< സങ്കീർത്തനങ്ങൾ 52 >
1 വീരാ, നീ ദുഷ്ടതയിൽ പ്രശംസിക്കുന്നതെന്തു? ദൈവത്തിന്റെ ദയ നിരന്തരമാകുന്നു.
Lorsque Doëg, l'Iduméen, vint avertir Saül, et lui dit que David s'était rendu dans la maison d'Achimélec. Pourquoi te glorifies-tu de la malice, homme puissant? La bonté de Dieu dure toujours.
2 ചതിവു ചെയ്യുന്നവനെ, മൂൎച്ചയുള്ള ക്ഷൌരക്കത്തിപോലെ നിന്റെ നാവു ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു.
Pareille au rasoir affilé, ta langue médite la ruine, artisan de fraudes!
3 നീ നന്മയെക്കാൾ തിന്മയെയും നീതിയെ സംസാരിക്കുന്നതിനെക്കാൾ വ്യാജത്തെയും ഇഷ്ടപ്പെടുന്നു. (സേലാ)
Tu aimes le mal plus que le bien, le mensonge plus que les paroles justes. (Sélah, pause)
4 നീ വഞ്ചനനാവും നാശകരമായ വാക്കുകളൊക്കെയും ഇഷ്ടപ്പെടുന്നു.
Tu n'aimes que les paroles de destruction, langue perfide!
5 ദൈവം നിന്നെയും എന്നേക്കും നശിപ്പിക്കും; നിന്റെ കൂടാരത്തിൽനിന്നു അവൻ നിന്നെ പറിച്ചുകളയും. ജീവനുള്ളവരുടെ ദേശത്തുനിന്നു നിന്നെ നിൎമ്മൂലമാക്കും. (സേലാ)
Aussi Dieu te détruira pour toujours; il te saisira et t'arrachera de ta tente; il te déracinera de la terre des vivants. (Sélah)
6 നീതിമാന്മാർ കണ്ടു ഭയപ്പെടും; അവർ അവനെച്ചൊല്ലി ചിരിക്കും.
Les justes le verront, et ils craindront; et ils se riront de lui:
7 ദൈവത്തെ തന്റെ ശരണമാക്കാതെ തന്റെ ദ്രവ്യസമൃദ്ധിയിൽ ആശ്രയിക്കയും ദുഷ്ടതയിൽ തന്നേത്താൻ ഉറപ്പിക്കയും ചെയ്ത മനുഷ്യൻ അതാ എന്നു പറയും,
Le voilà, cet homme qui n'avait point pris Dieu pour mettait sa force dans sa méchanceté!
8 ഞാനോ, ദൈവത്തിന്റെ ആലയത്തിങ്കൽ തഴെച്ചിരിക്കുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു; ഞാൻ ദൈവത്തിന്റെ ദയയിൽ എന്നും എന്നേക്കും ആശ്രയിക്കുന്നു.
Mais moi, comme un olivier verdoyant dans la maison à perpétuité.
9 നീ അതു ചെയ്തിരിക്കകൊണ്ടു ഞാൻ നിനക്കു എന്നും സ്തോത്രം ചെയ്യും; ഞാൻ നിന്റെ നാമത്തിൽ പ്രത്യാശവെക്കും; നിന്റെ ഭക്തന്മാരുടെ മുമ്പാകെ അതു നല്ലതല്ലോ.
Je te louerai toujours, parce que tu auras fait cela; et j'espérerai en ton nom, car il est propice, en faveur de tes fidèles.