< സങ്കീർത്തനങ്ങൾ 92 >

1 യഹോവെക്കു സ്തോത്രം ചെയ്യുന്നതും അത്യുന്നതനായുള്ളോവേ, നിന്റെ നാമത്തെ കീൎത്തിക്കുന്നതും
Псалом. Пісня на день суботній. Як добре славити Господа й співати імені Твоєму, Всевишній,
2 പത്തു കമ്പിയുള്ള വാദിത്രംകൊണ്ടും വീണകൊണ്ടും ഗംഭീരസ്വരമുള്ള കിന്നരംകൊണ്ടും
звіщати вранці милість Твою і вірність Твою вночі
3 രാവിലെ നിന്റെ ദയയേയും രാത്രിതോറും നിന്റെ വിശ്വസ്തതയേയും വൎണ്ണിക്കുന്നതും നല്ലതു.
на лірі десятиструнній і на арфі мелодійній!
4 യഹോവേ, നിന്റെ പ്രവൃത്തികൊണ്ടു നീ എന്നെ സന്തോഷിപ്പിക്കുന്നു; ഞാൻ നിന്റെ കൈകളുടെ പ്രവൃത്തികളെ കുറിച്ചു ഘോഷിച്ചുല്ലസിക്കുന്നു.
Бо Ти порадував мене, Господи, діянням Своїм, я веселюся справами рук Твоїх.
5 യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര വലിയവയാകുന്നു; നിന്റെ വിചാരങ്ങൾ അത്യന്തം അഗാധമായവ തന്നേ.
Які величні діяння Твої, Господи, і які глибокі задуми Твої!
6 മൃഗപ്രായനായ മനുഷ്യൻ അതു അറിയുന്നില്ല; മൂഢൻ അതു ഗ്രഹിക്കുന്നതുമില്ല.
Невіглас не знає, і нерозумний не збагне цього.
7 ദുഷ്ടന്മാർ പുല്ലുപോലെ മുളെക്കുന്നതും നീതികേടു പ്രവൎത്തിക്കുന്നവരൊക്കെയും തഴെക്കുന്നതും എന്നേക്കും നശിച്ചുപോകേണ്ടതിന്നാകുന്നു.
Хоча нечестиві розростаються, як трава, і розквітають усі, хто чинить беззаконня, це лише, щоб зникнути навіки.
8 നീയോ, യഹോവേ, എന്നേക്കും അത്യുന്നതനാകുന്നു.
Ти ж, Господи, навіки піднесений.
9 യഹോവേ, ഇതാ, നിന്റെ ശത്രുക്കൾ, ഇതാ, നിന്റെ ശത്രുക്കൾ നശിച്ചുപോകുന്നു; നീതികേടു പ്രവൎത്തിക്കുന്ന ഏവരും ചിതറിപ്പോകും.
Бо справді, вороги Твої, Господи, справді, вороги Твої загинуть, розсіються усі, хто чинить беззаконня.
10 എങ്കിലും എന്റെ കൊമ്പു നീ കാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയൎത്തും; പുതിയ എണ്ണ എന്നെ തേപ്പിക്കുന്നു.
А Ти підніс мій ріг, як ріг тура, – я намащений свіжою олією.
11 എന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടും എന്റെ ചെവി എന്നോടു എതിൎക്കുന്ന ദുഷ്കൎമ്മികളെക്കുറിച്ചു കേട്ടും രസിക്കും.
Око моє бачить [падіння] ворогів моїх, про злочинців, що проти мене повстали, чують мої вуха.
12 നീതിമാൻ പനപോലെ തഴെക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും.
Праведник цвіте, мов пальма, височить неначе кедр на Лівані.
13 യഹോവയുടെ ആലയത്തിൽ നടുതലയായവർ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴെക്കും.
Посаджені в домі Господньому, вони цвістимуть у дворах Бога нашого.
14 വാൎദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; അവർ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും.
Навіть у старості принесуть плоди, будуть соковитими та свіжими,
15 യഹോവ നേരുള്ളവൻ, അവൻ എന്റെ പാറ, അവനിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിന്നു തന്നേ.
щоб звіщати, що справедливий Господь, скеля моя, і немає у Ньому кривди.

< സങ്കീർത്തനങ്ങൾ 92 >