< സങ്കീർത്തനങ്ങൾ 29 >
1 ദൈവപുത്രന്മാരേ, യഹോവെക്കു കൊടുപ്പിൻ, യഹോവെക്കു മഹത്വവും ശക്തിയും കൊടുപ്പിൻ.
Saamu ti Dafidi. Ẹ fi fún Olúwa, ẹ̀yin ẹ̀dá ọ̀run, ẹ fi fún Olúwa, ògo àti alágbára.
2 യഹോവെക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിൻ; വിശുദ്ധാലങ്കാരം ധരിച്ചു യഹോവയെ നമസ്കരിപ്പിൻ.
Fi fún Olúwa, àní ògo orúkọ rẹ̀; sin Olúwa nínú ẹwà ìwà mímọ́.
3 യഹോവയുടെ ശബ്ദം വെള്ളത്തിൻമീതെ മുഴങ്ങുന്നു; പെരുവെള്ളത്തിൻമീതെ യഹോവ, മഹത്വത്തിന്റെ ദൈവം തന്നേ, ഇടിമുഴക്കുന്നു.
Ohùn Olúwa n ré àwọn omi kọjá; Ọlọ́run ògo sán àrá, Olúwa san ara.
4 യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു.
Ohùn Olúwa ní agbára; ohùn Olúwa kún fún ọláńlá.
5 യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകൎക്കുന്നു; യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകൎക്കുന്നു.
Ohùn Olúwa fa igi kedari; Olúwa náà ló fọ́ igi kedari Lebanoni ya.
6 അവൻ അവയെ കാളക്കുട്ടിയെപ്പോലെയും ലെബാനോനെയും സിൎയ്യോനെയും കാട്ടുപോത്തിൻ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു.
Ó mú Lebanoni fo bí i ọmọ màlúù, àti Sirioni bí ọmọ àgbáǹréré.
7 യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.
Ohùn Olúwa ń ya bí ọwọ́ iná mọ̀nà.
8 യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു; യഹോവ കാദേശ് മരുവിനെ നടുക്കുന്നു.
Ohùn Olúwa ń mi aginjù. Olúwa mi aginjù Kadeṣi.
9 യഹോവയുടെ ശബ്ദം മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു; അതു വനങ്ങളെ തോലുരിക്കുന്നു; അവന്റെ മന്ദിരത്തിൽ സകലവും മഹത്വം എന്നു ചൊല്ലുന്നു.
Ohùn Olúwa ní ó lọ igi óákù, ó n mú abo àgbọ̀nrín bí, ó sì bọ́ igi igbó sí ìhòhò. Àti nínú tẹmpili rẹ̀ gbogbo ohùn wí pé, “Ògo!”
10 യഹോവ ജലപ്രളയത്തിന്മീതെ ഇരുന്നു; യഹോവ എന്നേക്കും രാജാവായി ഇരിക്കുന്നു.
Olúwa jókòó, Ó sì jẹ ọba lórí ìṣàn omi; Olúwa jókòó lórí ìtẹ́ gẹ́gẹ́ bí Ọba títí láéláé.
11 യഹോവ തന്റെ ജനത്തിന്നു ശക്തി നല്കും; യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.
Kí Olúwa fi agbára fún àwọn ènìyàn rẹ̀; bùkún àwọn ènìyàn rẹ̀ pẹ̀lú àlàáfíà.