮಾಕಂ ಸ್ಥೈರ್ಯ್ಯಕರಣಾರ್ಥಂ ಯುಷ್ಮಭ್ಯಂ ಕಿಞ್ಚಿತ್ಪರಮಾರ್ಥದಾನದಾನಾಯ ಯುಷ್ಮಾನ್ ಸಾಕ್ಷಾತ್ ಕರ್ತ್ತುಂ ಮದೀಯಾ ವಾಞ್ಛಾ|
13 എന്നാൽ സഹോദരന്മാരേ, എനിക്കു ശേഷം ജാതികളിൽ എന്നപോലെ നിങ്ങളിലും വല്ല ഫലവും ഉണ്ടാകേണ്ടതിന്നു നിങ്ങളുടെ അടുക്കൽ വരുവാൻ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.
ಹೇ ಭ್ರಾತೃಗಣ ಭಿನ್ನದೇಶೀಯಲೋಕಾನಾಂ ಮಧ್ಯೇ ಯದ್ವತ್ ತದ್ವದ್ ಯುಷ್ಮಾಕಂ ಮಧ್ಯೇಪಿ ಯಥಾ ಫಲಂ ಭುಞ್ಜೇ ತದಭಿಪ್ರಾಯೇಣ ಮುಹುರ್ಮುಹು ರ್ಯುಷ್ಮಾಕಂ ಸಮೀಪಂ ಗನ್ತುಮ್ ಉದ್ಯತೋಽಹಂ ಕಿನ್ತು ಯಾವದ್ ಅದ್ಯ ತಸ್ಮಿನ್ ಗಮನೇ ಮಮ ವಿಘ್ನೋ ಜಾತ ಇತಿ ಯೂಯಂ ಯದ್ ಅಜ್ಞಾತಾಸ್ತಿಷ್ಠಥ ತದಹಮ್ ಉಚಿತಂ ನ ಬುಧ್ಯೇ|
14 യവനന്മാൎക്കും ബൎബരന്മാൎക്കും ജ്ഞാനികൾക്കും ബുദ്ധിഹീനൎക്കും ഞാൻ കടക്കാരൻ ആകുന്നു.
ಅಹಂ ಸಭ್ಯಾಸಭ್ಯಾನಾಂ ವಿದ್ವದವಿದ್ವತಾಞ್ಚ ಸರ್ವ್ವೇಷಾಮ್ ಋಣೀ ವಿದ್ಯೇ|
15 അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിപ്പാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു.
ಅತಏವ ರೋಮಾನಿವಾಸಿನಾಂ ಯುಷ್ಮಾಕಂ ಸಮೀಪೇಽಪಿ ಯಥಾಶಕ್ತಿ ಸುಸಂವಾದಂ ಪ್ರಚಾರಯಿತುಮ್ ಅಹಮ್ ಉದ್ಯತೋಸ್ಮಿ|
16 സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ.
ಯತಃ ಖ್ರೀಷ್ಟಸ್ಯ ಸುಸಂವಾದೋ ಮಮ ಲಜ್ಜಾಸ್ಪದಂ ನಹಿ ಸ ಈಶ್ವರಸ್ಯ ಶಕ್ತಿಸ್ವರೂಪಃ ಸನ್ ಆ ಯಿಹೂದೀಯೇಭ್ಯೋ ಽನ್ಯಜಾತೀಯಾನ್ ಯಾವತ್ ಸರ್ವ್ವಜಾತೀಯಾನಾಂ ಮಧ್ಯೇ ಯಃ ಕಶ್ಚಿದ್ ತತ್ರ ವಿಶ್ವಸಿತಿ ತಸ್ಯೈವ ತ್ರಾಣಂ ಜನಯತಿ|
17 അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
ಯತಃ ಪ್ರತ್ಯಯಸ್ಯ ಸಮಪರಿಮಾಣಮ್ ಈಶ್ವರದತ್ತಂ ಪುಣ್ಯಂ ತತ್ಸುಸಂವಾದೇ ಪ್ರಕಾಶತೇ| ತದಧಿ ಧರ್ಮ್ಮಪುಸ್ತಕೇಪಿ ಲಿಖಿತಮಿದಂ "ಪುಣ್ಯವಾನ್ ಜನೋ ವಿಶ್ವಾಸೇನ ಜೀವಿಷ್ಯತಿ"|
18 അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വൎഗ്ഗത്തിൽ നിന്നു വെളിപ്പെടുന്നു.
