< സങ്കീർത്തനങ്ങൾ 77 >

1 ഞാൻ എന്റെ ശബ്ദം ഉയൎത്തി ദൈവത്തോടു, എന്റെ ശബ്ദം ഉയൎത്തി ദൈവത്തോടു തന്നേ നിലവിളിക്കും; അവൻ എനിക്കു ചെവിതരും.
Przewodnikowi chóru dla Jedutuna. Psalm Asafa. [Wzniosłem] swój głos do Boga i zawołałem; [wzniosłem] swój głos do Boga i mnie wysłuchał.
2 കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു, രാത്രിയിൽ എന്റെ കൈ തളരാതെ മലൎത്തിയിരുന്നു; എന്റെ ഉള്ളം ആശ്വാസം നിരസിച്ചു.
W dniu mego utrapienia szukałem Pana, moje ręce wyciągałem w nocy nieustannie, moja dusza nie dała się pocieszyć.
3 ഞാൻ ദൈവത്തെ ഓൎത്തു വ്യാകുലപ്പെടുന്നു; ഞാൻ ധ്യാനിച്ചു, എന്റെ ആത്മാവു വിഷാദിക്കുന്നു. (സേലാ)
Gdy wspominałem Boga, byłem strwożony; rozmyślałem, a mój duch był ogarnięty utrapieniem. (Sela)
4 നീ എന്റെ കണ്ണിന്നു ഉറക്കം തടുത്തിരിക്കുന്നു; സംസാരിപ്പാൻ കഴിയാതവണ്ണം ഞാൻ വ്യാകുലപ്പെട്ടിരിക്കുന്നു.
Ty zatrzymujesz otwarte powieki mych oczu, jestem [tak] zaniepokojony, że nie potrafię mówić.
5 ഞാൻ പൂൎവ്വദിവസങ്ങളെയും പണ്ടത്തെ സംവത്സരങ്ങളെയും വിചാരിക്കുന്നു.
Rozpamiętuję dni przeszłe [i] dawne lata.
6 രാത്രിയിൽ ഞാൻ എന്റെ സംഗീതം ഓൎക്കുന്നു; എന്റെ ഹൃദയംകൊണ്ടു ഞാൻ ധ്യാനിക്കുന്നു; എന്റെ ആത്മാവും ശോധന കഴിക്കുന്നു.
Przypominam sobie mój śpiew; nocą rozmyślam w sercu i mój duch docieka:
7 കൎത്താവു എന്നേക്കും തള്ളിക്കളയുമോ? അവൻ ഇനി ഒരിക്കലും അനുകൂലമായിരിക്കയില്ലയോ?
Czy Pan odrzuci na wieki i już więcej nie okaże łaski?
8 അവന്റെ ദയ സദാകാലത്തേക്കും പൊയ്പോയോ? അവന്റെ വാഗ്ദാനം തലമുറതലമുറയോളം ഇല്ലാതെയായ്പോയോ?
Czy jego miłosierdzie ustało na zawsze i jego obietnica nigdy się nie spełni?
9 ദൈവം കൃപ കാണിപ്പാൻ മറന്നിരിക്കുന്നുവോ? അവൻ കോപത്തിൽ തന്റെ കരുണ അടെച്ചുകളഞ്ഞിരിക്കുന്നുവോ? (സേലാ)
Czy Bóg zapomniał o litości? Czy w gniewie stłumił swoją łaskawość? (Sela)
10 എന്നാൽ അതു എന്റെ കഷ്ടതയാകുന്നു; അത്യുന്നതന്റെ വലങ്കൈ വരുത്തിയ സംവത്സരങ്ങൾ തന്നേ എന്നു ഞാൻ പറഞ്ഞു.
I powiedziałem: To jest moja niemoc; [jednak będę wspominał] lata prawicy Najwyższego.
11 ഞാൻ യഹോവയുടെ പ്രവൃത്തികളെ വൎണ്ണിക്കും; നിന്റെ പണ്ടത്തെ അത്ഭുതങ്ങളെ ഞാൻ ഓൎക്കും.
Będę wspominał dzieła PANA, będę wspominał twoje dawne cuda.
12 ഞാൻ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാൻ ചിന്തിക്കും.
Będę rozmyślał o wszystkich twoich dziełach i o twoich czynach będę mówił.
13 ദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു?
Boże, święta jest twoja droga; który bóg jest tak wielki, jak [nasz] Bóg?
14 നീ അത്ഭുതം പ്രവൎത്തിക്കുന്ന ദൈവം ആകുന്നു; നിന്റെ ബലത്തെ നീ ജാതികളുടെ ഇടയിൽ വെളിപ്പെടുത്തിയിരിക്കുന്നു.
Ty [jesteś] Bogiem, który czyni cuda; dałeś poznać narodom swoją moc.
15 തൃക്കൈകൊണ്ടു നീ നിന്റെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു; യാക്കോബിന്റെയും യോസേഫിന്റെയും മക്കളെ തന്നേ. (സേലാ)
Odkupiłeś [swoim] ramieniem twój lud, synów Jakuba i Józefa. (Sela)
16 ദൈവമേ, വെള്ളങ്ങൾ നിന്നെ കണ്ടു, വെള്ളങ്ങൾ നിന്നെ കണ്ടു ഭ്രമിച്ചു, ആഴികളും വിറെച്ചുപോയി.
Widziały cię wody, o Boże, widziały cię wody [i] ulękły się, poruszyły się głębiny.
17 മേഘങ്ങൾ വെള്ളം ചൊരിഞ്ഞു; ആകാശം നാദം മുഴക്കി; നിന്റെ അസ്ത്രങ്ങൾ പരക്കെ പറന്നു.
Chmury spłynęły wodą, niebiosa wydały gromy i poleciały twoje strzały.
18 നിന്റെ ഇടിമുഴക്കം ചുഴലിക്കാറ്റിൽ മുഴങ്ങി; മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിച്ചു; ഭൂമി കുലുങ്ങി നടുങ്ങിപ്പോയി.
Huk twego grzmotu wśród obłoków, błyskawice oświetliły świat, ziemia poruszyła się i zatrzęsła.
19 നിന്റെ വഴി സമുദ്രത്തിലും നിന്റെ പാതകൾ പെരുവെള്ളത്തിലും ആയിരുന്നു; നിന്റെ കാൽചുവടുകളെ അറിയാതെയുമിരുന്നു.
Twoja droga [wiodła] przez morze, twoje ścieżki przez wielkie wody i nie było znać twoich śladów.
20 മോശെയുടെയും അഹരോന്റെയും കയ്യാൽ നീ നിന്റെ ജനത്തെ ഒരു ആട്ടിൻകൂട്ടത്തെ പോലെ നടത്തി.
Prowadziłeś swój lud jak stado owiec ręką Mojżesza i Aarona.

< സങ്കീർത്തനങ്ങൾ 77 >