< സങ്കീർത്തനങ്ങൾ 118 >

1 യഹോവെക്കു സ്തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
DANKE leowa, pwe i me man, pwe a kalanan pan potopot eta.
2 അവന്റെ ദയ എന്നേക്കുമുള്ളതു എന്നു യിസ്രായേൽ പറയട്ടെ.
Ijrael en indinda: A kalanan pan potopot eta.
3 അവന്റെ ദയ എന്നേക്കുമുള്ളതു എന്നു അഹരോൻഗൃഹം പറയട്ടെ.
Kadaudok en Aron en indinda: A kalanan pan potopot eta.
4 അവന്റെ ദയ എന്നേക്കുമുള്ളതു എന്നു യഹോവാഭക്തർ പറയട്ടെ.
Me majak Kot akan en inda: A kalanan pan potopot eta.
5 ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.
Ni ai apwal akan i likwir won leowa; leowa kotin mani ia er o kotin kajone ia dier waja jaledok.
6 യഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും?
leowa kin kotin ieian ia, i jota majak, da me aramaj akan kak wiai on ia?
7 എന്നെ സഹായിക്കുന്നവരോടുകൂടെ യഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ എന്നെ പകെക്കുന്നവരെ കണ്ടു രസിക്കും.
Ieowa kin kotin ieian ia nan pun en me jauaja ia, o i pan peren kida, me kailon kin ia.
8 മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലതു.
Me mau, en liki Ieowa, jan kaporoporeki aramaj akan.
9 പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലതു.
Me mau en liki Ieowa, jan kaporoporeki jaupeidi kan.
10 സകലജാതികളും എന്നെ ചുറ്റിവളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.
Men liki kan karoj kapil ia penaer; a ni mar en Ieowa i kaloe ir edier.
11 അവർ എന്നെ വളഞ്ഞു; അതേ, അവർ എന്നെ വളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.
Re kapil ia penaer waja karoj, a ni mar en Ieowa i pan kaloe irail edier.
12 അവർ തേനീച്ചപോലെ എന്നെ ചുറ്റിവളഞ്ഞു; മുൾതീപോലെ അവർ കെട്ടുപോയി; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.
Re kapil ia penaer dueta lonlap akan, a re kunlar dueta kinjiniai nan tuka; ni mar en Ieowa i kaloe irail edier.
13 ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി; എങ്കിലും യഹോവ എന്നെ സഹായിച്ചു.
Re woki ia, pwe i ne pupedi, a Ieowa kotin jauaja iaer.
14 യഹോവ എന്റെ ബലവും എന്റെ കീൎത്തനവും ആകുന്നു; അവൻ എനിക്കു രക്ഷയായും തീൎന്നു.
Ieowa iei ai kel o ai kaul, o i me kotin wiala ai jaunkamaur.
15 ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ടു; യഹോവയുടെ വലങ്കൈ വീൎയ്യം പ്രവൎത്തിക്കുന്നു.
Kaul en kaperen o kamaur kin wiaui nan im en me pun kan, lim en Ieowa pali maun kin kapwaiada dodok manaman.
16 യഹോവയുടെ വലങ്കൈ ഉയൎന്നിരിക്കുന്നു; യഹോവയുടെ വലങ്കൈ വീൎയ്യം പ്രവൎത്തിക്കുന്നു.
Pali maun en Ieowa me ileile, pali maun en Ieowa kin kapwaiada dodok manaman.
17 ഞാൻ മരിക്കയില്ല; ഞാൻ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വൎണ്ണിക്കും.
I jota pan mela, pwe memaur eta o padaki duen wiawian Ieowa.
18 യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു; എന്നാലും അവൻ എന്നെ മരണത്തിന്നു ഏല്പിച്ചിട്ടില്ല.
Ieowa kotin kaloke ia laud, ap jota meuid on, i en mela.
19 നീതിയുടെ വാതിലുകൾ എനിക്കു തുറന്നു തരുവിൻ; ഞാൻ അവയിൽകൂടി കടന്നു യഹോവെക്കു സ്തോത്രം ചെയ്യും.
Komail ritinadan ia wanim en pun, pwe i waja me i pan pedelon ia, pwen danke Ieowa.
20 യഹോവയുടെ വാതിൽ ഇതു തന്നേ; നീതിമാന്മാർ അതിൽകൂടി കടക്കും.
Iet wanim en Ieowa, waja me pun kan pan pedelon ia.
21 നീ എനിക്കു ഉത്തരമരുളി എന്റെ രക്ഷയായി തീൎന്നിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും.
I danke komui, pwe kom kotin erekier ai kapakap o jauaja ia.
22 വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീൎന്നിരിക്കുന്നു.
Takai o me pwin jauje kajelar, wialar takain pukakaim.
23 ഇതു യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചൎയ്യം ആയിരിക്കുന്നു.
Mepukat wiauier ian ron Ieowa, meid kapuriamui ni maj at!
24 ഇതു യഹോവ ഉണ്ടാക്കിയ ദിവസം; ഇന്നു നാം സന്തോഷിച്ചു ആനന്ദിക്ക.
let ran o, me Ieowa kotin wiadar, kitail en popol o peren kida i.
25 യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങൾക്കു ശുഭത നല്കേണമേ.
O Main Ieowa, kom kotin jauaja! O Main Ieowa, kom kotin kapwaiada!
26 യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.
Meid kapinan me kotido ni mar en Ieowa! Kit kapai komail da, me kijan toun tanpaj en Ieowa.
27 യഹോവ തന്നേ ദൈവം; അവൻ നമുക്കു പ്രകാശം തന്നിരിക്കുന്നു; യാഗപീഠത്തിന്റെ കൊമ്പുകളോളം യാഗപശുവിനെ കയറുകൊണ്ടു കെട്ടുവിൻ.
Ieowa iei Kot, o i me kotin kamarain kitail er; jaliedi men mairon ni oj en pei jaraui!
28 നീ എന്റെ ദൈവമാകുന്നു; ഞാൻ നിനക്കു സ്തോത്രം ചെയ്യും; നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും.
Komui ai Kot, o i pan danke komui; ai Kot, i pan kalinanada komui.
29 യഹോവെക്കു സ്തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതാകുന്നു.
Danke Ieowa, pwe i me mau, pwe a kalanan pan potopot eta.

< സങ്കീർത്തനങ്ങൾ 118 >