< സങ്കീർത്തനങ്ങൾ 25 >

1 യഹോവേ, നിങ്കലേക്കു ഞാൻ മനസ്സു ഉയൎത്തുന്നു;
Ra Anumzamoka kagrite nagu namena eri'na e'na ama nunamuna nehue.
2 എന്റെ ദൈവമേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു; ഞാൻ ലജ്ജിച്ചു പോകരുതേ; എന്റെ ശത്രുക്കൾ എന്റെമേൽ ജയം ഘോഷിക്കരുതേ.
Kagra nagri Anumza mani'nanke'na, kagrite namentintia nehue. Kagra natrege'na nagazegura osaneno. Hanki ha' vaheni'a zamatrege'za, hara hu nagate'nere'za musena osiho.
3 നിന്നെ കാത്തിരിക്കുന്ന ഒരുത്തനും ലജ്ജിച്ചു പോകയില്ല; വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും.
Kagrite'ma amuha nehu'za zamentintima nehaza vahera zmatresnanke'za, zamagazegura osugahaze. Hianagi kagri'ma ha'ma renegantaza vahe'mo'za, osuga zamavu zamava'ma hu'naza zanku zamagesa nentahi'za zamagazegura hugahaze.
4 യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ!
Ra Anumzamoka knare kavukva zana naveri nehunka, Kagri'ma kavaririnua kana rempi hunamio.
5 നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാൻ നിങ്കൽ പ്രത്യാശവെക്കുന്നു.
Tamage nanekeka'afi kegava hunka navrenka nevunka, anankema amage'ma antesnua zana rempi hunamio. Na'ankure kagra nagri Anumza mani'nenka, nagu'vazinka ete nenavrane. Ana nehanku maka knafina Kagrama nazama hananku, amuhara nehue.
6 യഹോവേ, നിന്റെ കരുണയും ദയയും ഓൎക്കേണമേ; അവ പണ്ടുപണ്ടേയുള്ളവയല്ലോ.
Ra Anumzamoka kasunku zanku'ene vagaore kavesi zankura kageraokanio. Na'ankure ana kavukva zana korapa knareti hume enka, meninena ana kavukvara nehane.
7 എന്റെ ബാല്യത്തിലെ പാപങ്ങളെയും എന്റെ ലംഘനങ്ങളെയും ഓൎക്കരുതേ; യഹോവേ, നിന്റെ കൃപപ്രകാരം നിന്റെ ദയനിമിത്തം എന്നെ ഓൎക്കേണമേ.
Ra Anumzamoka, ko'ma mofavrema mani'nenama hu'noa kumi'ene kefo avu'ava zani'a, vagaore kavesizanku kagesa nentahinka kumini'a atrenanto. Na'ankure Ra Anumzana Kagra kasunku Anumza mani'nane.
8 യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ടു അവൻ പാപികളെ നേൎവ്വഴി കാണിക്കുന്നു.
Ra Anumzamo'a knare hu'neno fatgo hu'neankino, kumi'ma nehaza vahera rempi huzamige'za, agri avesi'zana amage nentaze.
9 സൌമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു; സൌമ്യതയുള്ളവൎക്കു തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.
Zamavufgama anteramiza maniza vahera, fatgo avu'ava huno kegava huzmanteno zamavareno nevuno, Agra'a avu'ava zana rempi hunezamie.
10 യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവൎക്കു അവന്റെ പാതകളൊക്കെയും ദയയും സത്യവും ആകുന്നു.
Ra Anumzamofo kasegene trakenema amage'ma nentaza vahera, agra vagaore avesi zanteti zamavesi nezamanteno, hugahue huno'ma huzmante'nea ke'are oti'neno anaza nehia Anumza mani'ne.
11 യഹോവേ, എന്റെ അകൃത്യം വലിയതു; നിന്റെ നാമംനിമിത്തം അതു ക്ഷമിക്കേണമേ.
