< സങ്കീർത്തനങ്ങൾ 124 >

1 യിസ്രായേൽ പറയേണ്ടതെന്തെന്നാൽ യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,
Pesem preizvrstna Davidova. Ako bi nam Gospod ne bil pomagal, reci zdaj Izrael;
2 മനുഷ്യർ നമ്മോടു എതിൎത്തപ്പോൾ, യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,
Ako bi nam Gospod ne bil pomagal, ko so vstajali zoper nas ljudje,
3 അവരുടെ കോപം നമ്മുടെനേരെ ജ്വലിച്ചപ്പോൾ, അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;
Žive bi nas bili tedaj pogoltnili, ko je njih jeza togotila se zoper nas.
4 വെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു, നദി നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു;
Tedaj bi nas bile poplavile one vode; hudournik bi bil šel čez nas.
5 പൊങ്ങിയിരുന്ന വെള്ളം നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു.
Tedaj bi bil šel čez nas hudournik vode silno prevzetne.
6 നമ്മെ അവരുടെ പല്ലിന്നു ഇരയായി കൊടുക്കായ്കയാൽ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.
Blagoslovljen Gospod, ki nas ni izpostavil za plen njih zobom!
7 വേട്ടക്കാരുടെ കണിയിൽനിന്നു പക്ഷിയെന്നപോലെ നമ്മുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു; കണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.
Duša naša je bila kakor tičica oteta tičarjev zanke; iz zanke pretrgane smo bili mi oteti.
8 നമ്മുടെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.
Pomoč naša v imenu Gospoda, ki je naredil nebesa in zemljo!

< സങ്കീർത്തനങ്ങൾ 124 >