< സങ്കീർത്തനങ്ങൾ 41 >

1 എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; അനൎത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും.
TO THE OVERSEER. A PSALM OF DAVID. O the blessedness of him Who is acting wisely to the poor, In a day of evil YHWH delivers him.
2 യഹോവ അവനെ കാത്തു ജീവനോടെ പാലിക്കും; അവൻ ഭൂമിയിൽ ഭാഗ്യവാനായിരിക്കും; അവന്റെ ശത്രുക്കളുടെ ഇഷ്ടത്തിന്നു നീ അവനെ ഏല്പിക്കയില്ല.
YHWH preserves him and revives him, He is blessed in the land, And You do not give him into the will of his enemies.
3 യഹോവ അവനെ രോഗശയ്യയിൽ താങ്ങും; ദീനത്തിൽ നീ അവന്റെ കിടക്ക എല്ലാം മാറ്റിവിരിക്കുന്നു.
YHWH supports [him] on a bed of sickness, You have turned his bed in his weakness.
4 യഹോവേ, എന്നോടു കൃപ തോന്നി എന്നെ സൌഖ്യമാക്കേണമേ; നിന്നോടല്ലോ ഞാൻ പാപം ചെയ്തതു എന്നു ഞാൻ പറഞ്ഞു.
I said, “O YHWH, favor me, Heal my soul, for I sinned against You,”
5 അവൻ എപ്പോൾ മരിച്ചു അവന്റെ പേർ നശിക്കും എന്നു എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു ദോഷം പറയുന്നു.
My enemies say evil of me: When he dies—his name has perished!
6 ഒരുത്തൻ എന്നെ കാണ്മാൻ വന്നാൽ അവൻ കപടവാക്കു പറയുന്നു; അവന്റെ ഹൃദയം നീതികേടു സംഗ്രഹിക്കന്നു; അവൻ പുറത്തുപോയി അതു പ്രസ്താവിക്കുന്നു.
And if he came to see—he speaks vanity, His heart gathers iniquity to itself, He goes out—at the street he speaks.
7 എന്നെ പകെക്കുന്നവരൊക്കെയും എനിക്കു വിരോധമായി തമ്മിൽ മന്ത്രിക്കുന്നു; അവർ എനിക്കു ദോഷം ചിന്തിക്കുന്നു.
All hating me whisper together against me, Against me they devise evil to me:
8 ഒരു ദുൎവ്യാധി അവന്നു പിടിച്ചിരിക്കുന്നു; അവൻ കിടപ്പിലായി; ഇനി അവൻ എഴുന്നേല്ക്കയില്ല എന്നു അവർ പറയുന്നു.
A worthless thing is poured out on him, And because he lay down he does not rise again.
9 ഞാൻ വിശ്വസിച്ചവനും എന്റെ അപ്പം തിന്നവനുമായ എന്റെ പ്രാണസ്നേഹിതൻ പോലും എന്റെ നേരെ കുതികാൽ ഉയൎത്തിയിരിക്കുന്നു.
Even my ally, in whom I trusted, One eating my bread, Made the heel great against me,
10 ഞാൻ അവൎക്കു പകരം ചെയ്യേണ്ടതിന്നു യഹോവേ, കൃപ തോന്നി എന്നെ എഴുന്നേല്പിക്കേണമേ.
And You, YHWH, favor me, And cause me to rise, And I give repayment to them.
11 എന്റെ ശത്രു എന്നെച്ചൊല്ലി ജയഘോഷം കൊള്ളാതിരിക്കുന്നതിനാൽ നിനക്കു എന്നിൽ പ്രസാദമായിരിക്കുന്നു എന്നു ഞാൻ അറിയുന്നു.
By this I have known, That You have delighted in me, Because my enemy does not shout over me.
12 നീ എന്റെ നഷ്കളങ്കത്വംനിമിത്തം എന്നെ താങ്ങുന്നു, നിന്റെ മുമ്പിൽ എന്നേക്കും എന്നെ നിൎത്തിക്കൊള്ളുന്നു.
As for me, in my integrity, You have taken hold on me, And cause me to stand before You for all time.
13 യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.
Blessed [is] YHWH, God of Israel, From age to age. Amen and Amen.

< സങ്കീർത്തനങ്ങൾ 41 >