< സങ്കീർത്തനങ്ങൾ 70 >

1 ദൈവമേ, എന്നെ വിടുവിപ്പാൻ, യഹോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.
Керівнику хору. Псалом Давидів. На спомин. Боже, визволи мене! Господи, поспіши мені на допомогу!
2 എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ അനൎത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞു അപമാനം ഏല്ക്കട്ടെ.
Нехай посоромляться й ганьбою вкриються ті, хто шукає душі моєї. Нехай відсахнуться назад і спіткнуться ті, хто бажає мені зла.
3 നന്നായി നന്നായി എന്നു പറയുന്നവർ തങ്ങളുടെ നാണംനിമിത്തം പിന്തിരിഞ്ഞു പോകട്ടെ.
Нехай назад обернуться через свій сором ті, що говорять мені: «Ага! Ага!»
4 നിന്നെ അന്വേഷിക്കുന്നവരൊക്കെയും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവർ: ദൈവം മഹത്വമുള്ളവനെന്നു എപ്പോഴും പറയട്ടെ.
Нехай же веселяться й радіють Тобою всі, хто шукає Тебе. Нехай ті, хто любить спасіння Твоє, говорять безупинно: «Звеличився Бог!»
5 ഞാനോ എളിയവനും ദരിദ്രനും ആകുന്നു; ദൈവമേ, എന്റെ അടുക്കൽ വേഗം വരേണമേ; നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; യഹോവേ, താമസിക്കരുതേ.
Я ж принижений та бідний. Боже, поспіши до мене! Допомога моя і Визволитель мій – Ти; Господи, не зволікай!

< സങ്കീർത്തനങ്ങൾ 70 >