< സങ്കീർത്തനങ്ങൾ 8 >

1 ഞങ്ങളുടെ കൎത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു! നീ ആകാശത്തിൽ നിന്റെ തേജസ്സു വെച്ചിരിക്കുന്നു.
Untuk pemimpin kor. Menurut lagu Gitit. Mazmur Daud. Ya TUHAN, Allah kami, kuasa-Mu termasyhur di seluruh bumi! Keagungan-Mu yang mengatasi langit
2 നിന്റെ വൈരികൾനിമിത്തം, ശത്രുവിനെയും പകയനെയും മിണ്ടാതാക്കുവാൻ തന്നേ, നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു ബലം നിയമിച്ചിരിക്കുന്നു.
dinyanyikan oleh anak-anak dan bayi. Pemerintahan-Mu teguh tak tergoyahkan untuk membungkamkan musuh dan lawan.
3 നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ,
Bila kupandang langit yang Kauciptakan, bulan dan bintang-bintang yang Kaupasang,
4 മൎത്യനെ നീ ഓൎക്കേണ്ടതിന്നു അവൻഎന്തു? മനുഷ്യപുത്രനെ സന്ദൎശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?
apakah manusia itu, sehingga Kauingat dia, siapakah dia, sehingga Kaupelihara?
5 നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.
Tetapi Kauangkat dia hampir setara dengan Allah, kaumahkotai dia dengan keagungan dan kehormatan.
6 നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു;
Kauberi dia kuasa atas alam raya, seluruh ciptaan-Mu Kautundukkan kepadanya:
7 ആടുകളെയും കാളകളെയും എല്ലാം കാട്ടിലെ മൃഗങ്ങളെയൊക്കെയും
domba, sapi dan ternak semuanya, juga binatang di padang belantara;
8 ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും സമുദ്രമാൎഗ്ഗങ്ങളിൽ സഞ്ചരിക്കുന്ന സകലത്തെയും തന്നേ.
burung-burung dan ikan-ikan, semua makhluk di dalam lautan.
9 ഞങ്ങളുടെ കൎത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!
Ya TUHAN, Tuhan kami, keagungan-Mu termasyhur di seluruh bumi!

< സങ്കീർത്തനങ്ങൾ 8 >