< സങ്കീർത്തനങ്ങൾ 113 >
1 യഹോവയെ സ്തുതിപ്പിൻ; യഹോവയുടെ ദാസന്മാരെ സ്തുതിപ്പിൻ; യഹോവയുടെ നാമത്തെ സ്തുതിപ്പിൻ.
Lăudați pe DOMNUL. Lăudați, voi, servitori ai DOMNULUI, lăudați numele DOMNULUI.
2 യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; ഇന്നുമുതൽ എന്നെന്നേക്കും തന്നേ.
Binecuvântat fie numele DOMNULUI de acum înainte și pentru totdeauna.
3 സൂൎയ്യന്റെ ഉദയംമുതൽ അസ്തമാനംവരെ യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ.
De la răsăritul soarelui până la apusul lui, numele DOMNULUI fie lăudat.
4 യഹോവ സകലജാതികൾക്കും മീതെയും അവന്റെ മഹത്വം ആകാശത്തിന്നു മീതെയും ഉയൎന്നിരിക്കുന്നു.
DOMNUL este înalt deasupra tuturor națiunilor și gloria lui deasupra cerurilor.
5 ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു?
Cine este asemenea DOMNULUI Dumnezeul nostru, care locuiește în înalt,
6 ആകാശത്തിലും ഭൂമിയിലും ഉള്ളവ അവൻ കുനിഞ്ഞുനോക്കുന്നു.
Care se umilește să privească în cer și pe pământ!
7 അവൻ എളിയവനെ പൊടിയിൽനിന്നു എഴുന്നേല്പിക്കയും ദരിദ്രനെ കുപ്പയിൽനിന്നു ഉയൎത്തുകയും ചെയ്തു;
El ridică pe sărac din țărână și înalță pe nevoiaș din mormanul de balegă,
8 പ്രഭുക്കന്മാരോടുകൂടെ, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടെ തന്നേ ഇരുത്തുന്നു.
Ca să îl așeze cu prinții, cu prinții poporului său.
9 അവൻ വീട്ടിൽ മച്ചിയായവളെ മക്കളുടെ അമ്മയായി സന്തോഷത്തോടെ വസിക്കുമാറാക്കുന്നു.
El face ca femeia stearpă să țină casa și să fie o mamă bucuroasă a copiilor. Lăudați pe DOMNUL.