ಅತಏವ ಯೇ ಮಾನವಾಃ ಪಾಪಕರ್ಮ್ಮಣಾ ಸತ್ಯತಾಂ ರುನ್ಧನ್ತಿ ತೇಷಾಂ ಸರ್ವ್ವಸ್ಯ ದುರಾಚರಣಸ್ಯಾಧರ್ಮ್ಮಸ್ಯ ಚ ವಿರುದ್ಧಂ ಸ್ವರ್ಗಾದ್ ಈಶ್ವರಸ್ಯ ಕೋಪಃ ಪ್ರಕಾಶತೇ|
19 ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവൎക്കു വെളിവായിരിക്കുന്നു; ദൈവം അവൎക്കു വെളിവാക്കിയല്ലോ.
ಯತ ಈಶ್ವರಮಧಿ ಯದ್ಯದ್ ಜ್ಞೇಯಂ ತದ್ ಈಶ್ವರಃ ಸ್ವಯಂ ತಾನ್ ಪ್ರತಿ ಪ್ರಕಾಶಿತವಾನ್ ತಸ್ಮಾತ್ ತೇಷಾಮ್ ಅಗೋಚರಂ ನಹಿ|
20 അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവൎക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ. (aïdios )
ಫಲತಸ್ತಸ್ಯಾನನ್ತಶಕ್ತೀಶ್ವರತ್ವಾದೀನ್ಯದೃಶ್ಯಾನ್ಯಪಿ ಸೃಷ್ಟಿಕಾಲಮ್ ಆರಭ್ಯ ಕರ್ಮ್ಮಸು ಪ್ರಕಾಶಮಾನಾನಿ ದೃಶ್ಯನ್ತೇ ತಸ್ಮಾತ್ ತೇಷಾಂ ದೋಷಪ್ರಕ್ಷಾಲನಸ್ಯ ಪನ್ಥಾ ನಾಸ್ತಿ| (aïdios )
21 അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓൎത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യൎത്ഥരായിത്തീൎന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.
ಅಪರಮ್ ಈಶ್ವರಂ ಜ್ಞಾತ್ವಾಪಿ ತೇ ತಮ್ ಈಶ್ವರಜ್ಞಾನೇನ ನಾದ್ರಿಯನ್ತ ಕೃತಜ್ಞಾ ವಾ ನ ಜಾತಾಃ; ತಸ್ಮಾತ್ ತೇಷಾಂ ಸರ್ವ್ವೇ ತರ್ಕಾ ವಿಫಲೀಭೂತಾಃ, ಅಪರಞ್ಚ ತೇಷಾಂ ವಿವೇಕಶೂನ್ಯಾನಿ ಮನಾಂಸಿ ತಿಮಿರೇ ಮಗ್ನಾನಿ|
22 ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി;
ತೇ ಸ್ವಾನ್ ಜ್ಞಾನಿನೋ ಜ್ಞಾತ್ವಾ ಜ್ಞಾನಹೀನಾ ಅಭವನ್
23 അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു.
ಅನಶ್ವರಸ್ಯೇಶ್ವರಸ್ಯ ಗೌರವಂ ವಿಹಾಯ ನಶ್ವರಮನುಷ್ಯಪಶುಪಕ್ಷ್ಯುರೋಗಾಮಿಪ್ರಭೃತೇರಾಕೃತಿವಿಶಿಷ್ಟಪ್ರತಿಮಾಸ್ತೈರಾಶ್ರಿತಾಃ|
24 അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽ തമ്മിൽ അവമാനിക്കേണ്ടതിന്നു അശുദ്ധിയിൽ ഏല്പിച്ചു.
ಇತ್ಥಂ ತ ಈಶ್ವರಸ್ಯ ಸತ್ಯತಾಂ ವಿಹಾಯ ಮೃಷಾಮತಮ್ ಆಶ್ರಿತವನ್ತಃ ಸಚ್ಚಿದಾನನ್ದಂ ಸೃಷ್ಟಿಕರ್ತ್ತಾರಂ ತ್ಯಕ್ತ್ವಾ ಸೃಷ್ಟವಸ್ತುನಃ ಪೂಜಾಂ ಸೇವಾಞ್ಚ ಕೃತವನ್ತಃ; (aiōn )
25 ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ. (aiōn )
ಇತಿ ಹೇತೋರೀಶ್ವರಸ್ತಾನ್ ಕುಕ್ರಿಯಾಯಾಂ ಸಮರ್ಪ್ಯ ನಿಜನಿಜಕುಚಿನ್ತಾಭಿಲಾಷಾಭ್ಯಾಂ ಸ್ವಂ ಸ್ವಂ ಶರೀರಂ ಪರಸ್ಪರಮ್ ಅಪಮಾನಿತಂ ಕರ್ತ್ತುಮ್ ಅದದಾತ್|
26 അതുകൊണ്ടു ദൈവം അവരെ അവമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു.
