< സങ്കീർത്തനങ്ങൾ 130 >
1 യഹോവേ, ആഴത്തിൽനിന്നു ഞാൻ നിന്നോടു നിലവിളിക്കുന്നു;
Песнь восхождения. Из глубины взываю к Тебе, Господи.
2 കൎത്താവേ, എന്റെ പ്രാൎത്ഥന കേൾക്കേണമേ; നിന്റെ ചെവി എന്റെ യാചനകൾക്കു ശ്രദ്ധിച്ചിരിക്കേണമേ.
Господи! услышь голос мой. Да будут уши Твои внимательны к голосу молений моих.
3 യഹോവേ, നീ അകൃത്യങ്ങളെ ഓൎമ്മവെച്ചാൽ കൎത്താവേ, ആർ നിലനില്ക്കും?
Если Ты, Господи, будешь замечать беззакония, - Господи! кто устоит?
4 എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം നിന്റെ പക്കൽ വിമോചനം ഉണ്ടു.
Но у Тебя прощение, да благоговеют пред Тобою.
5 ഞാൻ യഹോവെക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തിൽ ഞാൻ പ്രത്യാശവെച്ചിരിക്കുന്നു.
Надеюсь на Господа, надеется душа моя; на слово Его уповаю.
6 ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ, ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു.
Душа моя ожидает Господа более, нежели стражи - утра, более, нежели стражи - утра.
7 യിസ്രായേലേ, യഹോവയിൽ പ്രത്യാശവെച്ചുകൊൾക; യഹോവെക്കു കൃപയും അവന്റെപക്കൽ ധാരാളം വീണ്ടെടുപ്പും ഉണ്ടു.
Да уповает Израиль на Господа, ибо у Господа милость и многое у Него избавление,
8 അവൻ യിസ്രായേലിനെ അവന്റെ അകൃത്യങ്ങളിൽനിന്നൊക്കെയും വീണ്ടെടുക്കും.
и Он избавит Израиля от всех беззаконий его.