< സങ്കീർത്തനങ്ങൾ 3 >
1 യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു! എന്നോടു എതിൎക്കുന്നവർ അനേകർ ആകുന്നു.
En salme av David, da han flydde for Absalom, sin sønn. Herre, hvor mange mine fiender er! Mange reiser sig imot mig.
2 അവന്നു ദൈവത്തിങ്കൽ രക്ഷയില്ല എന്നു എന്നെക്കുറിച്ചു പലരും പറയുന്നു. (സേലാ)
Mange sier til min sjel: Det er ingen frelse for ham hos Gud. (Sela)
3 നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയൎത്തുന്നവനും ആകുന്നു.
Men du, Herre, er et skjold omkring mig, min ære og den som opløfter mitt hode!
4 ഞാൻ യഹോവയോടു ഉച്ചത്തിൽ നിലവിളിക്കുന്നു; അവൻതന്റെ വിശുദ്ധപൎവ്വതത്തിൽനിന്നു ഉത്തരം അരുളുകയും ചെയ്യുന്നു. (സേലാ)
Høit ropte jeg til Herren, og han svarte mig fra sitt hellige berg. (Sela)
5 ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണൎന്നുമിരിക്കുന്നു.
Jeg la mig og sov inn, jeg våknet; for Herren støtter mig.
6 എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല.
Jeg frykter ikke for titusener av folk, som har lagt sig mot mig rundt omkring.
7 യഹോവേ, എഴുന്നേല്ക്കേണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ. നീ എന്റെ ശത്രുക്കളെ ഒക്കെയും ചെകിട്ടത്തടിച്ചു; നീ ദുഷ്ടന്മാരുടെ പല്ലു തകൎത്തുകളഞ്ഞു.
Reis dig, Herre, frels mig, min Gud! For du har slått alle mine fiender på kinnbenet, du har sønderbrutt de ugudeliges tenner.
8 രക്ഷ യഹോവെക്കുള്ളതാകുന്നു; നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേൽ വരുമാറാകട്ടെ. (സേലാ)
Herren hører frelsen til; over ditt folk være din velsignelse! (Sela)