< സങ്കീർത്തനങ്ങൾ 136 >

1 യഹോവെക്കു സ്തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
خداوند را شکر گویید، زیرا او نیکوست و محبتش ابدیست.
2 ദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്‌വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.
خدای خدایان را شکر گویید، زیرا محبتش ابدیست.
3 കൎത്താധികൎത്താവിന്നു സ്തോത്രം ചെയ്‌വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.
خدای خدایان را شکر گویید، زیرا محبتش ابدیست.
4 ഏകനായി മഹാത്ഭുതങ്ങളെ പ്രവൎത്തിക്കുന്നവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
او را که معجزات عظیم می‌کند شکر کنید، زیرا محبتش ابدیست؛
5 ജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
او را که آسمانها را با حکمت خویش آفرید شکر گویید، زیرا محبتش ابدیست؛
6 ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
او را که خشکی را بر آبها قرار داد شکر گویید، زیرا محبتش ابدیست؛
7 വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
او را که خورشید و ماه را در آسمان آفرید شکر گویید، زیرا محبتش ابدیست؛
8 പകൽ വാഴുവാൻ സൂൎയ്യനെയും - അവന്റെ ദയ എന്നേക്കുമുള്ളതു.
آفتاب را برای فرمانروایی بر روز آفرید، زیرا محبتش ابدیست؛
9 രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
و ماه و ستارگان را برای فرمانروایی بر شب، زیرا محبتش ابدیست.
10 മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
خدا را که پسران ارشد مصری‌ها را کشت شکر گویید، زیرا محبتش ابدیست؛
11 അവരുടെ ഇടയിൽനിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
او بنی‌اسرائیل را از مصر بیرون آورد، زیرا محبتش ابدیست؛
12 ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നേ- അവന്റെ ദയ എന്നേക്കുമുള്ളതു.
با دستی قوی و بازویی بلند چنین کرد، زیرا محبتش ابدیست؛
13 ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
دریای سرخ را شکافت، زیرا محبتش ابدیست؛
14 അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
و بنی‌اسرائیل را از میان آن عبور داد، زیرا محبتش ابدیست؛
15 ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
فرعون و لشکر او را در دریای سرخ غرق ساخت، زیرا محبتش ابدیست.
16 തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
او را که قوم خود را در صحرا رهبری کرد شکر گویید، زیرا محبتش ابدیست.
17 മഹാരാജാക്കന്മാരെ സംഹരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
او پادشاهان بزرگ را زد، زیرا محبتش ابدیست؛
18 ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
و شاهان قدرتمند را از بین برد، زیرا محبتش ابدیست؛
19 അമോൎയ്യരുടെ രാജാവായ സീഹോനെയും - അവന്റെ ദയ എന്നേക്കുമുള്ളതു.
سیحون، پادشاه اموری‌ها، زیرا محبتش ابدیست؛
20 ബാശാൻ രാജാവായ ഓഗിനെയും - അവന്റെ ദയ എന്നേക്കുമുള്ളതു.
و عوج، پادشاه باشان، زیرا محبتش ابدیست؛
21 അവരുടെ ദേശത്തെ അവകാശമായി കൊടുത്തു - അവന്റെ ദയ എന്നേക്കുമുള്ളതു.
سرزمینهای ایشان را به میراث داد، زیرا محبتش ابدیست؛
22 തന്റെ ദാസനായ യിസ്രായേലിന്നു അവകാശമായി തന്നേ - അവന്റെ ദയ എന്നേക്കുമുള്ളതു.
میراثی برای خادم خود اسرائیل، زیرا محبتش ابدیست.
23 നമ്മുടെ താഴ്ചയിൽ നമ്മെ ഓൎത്തവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
خداوندْ ما را در مشکلاتمان به یاد آورد، زیرا محبتش ابدیست؛
24 നമ്മുടെ വൈരികളുടെ കയ്യിൽനിന്നു നമ്മെ വിടുവിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
او ما را از دست دشمنانمان نجات داد، زیرا محبتش ابدیست.
25 സകലജഡത്തിന്നും ആഹാരം കൊടുക്കുന്നവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
او روزی همهٔ جانداران را می‌رساند، زیرا محبتش ابدیست.
26 സ്വൎഗ്ഗസ്ഥനായ ദൈവത്തിന്നു സ്തോത്രം ചെയ്‌വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.
خدای آسمانها را شکر گویید، زیرا محبتش ابدیست.

< സങ്കീർത്തനങ്ങൾ 136 >