< സങ്കീർത്തനങ്ങൾ 146 >

1 യഹോവയെ സ്തുതിപ്പിൻ; എൻ മനമേ, യഹോവയെ സ്തുതിക്ക.
EN i kapina Ieowa!
2 ജീവനുള്ളന്നും ഞാൻ യഹോവയെ സ്തുതിക്കും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന്നു കീൎത്തനം ചെയ്യും.
I pan kapina Ieowa arain ai maur, i pan kauleki pjalm akan on ai Kot arain maur i.
3 നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു; സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.
Der kaporoporeki jaupeidi kan, pwe irail aramaj o jota kak jauaja.
4 അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.
Pwe nen en aramaj udan a pan kokola, o a pan pur on wiala pwel, i rah ota a jolar kak madamadaua meakot.
5 യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.
Meid pai me jauaj parail Kot en Iakop, me kin kaporoporeki Ieowa a Kot.
6 അവൻ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; അവൻ എന്നേക്കും വിശ്വസ്തത കാക്കുന്നു.
Me kotin kapikadar lan o jappa, o madau, o audeparail karoj, me kin melel potopot eta.
7 പീഡിതന്മാൎക്കു അവൻ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവൎക്കു അവൻ ആഹാരം നല്കുന്നു; യഹോവ ബദ്ധന്മാരെ അഴിച്ചു വിടുന്നു.
Me kotin jauaja pun en me lodi on kalokolok mal, me kamana me men manadar. Ieowa kin kotin lapwada me jalidi kan.
8 യഹോവ കുരുടന്മാൎക്കു കാഴ്ച കൊടുക്കുന്നു; യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിൎത്തുന്നു; യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.
Ieowa kin kotin kapad pajan maj en me majkun akan. Ieowa kin kotin kainjenemaula me mauk; Ieowa kin kotin pok on me pun kan.
9 യഹോവ പരദേശികളെ പരിപാലിക്കുന്നു; അവൻ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു; എന്നാൽ ദുഷ്ടന്മാരുടെ വഴി അവൻ മറിച്ചുകളയുന്നു.
Ieowa kin kotin jinjila men wai kan, o jauaja me japoupou o li odi kan, ap kotin kawela al en me doo jan Kot akan.
10 യഹോവ എന്നേക്കും വാഴും; സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം തന്നേ. യഹോവയെ സ്തുതിപ്പിൻ.
Ieowa iei Nanmarki joutuk, om Kot Jion kokolata. Aleluia!

< സങ്കീർത്തനങ്ങൾ 146 >