< സങ്കീർത്തനങ്ങൾ 53 >
1 ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി, മ്ലേച്ഛമായ നീതികേടു പ്രവൎത്തിക്കുന്നു; നന്മ ചെയ്യുന്നവൻ ആരുമില്ല.
En sú heimska að segja: „Guð er ekki til.“Hvers vegna segja menn slíkt? Vegna þess að hjörtu þeirra eru spillt og verk þeirra vond.
2 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു കാണ്മാൻ ദൈവം സ്വൎഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.
Guð lítur niður af himni. Hann rennir augum yfir mannanna börn. Skyldi nokkur vera hygginn og leita vilja Guðs?
3 എല്ലാവരും പിൻവാങ്ങി ഒരുപോലെ കൊള്ളരുതാത്തവരായിത്തീൎന്നു; നന്മചെയ്യുന്നവനില്ല; ഒരുത്തൻപോലും ഇല്ല.
Nei, allir hafa þeir snúið í hann baki. Þeir eru spilltir. Enginn þeirra gerir vilja Guðs, ekki einn einasti!
4 നീതികേടു പ്രവൎത്തിക്കുന്നവർ അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു; ദൈവത്തോടു അവർ പ്രാൎത്ഥിക്കുന്നില്ല.
Þeir munu fá sinn dóm, illgjörðamennirnir sem ofsækja lýð Guðs.
5 ഭയമില്ലാതിരുന്നേടത്തു അവൎക്കു മഹാഭയമുണ്ടായി; നിന്റെ നേരെ പാളയമിറങ്ങിയവന്റെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ. ദൈവം അവരെ തള്ളിക്കളഞ്ഞതുകൊണ്ടു നീ അവരെ ലജ്ജിപ്പിച്ചു.
Þeir munu þjást af ótta, jafnvel þegar engin hætta er! Guð mun á sínum tíma tvístra þeim. Hann hefur fellt sinn dóm og hafnað þeim.
6 സീയോനിൽനിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കിൽ! ദൈവം തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് സന്തോഷിക്കയും യിസ്രായേൽ ആനന്ദിക്കയും ചെയ്യും.
Ó, að Guð kæmi frá Síon og frelsaði Ísrael! Þá munum við taka gleði okkar á ný.