< സങ്കീർത്തനങ്ങൾ 132 >
1 യഹോവേ, ദാവീദിനെയും അവന്റെ സകലകഷ്ടതയെയും ഓൎക്കേണമേ.
Lembra-te, Senhor, de David, e de todas as suas afflicções.
2 അവൻ യഹോവയോടു സത്യം ചെയ്തു യാക്കോബിന്റെ വല്ലഭന്നു നേൎന്നതു എന്തെന്നാൽ:
Como jurou ao Senhor, e fez votos ao poderoso de Jacob, dizendo:
3 ഞാൻ യഹോവെക്കു ഒരു സ്ഥലം, യാക്കോബിന്റെ വല്ലഭന്നു ഒരു നിവാസം കണ്ടെത്തുംവരെ
Certamente que não entrarei na tenda de minha casa, nem subirei ao leito da minha cama.
4 ഞാൻ എന്റെ കൂടാരവീട്ടിൽ കടക്കയില്ല; എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല.
Não darei somno aos meus olhos, nem adormecimento ás minhas pestanas,
5 ഞാൻ എന്റെ കണ്ണിന്നു ഉറക്കവും എന്റെ കൺപോളെക്കു മയക്കവും കൊടുക്കയില്ല.
Emquanto não achar logar para o Senhor, uma morada para o Poderoso de Jacob.
6 നാം എഫ്രാത്തയിൽ അതിനെക്കുറിച്ചു കേട്ടു വനപ്രദേശത്തു അതിനെ കണ്ടെത്തിയല്ലോ.
Eis que ouvimos fallar d'ella em Ephrata, e a achámos no campo do bosque.
7 നാം അവന്റെ തിരുനിവാസത്തിലേക്കുചെന്നു അവന്റെ പാദപീഠത്തിങ്കൽ നമസ്കരിക്കുക.
Entraremos nos seus tabernaculos: prostrar-nos-hemos ante o escabello de seus pés.
8 യഹോവേ, നീ നിന്റെ ബലത്തിന്റെ പെട്ടകവുമായി നിന്റെ വിശ്രാമത്തിലേക്കു എഴുന്നെള്ളേണമേ.
Levanta-te, Senhor, no teu repouso, tu e a arca da tua força.
9 നിന്റെ പുരോഹിതന്മാർ നീതി ധരിക്കയും നിന്റെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കയും ചെയ്യട്ടെ.
Vistam-se os teus sacerdotes de justiça, e alegrem-se os teus sanctos.
10 നിന്റെ ദാസനായ ദാവീദിൻനിമിത്തം നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചു കളയരുതേ.
Por amor de David, teu servo, não faças virar o rosto do teu ungido.
11 ഞാൻ നിന്റെ ഉദരഫലത്തെ നിന്റെ സിംഹാസനത്തിൽ ഇരുത്തുമെന്നും
O Senhor jurou na verdade a David: não se apartará d'ella: Do fructo do teu ventre porei sobre o teu throno.
12 നിന്റെ മക്കൾ എന്റെ നിയമത്തെയും ഞാൻ അവൎക്കു ഉപദേശിച്ച സാക്ഷ്യത്തെയും പ്രമാണിക്കുമെങ്കിൽ അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ ഇരിക്കും എന്നും യഹോവ ദാവീദിനോടു ആണയിട്ടു സത്യം; അവൻ അതിൽനിന്നു മാറുകയില്ല.
Se os teus filhos guardarem o meu concerto, e os meus testemunhos, que eu lhes hei de ensinar, tambem os seus filhos se assentarão perpetuamente no teu throno.
13 യഹോവ സീയോനെ തിരഞ്ഞെടുക്കയും അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കയും ചെയ്തു.
Porque o Senhor elegeu a Sião; desejou-a para a sua habitação, dizendo:
14 അതു എന്നേക്കും എന്റെ വിശ്രാമം ആകുന്നു; ഞാൻ അതിനെ ഇച്ഛിച്ചിരിക്കയാൽ ഞാൻ അവിടെ വസിക്കും;
Este é o meu repouso para sempre: aqui habitarei, pois o desejei.
15 അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും; അതിലെ ദരിദ്രന്മാൎക്കു അപ്പംകൊണ്ടു തൃപ്തി വരുത്തും.
Abençoarei abundantemente o seu mantimento; fartarei de pão os seus necessitados.
16 അതിലെ പുരോഹിതന്മാരെയും രക്ഷ ധരിപ്പിക്കും; അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും.
Vestirei os seus sacerdotes de salvação, e os seus sanctos saltarão de prazer.
17 അവിടെ ഞാൻ ദാവീദിന്നു ഒരു കൊമ്പു മുളെപ്പിക്കും; എന്റെ അഭിഷിക്തന്നു ഒരു ദീപം ഒരുക്കീട്ടുമുണ്ടു.
Ali farei brotar a força de David: preparei uma lampada para o meu ungido.
18 ഞാൻ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും; അവന്റെ തലയിലോ കിരീടം ശോഭിക്കും.
Vestirei os seus inimigos de confusão; mas sobre elle florescerá a sua corôa.