ಈಶ್ವರೇಣ ತೇಷು ಕ್ವಭಿಲಾಷೇ ಸಮರ್ಪಿತೇಷು ತೇಷಾಂ ಯೋಷಿತಃ ಸ್ವಾಭಾವಿಕಾಚರಣಮ್ ಅಪಹಾಯ ವಿಪರೀತಕೃತ್ಯೇ ಪ್ರಾವರ್ತ್ತನ್ತ;
27 അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആൺ അവലക്ഷണമായതു പ്രവൎത്തിച്ചു. ഇങ്ങനെ അവർ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളിൽ തന്നേ പ്രാപിച്ചു.
ತಥಾ ಪುರುಷಾ ಅಪಿ ಸ್ವಾಭಾವಿಕಯೋಷಿತ್ಸಙ್ಗಮಂ ವಿಹಾಯ ಪರಸ್ಪರಂ ಕಾಮಕೃಶಾನುನಾ ದಗ್ಧಾಃ ಸನ್ತಃ ಪುಮಾಂಸಃ ಪುಂಭಿಃ ಸಾಕಂ ಕುಕೃತ್ಯೇ ಸಮಾಸಜ್ಯ ನಿಜನಿಜಭ್ರಾನ್ತೇಃ ಸಮುಚಿತಂ ಫಲಮ್ ಅಲಭನ್ತ|
28 ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‌വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു.
ತೇ ಸ್ವೇಷಾಂ ಮನಃಸ್ವೀಶ್ವರಾಯ ಸ್ಥಾನಂ ದಾತುಮ್ ಅನಿಚ್ಛುಕಾಸ್ತತೋ ಹೇತೋರೀಶ್ವರಸ್ತಾನ್ ಪ್ರತಿ ದುಷ್ಟಮನಸ್ಕತ್ವಮ್ ಅವಿಹಿತಕ್ರಿಯತ್ವಞ್ಚ ದತ್ತವಾನ್|
29 അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുൎബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കൊല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവർ,
ಅತಏವ ತೇ ಸರ್ವ್ವೇ ಽನ್ಯಾಯೋ ವ್ಯಭಿಚಾರೋ ದುಷ್ಟತ್ವಂ ಲೋಭೋ ಜಿಘಾಂಸಾ ಈರ್ಷ್ಯಾ ವಧೋ ವಿವಾದಶ್ಚಾತುರೀ ಕುಮತಿರಿತ್ಯಾದಿಭಿ ರ್ದುಷ್ಕರ್ಮ್ಮಭಿಃ ಪರಿಪೂರ್ಣಾಃ ಸನ್ತಃ
30 കുരളക്കാർ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗർവ്വിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ,
ಕರ್ಣೇಜಪಾ ಅಪವಾದಿನ ಈಶ್ವರದ್ವೇಷಕಾ ಹಿಂಸಕಾ ಅಹಙ್ಕಾರಿಣ ಆತ್ಮಶ್ಲಾಘಿನಃ ಕುಕರ್ಮ್ಮೋತ್ಪಾದಕಾಃ ಪಿತ್ರೋರಾಜ್ಞಾಲಙ್ಘಕಾ
31 ബുദ്ധിഹീനർ, നിയമലംഘികൾ, വാത്സല്യമില്ലാത്തവർ, കനിവറ്റവർ
ಅವಿಚಾರಕಾ ನಿಯಮಲಙ್ಘಿನಃ ಸ್ನೇಹರಹಿತಾ ಅತಿದ್ವೇಷಿಣೋ ನಿರ್ದಯಾಶ್ಚ ಜಾತಾಃ|
32 ഈ വക പ്രവൃത്തിക്കുന്നവർ മരണയോഗ്യർ എന്നുള്ള ദൈവന്യായം അവർ അറിഞ്ഞിട്ടും അവയെ പ്രവൎത്തിക്ക മാത്രമല്ല പ്രവൎത്തിക്കുന്നവരിൽ പ്രസാദിക്കയുംകൂടെ ചെയ്യുന്നു.
ಯೇ ಜನಾ ಏತಾದೃಶಂ ಕರ್ಮ್ಮ ಕುರ್ವ್ವನ್ತಿ ತಏವ ಮೃತಿಯೋಗ್ಯಾ ಈಶ್ವರಸ್ಯ ವಿಚಾರಮೀದೃಶಂ ಜ್ಞಾತ್ವಾಪಿ ತ ಏತಾದೃಶಂ ಕರ್ಮ್ಮ ಸ್ವಯಂ ಕುರ್ವ್ವನ್ತಿ ಕೇವಲಮಿತಿ ನಹಿ ಕಿನ್ತು ತಾದೃಶಕರ್ಮ್ಮಕಾರಿಷು ಲೋಕೇಷ್ವಪಿ ಪ್ರೀಯನ್ತೇ|