< സങ്കീർത്തനങ്ങൾ 31 >
1 യഹോവേ, ഞാൻ നിന്നെ ശരണം പ്രാപിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ; നിന്റെ നീതിനിമിത്തം എന്നെ വിടുവിക്കേണമേ.
१मुख्य गायकासाठी; दाविदाचे स्तोत्र. हे परमेश्वरा, तुझ्यामध्ये मी आश्रय धरिला आहे, कधीच माझी निराशा होऊ देऊ नकोस. तुझ्या न्यायात मला वाचव.
2 നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്നെ വേഗം വിടുവിക്കേണമേ. നീ എനിക്കു ഉറപ്പുള്ള പാറയായും എന്നെ രക്ഷിക്കേണ്ടതിന്നു കോട്ടയായും ഇരിക്കേണമേ.
२माझे ऐक, त्वरीत मला वाचव, माझ्या आश्रयाचा खडक हो. माझा तारणारा बळकट दुर्ग असा हो.
3 നീ എന്റെ പാറയും എന്റെ കോട്ടയുമല്ലോ; നിന്റെ നാമംനിമിത്തം എന്നെ നടത്തി പാലിക്കേണമേ.
३कारण तू माझा खडक आणि माझा दुर्ग आहेस, तर तुझ्या नामास्तव मला मार्गदर्शन कर आणि मला चालव.
4 അവർ എനിക്കായി ഒളിച്ചുവെച്ചിരിക്കുന്ന വലയിൽനിന്നു എന്നെ വിടുവിക്കേണമേ; നീ എന്റെ ദുൎഗ്ഗമാകുന്നുവല്ലോ.
४त्यांनी गुप्तपणे रचलेल्या सापळ्यातून तू मला उपटून बाहेर काढ. कारण तू माझा आश्रय आहे.
5 നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.
५मी आपला आत्मा तुझ्या हाती सोपवून देतो, हे परमेश्वरा, सत्याच्या देवा, तू मला खंडून घेतले आहे.
6 മിത്ഥ്യാമൂൎത്തികളെ സേവിക്കുന്നവരെ ഞാൻ പകെക്കുന്നു; ഞാനോ യഹോവയിൽ ആശ്രയിക്കുന്നു.
६जे निरुपयोगी मूर्तींची सेवा करतात, त्यांचा मी तिरस्कार करतो. परंतु मी परमेश्वरावर विश्वास ठेवतो.
7 ഞാൻ നിന്റെ ദയയിൽ ആനന്ദിച്ചു സന്തോഷിക്കുന്നു; നീ എന്റെ അരിഷ്ടതയെ കണ്ടു എന്റെ പ്രാണസങ്കടങ്ങളെ അറിഞ്ഞിരിക്കുന്നു.
७तुझ्या प्रेमदयेमध्ये मी आनंद आणि हर्ष करीन, कारण तू माझे दु: ख पाहिले आहेस.
8 ശത്രുവിന്റെ കയ്യിൽ നീ എന്നെ ഏല്പിച്ചിട്ടില്ല; എന്റെ കാലുകളെ നീ വിശാലസ്ഥലത്തു നിൎത്തിയിരിക്കുന്നു.
८तू मला माझ्या शत्रूंच्या हाती सोपवून दिले नाहीस. तू माझा पाय खुल्या विस्तीर्ण जागेत स्थिर केला आहे.
9 യഹോവേ, എന്നോടു കൃപയുണ്ടാകേണമേ; ഞാൻ കഷ്ടത്തിലായിരിക്കുന്നു; വ്യസനംകൊണ്ടു എന്റെ കണ്ണും പ്രാണനും ഉദരവും ക്ഷയിച്ചിരിക്കുന്നു.
९परमेश्वरा, माझ्यावर दया कर, कारण मी दु: खात आहे. माझे डोळे, माझा जीव, माझ्या देहासह क्षीण झाला आहे.
