< സങ്കീർത്തനങ്ങൾ 4 >
1 എന്റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരമരുളേണമേ; ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ നീ എനിക്കു വിശാലത വരുത്തി; എന്നോടു കൃപതോന്നി എന്റെ പ്രാൎത്ഥന കേൾക്കേണമേ.
В конец, в песнех, Псалом Давиду. Внегда призвати ми, услыша мя Бог правды моея: в скорби распространил мя еси: ущедри мя и услыши молитву мою.
2 പുരുഷന്മാരേ, നിങ്ങൾ എത്രത്തോളം എന്റെ മാനത്തെ നിന്ദയാക്കി മായയെ ഇച്ഛിച്ചു വ്യാജത്തെ അന്വേഷിക്കും? (സേലാ)
Сынове человечестии, доколе тяжкосердии? Вскую любите суету и ищете лжи?
3 യഹോവ ഭക്തനെ തനിക്കു വേറുതിരിച്ചിരിക്കുന്നു എന്നറിവിൻ; ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോൾ അവൻ കേൾക്കും.
И уведите, яко удиви Господь преподобнаго Своего. Господь услышит мя, внегда воззвати ми к Нему.
4 നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൌനമായിരിപ്പിൻ. (സേലാ)
Гневайтеся, и не согрешайте, яже глаголете в сердцах ваших, на ложах ваших умилитеся:
5 നീതിയാഗങ്ങളെ അൎപ്പിപ്പിൻ; യഹോവയിൽ ആശ്രയം വെപ്പിൻ.
пожрите жертву правды и уповайте на Господа.
6 നമുക്കു ആർ നന്മ കാണിക്കും എന്നു പലരും പറയുന്നു; യഹോവേ, നിന്റെ മുഖപ്രകാശം ഞങ്ങളുടെ മേൽ ഉദിപ്പിക്കേണമേ.
Мнози глаголют: кто явит нам благая? Знаменася на нас свет лица Твоего, Господи.
7 ധാന്യവും വീഞ്ഞും വൎദ്ധിച്ചപ്പോൾ അവൎക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു.
Дал еси веселие в сердцы моем: от плода пшеницы, вина и елеа своего умножишася:
8 ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിൎഭയം വസിക്കുമാറാക്കുന്നതു.
в мире вкупе усну и почию, яко Ты, Господи, единаго на уповании вселил мя еси.