< സങ്കീർത്തനങ്ങൾ 50 >
1 ദൈവം, യഹോവയായ ദൈവം അരുളിച്ചെയ്തു, സൂൎയ്യന്റെ ഉദയംമുതൽ അസ്തമയംവരെ ഭൂമിയെ വിളിക്കുന്നു.
Псалом Асафів. Бог богів – Господь! Він промовляє, закликає землю від сходу сонця аж до заходу.
2 സൌന്ദൎയ്യത്തിന്റെ പൂൎണ്ണതയായ സീയോനിൽനിന്നു ദൈവം പ്രകാശിക്കുന്നു.
Із Сіону, досконалої краси, Бог з’явився в сяйві.
3 നമ്മുടെ ദൈവം വരുന്നു; മൌനമായിരിക്കയില്ല; അവന്റെ മുമ്പിൽ തീ ദഹിപ്പിക്കുന്നു; അവന്റെ ചുറ്റും വലിയോരു കൊടുങ്കാറ്റടിക്കുന്നു.
Іде наш Бог і не мовчить; вогонь перед Ним пожирає й навколо Нього сильно вирує.
4 തന്റെ ജനത്തെ ന്യായം വിധിക്കേണ്ടതിന്നു അവൻ മേലിൽനിന്നു ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.
Він закликає небеса вгорі і землю на суд зі Своїм народом:
5 യാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ.
«Зберіть-но до Мене Моїх вірних, хто уклав Завіт зі Мною при жертві».
6 ദൈവം തന്നേ ന്യായാധിപതി ആയിരിക്കയാൽ ആകാശം അവന്റെ നീതിയെ ഘോഷിക്കും. (സേലാ)
І небеса сповіщатимуть правду Його, адже Суддя – Сам Бог! (Села)
7 എന്റെ ജനമേ, കേൾക്ക; ഞാൻ സംസാരിക്കും. യിസ്രായേലേ, ഞാൻ നിന്നോടു സാക്ഷീകരിക്കും: ദൈവമായ ഞാൻ നിന്റെ ദൈവമാകുന്നു.
«Слухай, народе Мій, Я говоритиму; Ізраїлю, Я свідчити буду проти тебе: Я – Бог, твій Бог.
8 നിന്റെ ഹനനയാഗങ്ങളെക്കുറിച്ചു ഞാൻ നിന്നെ ശാസിക്കുന്നില്ല; നിന്റെ ഹോമയാഗങ്ങൾ എപ്പോഴും എന്റെ മുമ്പാകെ ഇരിക്കുന്നു.
Не за жертвоприношення твої Я докорятиму тобі – твої цілопалення завжди переді Мною.
9 നിന്റെ വീട്ടിൽനിന്നു കാളയെയോ നിന്റെ തൊഴുത്തുകളിൽനിന്നു കോലാട്ടുകൊറ്റന്മാരെയോ ഞാൻ എടുക്കയില്ല.
Я не прийму вола із твого дому, ані козлів із твоїх кошар.
10 കാട്ടിലെ സകലമൃഗവും പൎവ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു.
Адже всі тварини в лісі – Мої, і худоба на тисячі пагорбів.
11 മലകളിലെ പക്ഷികളെ ഒക്കെയും ഞാൻ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നേ.
Я знаю кожного птаха в горах, і все, що рухається на полях, – зі Мною.
12 എനിക്കു വിശന്നാൽ ഞാൻ നിന്നോടു പറകയില്ല; ഭൂലോകവും അതിന്റെ നിറവും എന്റേതത്രേ.
Якби Я був голодний, то не сказав би тобі про це, адже Мені належить всесвіт і все, що його наповнює.
13 ഞാൻ കാളകളുടെ മാംസം തിന്നുമോ? കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ?
Хіба Я їм м’ясо биків чи п’ю кров козлів?
14 ദൈവത്തിന്നു സ്തോത്രയാഗം അൎപ്പിക്ക; അത്യുന്നതന്നു നിന്റെ നേൎച്ചകളെ കഴിക്ക.
Принеси Богові в жертву подяку й виконай перед Всевишнім твої обітниці.
15 കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.
Поклич Мене в день скорботи – Я визволю тебе, а ти Мене прославиш».
16 എന്നാൽ ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നു: നീ എന്റെ ചട്ടങ്ങളെ അറിയിപ്പാനും എന്റെ നിയമത്തെ നിന്റെ വായിൽ എടുപ്പാനും നിനക്കെന്തു കാൎയ്യം?
Нечестивому ж говорить Бог: «Як ти смієш Мої постанови сповіщати і Завіт Мій в устах своїх носити?
17 നീ ശാസനയെ വെറുത്തു എന്റെ വചനങ്ങളെ നിന്റെ പുറകിൽ എറിഞ്ഞുകളയുന്നുവല്ലോ.
Ти ж ненавидиш настанови й кидаєш Слова Мої позад себе?
18 കള്ളനെ കണ്ടാൽ നീ അവന്നു അനുകൂലപ്പെടുന്നു; വ്യഭിചാരികളോടു നീ പങ്കു കൂടുന്നു.
Коли ти бачиш крадія, заводиш із ним приязні стосунки; і від перелюбників маєш свою частку.
19 നിന്റെ വായ് നീ ദോഷത്തിന്നു വിട്ടുകൊടുക്കുന്നു; നിന്റെ നാവു വഞ്ചന പിണെക്കുന്നു.
Вуста твої вживаєш для зла, і язик твій плете підступні каверзи.
20 നീ ഇരുന്നു നിന്റെ സഹോദരന്നു വിരോധമായി സംസാരിക്കുന്നു; നിന്റെ അമ്മയുടെ മകനെക്കുറിച്ചു അപവാദം പറയുന്നു.
Сидиш [на суді], намовляєш на брата твого, проти сина своєї матері свідчиш ганебне.
21 ഇവ നീ ചെയ്തു ഞാൻ മിണ്ടാതിരിക്കയാൽ ഞാൻ നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു; എന്നാൽ ഞാൻ നിന്നെ ശാസിച്ചു നിന്റെ കണ്ണിൻ മുമ്പിൽ അവയെ നിരത്തിവെക്കും.
Ти чинив це, а Я мовчав, [тому] уявив ти [собі], що Я такий, як ти. Я покараю тебе й виставлю [звинувачення] перед очима твоїми.
22 ദൈവത്തെ മറക്കുന്നവരേ, ഇതു ഓൎത്തുകൊൾവിൻ; അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിപ്പാൻ ആരുമുണ്ടാകയുമില്ല.
Зрозумійте ж це ті, хто забуває Бога, щоб Я не розтерзав [вас], і не буде кому врятувати.
23 സ്തോത്രമെന്ന യാഗം അൎപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു; തന്റെ നടപ്പിനെ ക്രമപ്പെടുത്തുന്നവന്നു ഞാൻ ദൈവത്തിന്റെ രക്ഷയെ കാണിക്കും.
Той, хто приносить у жертву подяку, шанує Мене; і тому, хто торує дорогу [правди], покажу Я спасіння Боже».