< സങ്കീർത്തനങ്ങൾ 19 >
1 ആകാശം ദൈവത്തിന്റെ മഹത്വത്തെ വൎണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.
Для дириґента хору. Псало́м Давидів. Небо звіщає про Божую славу, а про чин Його рук розказує небозві́д.
2 പകൽ പകലിന്നു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്കു അറിവു കൊടുക്കുന്നു.
Оповіщує день дневі слово, а ніч ночі показує думку, —
3 ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾപ്പാനുമില്ല.
без мови й без слів, не чутни́й їхній голос,
4 ഭൂമിയിൽ എല്ലാടവും അതിന്റെ അളവുനൂലും ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു; അവിടെ അവൻ സൂൎയ്യന്നു ഒരു കൂടാരം അടിച്ചിരിക്കുന്നു.
та по ці́лій землі пішов ві́дголос їхній, і до кра́ю вселе́нної їхні слова́! Для сонця наме́та поставив у них, —
5 അതു മണവറയിൽനിന്നു പുറപ്പെടുന്ന മണവാളന്നു തുല്യം; വീരനെപ്പോലെ തന്റെ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു.
а воно, немов той молоди́й, що вихо́дить із-під балдахи́ну свого, — воно ті́шиться, мов той герой, щоб пробігти дорогу!
6 ആകാശത്തിന്റെ അറ്റത്തുനിന്നു അതിന്റെ ഉദയവും അറുതിവരെ അതിന്റെ അയനവും ആകുന്നു; അതിന്റെ ഉഷ്ണം ഏല്ക്കാതെ മറഞ്ഞിരിക്കുന്നതു ഒന്നുമില്ല.
Вихід його́ з краю неба, а о́біг його — аж на кі́нці його, і від спеки його ніщо не захова́ється.
7 യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.
Господній Зако́н досконалий, — він змі́цнює душу. Свідчення Господа певне, — воно недосві́дченого умудряє.
8 യഹോവയുടെ ആജ്ഞകൾ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിൎമ്മലമായതു; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
Справедливі Господні накази, бо серце вони звеселя́ють. Заповідь Господа чиста, — вона очі просвітлює.
9 യഹോവാഭക്തി നിൎമ്മലമായതു; അതു എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികൾ സത്യമായവ; അവ ഒട്ടൊഴിയാതെനീതിയുള്ളവയാകുന്നു.
Страх Господа чистий, — він навіки стоїть. При́суди Господа — правда, вони справедливі всі ра́зом,
10 അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ.
дорожчі вони понад золото і понад бе́зліч щирого золота, і солодші за мед і за сік щільнико́вий, —
11 അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു; അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ടു.
і раб Твій у них бережки́й, а в дотри́манні їх — нагорода велика.
12 തന്റെ തെറ്റുകളെ ഗ്രഹിക്കുന്നവൻ ആർ? മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിക്കേണമേ.
А по́милки хто зрозуміє? Від таємних очисть Ти мене,
13 സ്വമേധാപാപങ്ങളെ അകറ്റി അടിയനെ കാക്കേണമേ; അവ എന്റെമേൽ വാഴരുതേ; എന്നാൽ ഞാൻ നിഷ്കളങ്കനും മഹാപാതകരഹിതനും ആയിരിക്കും.
і від сваві́льців Свого раба захова́й, нехай не панують вони надо мною, тоді непорочним я буду, і від провини великої буду очи́щений.
14 എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ.
Нехай бу́дуть із волі Твоє́ї слова́ моїх уст, а думки́ мого серця — перед лицем Твоїм, Господи, скеле моя й мій Спасителю!