< സങ്കീർത്തനങ്ങൾ 99 >
1 യഹോവ വാഴുന്നു; ജാതികൾ വിറെക്കട്ടെ; അവൻ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ.
Herren regerer, Folkene bæve; han sidder over Keruber, Jorden ryster.
2 യഹോവ സീയോനിൽ വലിയവനും സകലജാതികൾക്കും മീതെ ഉന്നതനും ആകുന്നു.
Herren er stor i Zion, og han er ophøjet over alle Folkene.
3 അവൻ പരിശുദ്ധൻ എന്നിങ്ങനെ അവർ നിന്റെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ.
De skulle prise dit Navn som stort og forfærdeligt — hellig er han! —
4 ന്യായതല്പരനായ രാജാവിന്റെ ബലത്തെ നീ നേരോടെ സ്ഥിരമാക്കിയിരിക്കുന്നു; നീ യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു.
Og Kongens Vælde elsker Ret; du har befæstet Retvished, du har gjort Ret og Retfærdighed i Jakob.
5 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവന്റെ പാദപീഠത്തിങ്കൽ നമസ്കരിപ്പിൻ; അവൻ പരിശുദ്ധൻ ആകുന്നു.
Ophøjer Herren vor Gud og tilbeder for hans Fødders Fodskammel — hellig er han! —
6 അവന്റെ പുരോഹിതന്മാരിൽ മോശെയും അഹരോനും, അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും; ഇവർ യഹോവയോടു അപേക്ഷിച്ചു; അവൻ അവൎക്കു ഉത്തരമരുളി.
Mose og Aron iblandt hans Præster og Samuel iblandt dem, som paakaldte hans Navn, raabte til Herren, og han bønhørte dem.
7 മേഘസ്തംഭത്തിൽനിന്നു അവൻ അവരോടു സംസാരിച്ചു; അവർ അവന്റെ സാക്ഷ്യങ്ങളും അവൻ കൊടുത്ത ചട്ടവും പ്രമാണിച്ചു.
Han talte til dem i Skystøtten; de holdt hans Vidnesbyrd og den Skik, som han gav dem.
8 ഞങ്ങളുടെ ദൈവമായ യഹോവേ, നീ അവൎക്കുത്തരമരുളി; നീ അവൎക്കു ക്ഷമ കാണിക്കുന്ന ദൈവവും അവരുടെ പ്രവൃത്തികൾക്കു പ്രതികാരകനും ആയിരുന്നു.
Herre, vor Gud! du bønhørte dem, du var dem en Gud, som tilgav dem, men ogsaa en Hævner over deres Gerninger.
9 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവന്റെ വിശുദ്ധപൎവ്വതത്തിൽ നമസ്കരിപ്പിൻ; നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലോ.
Ophøjer Herren vor Gud og tilbeder for hans hellige Bjerg; thi hellig er Herren vor Gud.