Ra Anumzamoka, nagri kumira rama'a me'neanagi kagri kagimofo knare zanku kagesa nentahinka, muse hugantoanki kumini'a eri atrenanto.
12 യഹോവാഭക്തനായ പുരുഷൻ ആർ? അവൻ തിരഞ്ഞെടുക്കേണ്ടുന്ന വഴി താൻ അവന്നു കാണിച്ചുകൊടുക്കും.
Iza'o Ra Anumzamofonku'ma koro'ma hunte'nesnia vahera, Agra'a huhampri'nesia kante vuo huno huntenigeno vugahie.
13 അവൻ സുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശത്തെ അവകാശമാക്കും.
Ana vahe'mo'za knare nomani'zampi nemanisnage'za, zamagrama kase zamantesnaza vahe'mo'za ama mopa erisanti hare'za so'e hu'za manigahaze.
14 യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാൎക്കു ഉണ്ടാകും; അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു.
Ra Anumzamo'a agriku'ma koro nehu'za, agri agoragama nemaniza vahera, zamatrege'za agri rone'a nemanizageno, oku'a me'nea kasege'a eri ama huno nezamasamie.
15 എന്റെ കണ്ണു എപ്പോഴും യഹോവയിങ്കലേക്കാകുന്നു; അവൻ എന്റെ കാലുകളെ വലയിൽനിന്നു വിടുവിക്കും.
Maka zupa nazama hanigu Ra Anumzamofonteke navua nentoe. Na'ankure nagri'ma nazeri traka'ma hunaku'ma hania kukompintira nazeri atregahie.
16 എങ്കലേക്കു തിരിഞ്ഞു എന്നോടു കരുണയുണ്ടാകേണമേ; ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു.
Ra Anumzamoka rukrahe hunka nenagenka, kasunkura hunanto. Na'ankure nasuzampi mani'noe.
17 എനിക്കു മനഃപീഡകൾ വൎദ്ധിച്ചിരിക്കുന്നു; എന്റെ സങ്കടങ്ങളിൽനിന്നു എന്നെ വിടുവിക്കേണമേ.
Nagri nagu'afima me'nea knazamo'a ome ra huno nevie. Ana knafima manine'na antahintahi hakarema nehua zampintira, katufenka navre atro.
18 എന്റെ അരിഷ്ടതയും അതിവേദനയും നോക്കേണമേ; എന്റെ സകലപാപങ്ങളും ക്ഷമിക്കേണമേ.
Knazamo nazeri havizama nehige'na, narimpa knafima mani'noa zana nenagenka, maka kumini'a eri atrenanto.
19 എന്റെ ശത്രുക്കളെ നോക്കേണമേ; അവർ പെരുകിയിരിക്കുന്നു; അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;
Nagri ha' vahera rama'a efore nehu'za, nagri'ma ha'ma renenante'za zamavesrama hunantaza zana kagra ko.
20 എന്റെ പ്രാണനെ കാത്തു എന്നെ വിടുവിക്കേണമേ; നിന്നെ ശരണമാക്കിയിരിക്കയാൽ ഞാൻ ലജ്ജിച്ചുപോകരുതേ.
Kagra nagu'nevazinka kegava hunka navrenka vuo. Natrege'za nazeri nagaze osiho. Na'ankure Kagripi e'na eme franekue.
21 നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; ഞാൻ നിങ്കൽ പ്രത്യാശവെച്ചിരിക്കുന്നുവല്ലോ.
Fatgo avu'avazamo'ene, mani fatgoma huno mani avu'azamo kegava hunantegahie. Na'ankure nagra nazama hanankura kagriku amuhara nehue.
22 ദൈവമേ, യിസ്രായേലിനെ അവന്റെ സകലകഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കേണമേ.
Anumzamoka maka Israeli vahe'ma mani'naza kna zampintira kasunku huzmantenka ete zamagu'vazinka zamavro.

< സങ്കീർത്തനങ്ങൾ 25 >