< സങ്കീർത്തനങ്ങൾ 121 >
1 ഞാൻ എന്റെ കണ്ണു പൎവ്വതങ്ങളിലേക്കു ഉയൎത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും?
Veisu korkeimmassa Kuorissa. Minä nostan silmäni mäkiin päin, joista minulle apu tulee.
2 എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.
Minun apuni tulee Herralta, joka taivaan ja maan tehnyt on.
3 നിന്റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.
Ei hän salli jalkas horjua; eikä se torku, joka sinua kätkee.
4 യിസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.
Katso, joka Israelia varjelee, ei se torku eli makaa.
5 യഹോവ നിന്റെ പരിപാലകൻ; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണൽ.
Herra kätkeköön sinua: Herra on sinun varjos, sinun oikialla kädelläs,
6 പകൽ സൂൎയ്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.
Ettei aurinko sinua polttaisi päivällä, eikä kuu yöllä.
7 യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവൻ നിന്റെ പ്രാണനെ പരിപാലിക്കും.
Herra kätkeköön sinun kaikesta pahasta: hän kätkeköön sinun sielus!
8 യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.
Herra kätkeköön sinun uloskäymises ja sisällekäymises, hamasta nyt ja ijankaikkiseen!