10 എന്റെ ആയുസ്സു ദുഃഖംകൊണ്ടും എന്റെ സംവത്സരങ്ങൾ നെടുവീൎപ്പുകൊണ്ടും കഴിഞ്ഞുപോയിരിക്കുന്നു; എന്റെ അകൃത്യംനിമിത്തം എന്റെ ബലം ക്ഷീണിച്ചും എന്റെ അസ്ഥികൾ ക്ഷയിച്ചും ഇരിക്കുന്നു.
१०कारण माझे आयुष्य दु: खात आणि कण्हण्यात माझी वर्षे गेली आहेत. माझ्या पापांमुळे माझी शक्ती क्षीण झाली आहेत, आणि माझी हाडे झिजली आहेत.
11 എന്റെ സകലവൈരികളാലും ഞാൻ നിന്ദിതനായിത്തീൎന്നു; എന്റെ അയല്ക്കാൎക്കു അതിനിന്ദിതൻ തന്നേ; എന്റെ മുഖപരിചയക്കാൎക്കു ഞാൻ ഭയഹേതുവായിഭവിച്ചു; എന്നെ വെളിയിൽ കാണുന്നവർ എന്നെ വിട്ടു ഓടിപ്പോകുന്നു.
११माझ्या शत्रूंमुळे लोक माझा तिरस्कार करतात माझ्या शेजाऱ्यास माझी परिस्थिती भयावह आहे, आणि जे मला ओखळतात त्यांना मी भय असा झालो आहे.
12 മരിച്ചുപോയവനെപ്പോലെ എന്നെ മറന്നുകളഞ്ഞിരിക്കുന്നു; ഞാൻ ഒരു ഉടഞ്ഞ പാത്രംപോലെ ആയിരിക്കുന്നു.
१२मृत पावलेल्या मनुष्यासारखा मी झालो आहे, ज्याची कोणी आठवण करत नाही. मी फुटलेल्या भांड्यासारखा झालो आहे.
13 ചുറ്റും ഭീതി എന്ന അപശ്രുതി ഞാൻ പലരുടെയും വായിൽനിന്നു കേട്ടിരിക്കുന്നു; അവർ എനിക്കു വിരോധമായി കൂടി ആലോചന ചെയ്തു, എന്റെ ജീവനെ എടുത്തുകളവാൻ നിരൂപിച്ചു.
१३कारण पुष्कळांनी केलीली निंदा मी ऐकली आहे, प्रत्येक बाजूनी भयावह बातमी आहे, ते माझ्याविरुध्द कट करत आहेत.
14 എങ്കിലും യഹോവേ, ഞാൻ നിന്നിൽ ആശ്രയിച്ചു; നീ എന്റെ ദൈവം എന്നു ഞാൻ പറഞ്ഞു.
१४परंतु परमेश्वरा माझा तुझ्यावर विश्वास आहे. तूच माझा देव आहेस, असे मी म्हणतो.
15 എന്റെ കാലഗതികൾ നിന്റെ കയ്യിൽ ഇരിക്കുന്നു; എന്റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ.
१५माझे वेळ तुझ्या हातात आहे. मला माझ्या शत्रूंच्या आणि जे माझा पाठलाग करतात त्यांच्या हातातून सोडव.
16 അടിയന്റെമേൽ തിരുമുഖം പ്രകാശിപ്പിക്കേണമേ; നിന്റെ ദയയാൽ എന്നെ രക്ഷിക്കേണമേ.
१६तुझ्या सेवकावर तुझ्या मुखाचा प्रकाश चमकू दे. तुझ्या प्रेमदयेत मला तार.
17 യഹോവേ, നിന്നെ വിളിച്ചപേക്ഷിച്ചിരിക്കകൊണ്ടു ഞാൻ ലജ്ജിച്ചുപോകരുതേ; ദുഷ്ടന്മാർ ലജ്ജിച്ചു പാതാളത്തിൽ മൌനമായിരിക്കട്ടെ. (Sheol )
१७परमेश्वरा, मला निराश होऊ देऊ नकोस, कारण मी तुला हाक मारतो, दुष्ट निराश केला जावो, मृतलोकांत तो निःशब्द होवो. (Sheol )
18 നീതിമാന്നു വിരോധമായി ഡംഭത്തോടും നിന്ദയോടും കൂടെ ധാൎഷ്ട്യം സംസാരിക്കുന്ന വ്യാജമുള്ള അധരങ്ങൾ മിണ്ടാതെയായ്പോകട്ടെ.
