< സങ്കീർത്തനങ്ങൾ 6 >
1 യഹോവേ, നിന്റെ കോപത്തിൽ എന്നെ ശിക്ഷിക്കരുതേ; നിന്റെ ക്രോധത്തിൽ എന്നെ ദണ്ഡിപ്പിക്കരുതേ.
Nkosi, ungangikhuzi entukuthelweni yakho, ungangijezisi ekuvutheni kolaka lwakho.
2 യഹോവേ, ഞാൻ തളൎന്നിരിക്കുന്നു; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ അസ്ഥികൾ ഭ്രമിച്ചിരിക്കുന്നു; എന്നെ സൌഖ്യമാക്കേണമേ.
Woba lomusa kimi, Nkosi, ngoba ngibuthakathaka. Nkosi, ngisilisa mina, ngoba amathambo ami ayakhathazeka.
3 എന്റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു; നീയോ, യഹോവേ, എത്രത്തോളം?
Lomphefumulo wami ukhathazekile kakhulu: Kodwa wena, Nkosi, koze kube nini?
4 യഹോവേ, തിരിഞ്ഞു എന്റെ പ്രാണനെ വിടുവിക്കേണമേ. നിന്റെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കേണമേ.
Phenduka, Nkosi, khulula umphefumulo wami; ungisindise ngenxa yomusa wakho.
5 മരണത്തിൽ നിന്നെക്കുറിച്ചു ഓൎമ്മയില്ലല്ലോ; പാതാളത്തിൽ ആർ നിനക്കു സ്തോത്രം ചെയ്യും? (Sheol )
Ngoba ekufeni kakukho ukukukhumbula; engcwabeni ngubani ozakubonga? (Sheol )
6 എന്റെ ഞരക്കംകൊണ്ടു ഞാൻ തകൎന്നിരിക്കുന്നു; രാത്രിമുഴുവനും എന്റെ കിടക്കയെ ഒഴുക്കുന്നു; കണ്ണുനീർകൊണ്ടു ഞാൻ എന്റെ കട്ടിലിനെ നനെക്കുന്നു.
Ngikhathele yikububula kwami; ubusuku bonke ngintshezisa icansi lami, ngezinyembezi zami ngimanzise umbheda wami.
7 ദുഃഖംകൊണ്ടു എന്റെ കണ്ണു കുഴിഞ്ഞിരിക്കുന്നു; എന്റെ സകലവൈരികളും ഹേതുവായി ക്ഷീണിച്ചുമിരിക്കുന്നു.
Ilihlo lami lidliwe ngenxa yosizi, liyaguga ngenxa yezitha zami zonke.
8 നീതികേടു പ്രവൎത്തിക്കുന്ന ഏവരുമേ എന്നെ വിട്ടുപോകുവിൻ; യഹോവ എന്റെ കരച്ചലിന്റെ ശബ്ദം കേട്ടിരിക്കുന്നു.
Sukani kimi, lonke benzi bobubi, ngoba iNkosi izwile ilizwi lokulila kwami.
9 യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു; യഹോവ എന്റെ പ്രാൎത്ഥന കൈക്കൊള്ളും.
INkosi izwile ukuncenga kwami; iNkosi izakwemukela umkhuleko wami.
10 എന്റെ ശത്രുക്കൾ എല്ലാവരും ലജ്ജിച്ചു ഭ്രമിക്കും; അവർ പിന്തിരിഞ്ഞു പെട്ടെന്നു നാണിച്ചു പോകും.
Zonke izitha zami zizayangeka zitshaywe luvalo kakhulu; zizaphenduka, zihle ziyangeke.