< സങ്കീർത്തനങ്ങൾ 12 >
1 യഹോവേ, രക്ഷിക്കേണമേ; ഭക്തന്മാർ ഇല്ലാതെപോകുന്നു; വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു;
Načelniku godbe po osmini, psalm Davidov. Daj rešenje, Gospod, ker minil je dobrodelnik; ker izginili so resnični izmed sinov človeških.
2 ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു വ്യാജം സംസാരിക്കുന്നു; കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടെ അവർ സംസാരിക്കുന്നു.
Prazno govoré drug z drugim, s priliznenimi ustnami, z vojnim srcem govoré.
3 കപടമുള്ള അധരങ്ങളെ ഒക്കെയും വമ്പു പറയുന്ന നാവിനെയും യഹോവ ഛേദിച്ചുകളയും.
Pokončal bode Gospod vse priliznene ustne, jezik visokobesedni;
4 ഞങ്ങളുടെ നാവുകൊണ്ടു ഞങ്ങൾ ജയിക്കും; ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ; ഞങ്ങൾക്കു യജമാനൻ ആർ എന്നു അവർ പറയുന്നു.
Njih, ki govoré: Našega jezika pravica bode obveljala, ustne naše so v naši oblasti, kdo bi bil nam gospod?
5 എളിയവരുടെ പീഡയും ദരിദ്രന്മാരുടെ ദീൎഘശ്വാസവുംനിമിത്തം ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; രക്ഷെക്കായി കാംക്ഷിക്കുന്നവനെ ഞാൻ അതിലാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
Od zatiranja siromakov ubozih, od vpitja revežev vstanem skoraj, govori Gospod; pomagal bodem njemu, v katerega bode pihal žarjavico krivični.
6 യഹോവയുടെ വചനങ്ങൾ നിൎമ്മല വചനങ്ങൾ ആകുന്നു; നിലത്തു ഉലയിൽ ഉരുക്കി ഏഴുപ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നേ.
Besede Gospodove so čiste besede, srebro očiščeno v izbrani prsteni posodi, osnaženo sedemkrat.
7 യഹോവേ, നീ അവരെ കാത്തുകൊള്ളും; ഈ തലമുറയിൽനിന്നു നീ അവരെ എന്നും സൂക്ഷിക്കും.
Ti, Gospod, ohrani jih; vsakega izmed njih brani tega rodu na veke.
8 മനുഷ്യപുത്രന്മാരുടെ ഇടയിൽ വഷളത്വം പ്രബലപ്പെടുമ്പോൾ ദുഷ്ടന്മാർ എല്ലാടവും സഞ്ചരിക്കുന്നു.
Krivični hodijo okrog povsodi, ko se povzdiguje malopridna reč med človeškimi sinovi.