< സങ്കീർത്തനങ്ങൾ 47 >
1 സകലജാതികളുമായുള്ളോരേ, കൈകൊട്ടുവിൻ; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആൎക്കുവിൻ.
Al Vencedor: a los hijos de Coré: Salmo. Pueblos todos, batid las manos; aclamad a Dios con voz de júbilo.
2 അത്യുന്നതനായ യഹോവ ഭയങ്കരൻ; അവൻ സൎവ്വഭൂമിക്കും മഹാരാജാവാകുന്നു.
Porque el SEÑOR es Sublime y temible; Rey grande sobre toda la tierra.
3 അവൻ ജാതികളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു.
El guiará a los pueblos debajo de nosotros, y a los gentiles debajo de nuestros pies.
4 അവൻ നമുക്കു നമ്മുടെ അവകാശത്തെ തിരഞ്ഞെടുത്തു തന്നു; താൻ സ്നേഹിച്ച യാക്കോബിന്റെ ശ്ലാഘ്യഭൂമിയെ തന്നേ.
El nos elegirá nuestras heredades; la hermosura de Jacob, al cual amó. (Selah)
5 ദൈവം ജയഘോഷത്തോടും യഹോവ കാഹളനാദത്തോടും കൂടെ ആരോഹണം ചെയ്യുന്നു.
Subió Dios con júbilo, el SEÑOR con voz de trompeta.
6 ദൈവത്തിന്നു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ; നമ്മുടെ രാജാവിന്നു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ.
Cantad a Dios, cantad; cantad a nuestro Rey, cantad.
7 ദൈവം സൎവ്വഭൂമിക്കും രാജാവാകുന്നു; ഒരു ചാതുൎയ്യകീൎത്തനം പാടുവിൻ.
Porque el Rey de toda la tierra es Dios; cantad con entendimiento.
8 ദൈവം ജാതികളെ ഭരിക്കുന്നു; ദൈവം തന്റെ വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു.
Reinó Dios sobre los gentiles; se sentó Dios sobre el trono de su santidad.
9 വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിൻ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു; ഭൂമിയിലെ പരിചകൾ ദൈവത്തിന്നുള്ളവയല്ലോ; അവൻ ഏറ്റവും ഉന്നതനായിരിക്കുന്നു.
Los príncipes de los pueblos se juntaron al pueblo del Dios de Abraham; porque de Dios son los escudos de la tierra; El es muy ensalzado.