< സങ്കീർത്തനങ്ങൾ 24 >
1 ഭൂമിയും അതിന്റെ പൂൎണ്ണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവെക്കുള്ളതാകുന്നു.
SAPWILIM en Ieowa sappa o audepa kan, sap o meakaros me kauson poa.
2 സമുദ്രങ്ങളുടെ മേൽ അവൻ അതിനെ സ്ഥാപിച്ചു; നദികളുടെമേൽ അവൻ അതിനെ ഉറപ്പിച്ചു.
Pwe a kotin pasonedier ni kailan madau, o a kotin wiadar pon pil akan.
3 യഹോവയുടെ പൎവ്വതത്തിൽ ആർ കയറും? അവന്റെ വിശുദ്ധസ്ഥലത്തു ആർ നില്ക്കും?
Is me pan kodalang pon dol en Ieowa? O is me pan kak uda ni mol en Ieowa saraui?
4 വെടിപ്പുള്ള കയ്യും നിൎമ്മലഹൃദയവും ഉള്ളവൻ. വ്യാജത്തിന്നു മനസ്സുവെക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവൻ.
Me pa a kan sota sapung o mongiong i makelekel; me sota kin mauki padak sapung, o me sota kin kaula likam.
5 അവൻ യഹോവയോടു അനുഗ്രഹവും തന്റെ രക്ഷയുടെ ദൈവത്തോടു നീതിയും പ്രാപിക്കും.
I me pan kamaula ren Ieowa, o a pan pung kila ren Kot a saunkamaur.
6 ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നേ. (സേലാ)
I kainok, me kin peiki ong Kot, me kin rapaki silang omui, Kot en Iakop. (Sela)
7 വാതിലുകളേ, നിങ്ങളുടെ തലകളെ ഉയൎത്തുവിൻ; പണ്ടേയുള്ള കതകുകളേ, ഉയൎന്നിരിപ്പിൻ; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.
Komail ritingada wanim laud o langada wanim nin sappa, pwe Nammarki lingan en kotilong!
8 മഹത്വത്തിന്റെ രാജാവു ആർ? ബലവാനും വീരനുമായ യഹോവ യുദ്ധവീരനായ യഹോവ തന്നേ.
Is Nanmarki lingan men et? I Ieowa roson o manaman, Ieowa me rasong nan mauin.
9 വാതിലുകളേ, നിങ്ങളുടെ തലകളെ ഉയൎത്തുവിൻ; പണ്ടേയുള്ള കതകുകളേ, ഉയൎന്നിരിപ്പിൻ; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.
Komail ritingada wanim laud o langada wanim nin sappa, pwe Nanmarki lingan en kotilong!
10 മഹത്വത്തിന്റെ രാജാവു ആർ? സൈന്യങ്ങളുടെ യഹോവ തന്നേ; അവനാകുന്നു മഹത്വത്തിന്റെ രാജാവു. (സേലാ)
Is Nanmarki lingan men et? I Ieowa Sepaot; I Nanmarki lingan. (Sela)