१८खोटे बोलणारे ओठ शांत केले जावोत, जसे ते नितीमानांच्याविरूद्ध असत्य आणि तिरस्काराने उद्धटपणे बोलतात.
19 നിന്റെ ഭക്തന്മാൎക്കു വേണ്ടി നീ സംഗ്രഹിച്ചതും നിന്നിൽ ആശ്രയിക്കുന്നവൎക്കു വേണ്ടി മനുഷ്യപുത്രന്മാർ കാൺകെ നീ പ്രവൎത്തിച്ചതുമായ നിന്റെ നന്മ എത്ര വലിയതാകുന്നു.
१९जे तुझा आदर बाळगतात त्यांच्यासाठी तू आपला थोर चांगूलपणा जपून ठेवला आहे, जे तुझ्यामध्ये आश्रय घेतात त्यांच्याकरिता तू सर्व मानवजाती समोर घडवून आणतोस.
20 നീ അവരെ മനുഷ്യരുടെ കൂട്ടുകെട്ടിൽനിന്നു വിടുവിച്ചു നിന്റെ സാന്നിധ്യത്തിന്റെ മറവിൽ മറെക്കും. നീ അവരെ നാവുകളുടെ വക്കാണത്തിൽനിന്നു രക്ഷിച്ചു ഒരു കൂടാരത്തിന്നകത്തു ഒളിപ്പിക്കും.
२०त्यांना आपल्या उपस्थितीच्या आश्रयात तू मनुष्याच्या कटापासून लपवशील. हिंसक जीभेपासून तू त्यांना मंडपात लपवशील.
21 യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ ഉറപ്പുള്ള പട്ടണത്തിൽ തന്റെ ദയ എനിക്കു അത്ഭുതമായി കാണിച്ചിരിക്കുന്നു.
२१परमेश्वर धन्यवादित असो! कारण त्याने बळकट नगरात आपली आश्चर्यकारक प्रेमदया दाखवली आहे.
22 ഞാൻ നിന്റെ ദൃഷ്ടിയിൽനിന്നു ഛേദിക്കപ്പെട്ടുപോയി എന്നു ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു; എങ്കിലും ഞാൻ നിന്നെ വിളിച്ചപേക്ഷിച്ചപ്പോൾ എന്റെ യാചനയുടെ ശബ്ദം നീ കേട്ടു.
२२मी घाईत म्हणालो, मी तुझ्या नजरेसमोरून छेदून टाकलो आहे, तरी तू माझी मदतीची विनंती ऐकली, जेव्हा मी तुझ्याकडे आरोळी केली.
23 യഹോവയുടെ സകലവിശുദ്ധന്മാരുമായുള്ളോരേ, അവനെ സ്നേഹിപ്പിൻ; യഹോവ വിശ്വസ്തന്മാരെ കാക്കുന്നു; അഹങ്കാരം പ്രവൎത്തിക്കുന്നവന്നു ധാരാളം പകരം കൊടുക്കുന്നു.
२३अहो सर्व परमेश्वराच्या मागे चालणाऱ्यांनो, त्याच्यावर प्रीती करा. कारण परमेश्वर विश्वासू लोकांचे रक्षण करतो. परंतु तो गर्विष्ठ्यांची परत फेड करतो.
24 യഹോവയിൽ പ്രത്യാശയുള്ള ഏവരുമേ, ധൈൎയ്യപ്പെട്ടിരിപ്പിൻ; നിങ്ങളുടെ ഹൃദയം ഉറെച്ചിരിക്കട്ടെ.
२४जे तुम्ही परमेश्वरावर विश्वास करता, बलवान व धैर्यवान व्हा.