< സങ്കീർത്തനങ്ങൾ 59 >
1 എന്റെ ദൈവമേ, എന്റെ ശത്രുക്കളുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ; എന്നോടു എതിൎക്കുന്നവരുടെ വശത്തുനിന്നു എന്നെ ഉദ്ധരിക്കേണമേ.
Davidin kultainen kappale, ettei hän hukkunut, kuin Saul lähetti hänen huonettansa piirittämään, saadaksensa häntä tappaa. Pelasta minua vihollisistani, Jumala, ja varjele minua niistä, jotka itseänsä asettavat minua vastaan.
2 നീതികേടു പ്രവൎത്തിക്കുന്നവരുടെ കയ്യിൽ നിന്നു എന്നെ വിടുവിച്ചു രക്തപാതകന്മാരുടെ പക്കൽനിന്നു എന്നെ രക്ഷിക്കേണമേ.
Pelasta minua pahointekiöistä, ja auta minua murhamiehistä;
3 ഇതാ, അവർ എന്റെ പ്രാണന്നായി പതിയിരിക്കുന്നു; യഹോവേ, ബലവാന്മാർ എന്റെ നേരെ കൂട്ടം കൂടുന്നതു എന്റെ അതിക്രമം ഹേതുവായിട്ടല്ല, എന്റെ പാപം ഹേതുവായിട്ടുമല്ല.
Sillä katso, Herra, he väijyvät sieluani: väkevät kokoontuvat minua vastaan, ilman minun syytäni ja rikostani.
4 എന്റെ പക്കൽ അകൃത്യം ഇല്ലാതെ അവർ ഓടി ഒരുങ്ങുന്നു; എന്നെ സഹായിപ്പാൻ ഉണൎന്നു കടാക്ഷിക്കേണമേ.
He juoksevat ilman syytä, ja valmistavat itseänsä: nouse tulemaan minua vastaan ja katsomaan.
5 സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്റെ ദൈവമേ, സകലജാതികളെയും സന്ദൎശിക്കേണ്ടതിന്നു നീ ഉണരേണമേ; നീതികെട്ട ദ്രോഹികളിൽ ആരോടും കൃപ ഉണ്ടാകരുതേ. (സേലാ)
Ja sinä, Herra Jumala Zebaot, Israelin Jumala, herää etsimään kaikkia pakanoita: älä ketään heistä armahda, jotka niin väkivaltaisesti vääryyttä tekevät, (Sela)
6 സന്ധ്യാസമയത്തു അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുംകൊണ്ടു അവർ പട്ടണത്തിന്നു ചുറ്റും നടക്കുന്നു.
He tulkoon taas ehtoona, ja ulvokaan niinkuin koira, ja samotkaan ympäri kaupungin.
7 അവർ തങ്ങളുടെ വായ്കൊണ്ടു ശകാരിക്കുന്നു; വാളുകൾ അവരുടെ അധരങ്ങളിൽ ഉണ്ടു; ആർ കേൾക്കും എന്നു അവർ പറയുന്നു.
Katso, he puhuvat suullansa: miekat ovat heidän huulissansa, kuka sen kuulis.
8 എങ്കിലും യഹോവേ, നീ അവരെച്ചൊല്ലി ചിരിക്കും; നീ സകലജാതികളെയും പരിഹസിക്കും.
Mutta sinä, Herra, naurat heitä, ja pilkkaat kaikkia pakanoita.
9 എന്റെ ബലമായുള്ളോവേ, ഞാൻ നിന്നെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു.
Heidän väkevyytensä edestä minä turvaan sinun tykös; sillä Jumala on minun varjelukseni.
10 എന്റെ ദൈവം തന്റെ ദയയാൽ എന്നെ എതിരേല്ക്കും; ദൈവം എന്നെ എന്റെ ശത്രുക്കളെ കണ്ടു രസിക്കുമാറാക്കും.
Jumala osoittaa minulle runsaasti laupiutensa, Jumala antaa minun nähdä koston vihollisistani.
11 അവരെ കൊന്നുകളയരുതേ; എന്റെ ജനം മറക്കാതിരിക്കേണ്ടതിന്നു തന്നേ; ഞങ്ങളുടെ പരിചയാകുന്ന കൎത്താവേ, നിന്റെ ശക്തികൊണ്ടു അവരെ ഉഴലുമാറാക്കി താഴ്ത്തേണമേ.
Älä heitä tapa, ettei minun kansani sitä unohtaisi: hajoita heitä voimallas, ja lyö heitä maahan, Herra meidän kilpemme.
12 അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളുംനിമിത്തവും അവർ പറയുന്ന ശാപവും ഭോഷ്കുംനിമിത്തവും അവർ തങ്ങളുടെ അഹങ്കാരത്തിൽ പിടിപ്പെട്ടുപോകട്ടെ.
Heidän huultensa puhe on heidän suunsa synti: ja he käsitetään ylpeydessänsä: ja he juttelevat kirouksia ja valhetta.
13 കോപത്തോടെ അവരെ സംഹരിക്കേണമേ; അവർ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയേണമേ; ദൈവം യാക്കോബിൽ വാഴുന്നു എന്നു ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ. (സേലാ)
Pyyhi heitä pois vihassas, pyyhi heitä pois, ettei he olisikaan; että he ymmärtäisivät sen, että Jumala hallitsee Jakobissa, hamaan maailman ääriin asti, (Sela)
14 സന്ധ്യാസമയത്തു അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരെച്ചുംകൊണ്ടു അവർ നഗരത്തിന്നു ചുറ്റും നടക്കുന്നു.
He tulkoon taas ehtoona, ja ulvokaan niinkuin koira, ja samotkaan ympäri kaupungin.
15 അവർ ആഹാരത്തിന്നായി ഉഴന്നുനടക്കുന്നു; തൃപ്തിയായില്ലെങ്കിൽ അവർ രാത്രിമുഴുവനും താമസിക്കുന്നു.
Anna heidän juosta sinne ja tänne ruoan tähden; ja ulvokaan, koska ei he ravituksi tule.
16 ഞാനോ നിന്റെ ബലത്തെക്കുറിച്ചു പാടും; അതികാലത്തു ഞാൻ നിന്റെ ദയയെക്കുറിച്ചു ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.
Mutta minä veisaan sinun väkevyyttäs, ja varhain kerskaan sinun laupiuttas; sillä sinä olet minun varjelukseni ja turvani minun hädässäni.
17 എന്റെ ബലമായുള്ളോവേ, ഞാൻ നിനക്കു സ്തുതിപാടും; ദൈവം എന്റെ ഗോപുരവും എന്നോടു ദയയുള്ള ദൈവവും അല്ലോ.
Sinä olet minun väkevyyteni, sinulle minä kiitosta veisaan; sillä sinä Jumala olet minun varjelukseni ja minun armollinen Jumalani.