< സങ്കീർത്തനങ്ങൾ 46 >

1 ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.
Til sangmesteren; av Korahs barn; efter Alamot; en sang. Gud er vår tilflukt og vår styrke, en hjelp i trengsler, funnet såre stor.
2 അതുകൊണ്ടു ഭൂമി മാറിപ്പോയാലും, പൎവ്വതങ്ങൾ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും,
Derfor frykter vi ikke, om jorden omskiftes, og om fjell rokkes i havets hjerte,
3 അതിലെ വെള്ളം ഇരെച്ചു കലങ്ങിയാലും അതിന്റെ കോപംകൊണ്ടു പൎവ്വതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല.
om dets bølger bruser og skummer, og fjell bever ved dets overmot. (Sela)
4 ഒരു നദി ഉണ്ടു; അതിന്റെ തോടുകൾ ദൈവനഗരത്തെ, അത്യുന്നതന്റെ വിശുദ്ധനിവാസത്തെ തന്നേ, സന്തോഷിപ്പിക്കുന്നു.
En strøm - dens bekker gleder Guds stad, den Høiestes hellige bolig.
5 ദൈവം അതിന്റെ മദ്ധ്യേ ഉണ്ടു; അതു കുലുങ്ങിപ്പോകയില്ല; ദൈവം അതികാലത്തു തന്നേ അതിനെ സഹായിക്കും.
Gud er midt i den, den skal ikke rokkes; Gud hjelper den når morgenen bryter frem.
6 ജാതികൾ ക്രുദ്ധിച്ചു; രാജ്യങ്ങൾ കുലുങ്ങി; അവൻ തന്റെ ശബ്ദം കേൾപ്പിച്ചു; ഭൂമി ഉരുകിപ്പോയി.
Folkeferd bruste, riker blev rokket; han lot sin røst høre, jorden smeltet.
7 സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുൎഗ്ഗം ആകുന്നു. (സേലാ)
Herren, hærskarenes Gud, er med oss; Jakobs Gud er vår faste borg. (Sela)
8 വരുവിൻ യഹോവയുടെ പ്രവൃത്തികളെ നോക്കുവിൻ; അവൻ ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു!
Kom, se Herrens gjerninger, som har gjort ødeleggelse på jorden!
9 അവൻ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിൎത്തൽചെയ്യുന്നു; അവൻ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു.
Han gjør ende på krigene over hele jorden, bryter buen sønder og hugger spydet av; vognene brenner han op med ild.
10 മിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞു കൊൾവിൻ; ഞാൻ ജാതികളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും.
Hold op og kjenn at jeg er Gud! Jeg er ophøiet iblandt folkene, ophøiet på jorden.
11 സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുൎഗ്ഗം ആകുന്നു. (സേലാ)
Herren, hærskarenes Gud, er med oss; Jakobs Gud er vår faste borg. (Sela)

< സങ്കീർത്തനങ്ങൾ 46 >