< സങ്കീർത്തനങ്ങൾ 54 >
1 ദൈവമേ, നിന്റെ നാമത്താൽ എന്നെ രക്ഷിക്കേണമേ; നിന്റെ ശക്തിയാൽ എനിക്കു ന്യായം പാലിച്ചുതരേണമേ.
MAING Kot, kom kotin sauasa ia ki mar omui, o kotin kasansaleda ai pung ki omui manaman.
2 ദൈവമേ, എന്റെ പ്രാൎത്ഥന കേൾക്കേണമേ; എന്റെ വായിലെ വാക്കുകളെ ശ്രദ്ധിക്കേണമേ.
Maing Kot, kom kotin ereki ai kapakap, o kotin mangi lokaia en au i.
3 അന്യജാതിക്കാർ എന്നോടു എതിൎത്തിരിക്കുന്നു; ഘോരന്മാർ എനിക്കു ജീവഹാനിവരുത്തുവാൻ നോക്കുന്നു; അവർ ദൈവത്തെ തങ്ങളുടെ മുമ്പാകെ വെച്ചിട്ടുമില്ല.
Pwe men wai kai palian ia, o me weit akan masamasan maur i, o re sota weweid mon Kot. (Sela)
4 ഇതാ, ദൈവം എന്റെ സഹായകനാകുന്നു; കൎത്താവു എന്റെ പ്രാണനെ താങ്ങുന്നവരോടു കൂടെ ഉണ്ടു.
Kilang, Kot sauas pa i, Ieowa kin kolekol ngen i.
5 അവൻ എന്റെ ശത്രുക്കൾക്കു തിന്മ പകരം ചെയ്യും; നിന്റെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയേണമേ.
A pan kotin depuk ong ai imwintiti kan ar me sued. Kom kotin kawe ir ala ki omui melel.
6 സ്വമേധാദാനത്തോടെ ഞാൻ നിനക്കു ഹനനയാഗം കഴിക്കും; യഹോവേ, നിന്റെ നാമം നല്ലതു എന്നു ചൊല്ലി ഞാൻ അതിന്നു സ്തോത്രം ചെയ്യും.
I ap pan wiai ong komui mairong kaperen, o kapinga mar omui, pwe a me mau.
7 അവൻ എന്നെ സകലകഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു; എന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടു രസിക്കും.
Pwe a kotin dore ia la sang nan ai apwal akan karos, o mas ai peren kidar ai imwintiti kan.