< സങ്കീർത്തനങ്ങൾ 111 >

1 യഹോവയെ സ്തുതിപ്പിൻ. ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂൎണ്ണഹൃദയത്തോടെ യഹോവെക്കു സ്തോത്രം ചെയ്യും.
Ẹ máa yin Olúwa. Èmi yóò máa yin Olúwa pẹ̀lú gbogbo ọkàn mi, ní àwùjọ àwọn olóòtítọ́, àti ní ìjọ ènìyàn.
2 യഹോവയുടെ പ്രവൃത്തികൾ വലിയവയും അവയിൽ ഇഷ്ടമുള്ളവരൊക്കെയും ശോധന ചെയ്യേണ്ടിയവയും ആകുന്നു.
Iṣẹ́ Olúwa tóbi, àwọn tí ó ní inú dídùn, ń ṣe àṣàrò nínú rẹ̀.
3 അവന്റെ പ്രവൃത്തി മഹത്വവും തേജസ്സും ഉള്ളതു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.
Iṣẹ́ rẹ̀ ni ọláńlá àti ògo: àti òdodo rẹ̀ dúró láéláé.
4 അവൻ തന്റെ അത്ഭുതങ്ങൾക്കു ഒരു ജ്ഞാപകം ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവൻ തന്നേ.
Ó ti ṣe iṣẹ́ ìyanu rẹ̀, láti máa rántí: Olúwa ni olóore-ọ̀fẹ́ àti pé ó kún fún àánú.
5 തന്റെ ഭക്തന്മാൎക്കു അവൻ ആഹാരം കൊടുക്കുന്നു; അവൻ തന്റെ നിയമത്തെ എന്നേക്കും ഓൎക്കുന്നു.
Ó ti fi oúnjẹ fún àwọn tí ó bẹ̀rù rẹ̀: òun ń rántí májẹ̀mú rẹ̀.
6 ജാതികളുടെ അവകാശം അവൻ സ്വജനത്തിന്നു കൊടുത്തതിൽ തന്റെ പ്രവൃത്തികളുടെ ശക്തി അവൎക്കു പ്രസിദ്ധമാക്കിയിരിക്കുന്നു.
Ó ti fihan àwọn ènìyàn rẹ̀ agbára iṣẹ́ rẹ̀ láti fún wọn ní ilẹ̀ ìlérí ní ìní.
7 അവന്റെ കൈകളുടെ പ്രവൃത്തികൾ സത്യവും ന്യായവും ആകുന്നു; അവന്റെ പ്രമാണങ്ങൾ എല്ലാം വിശ്വാസ്യം തന്നേ.
Iṣẹ́ ọwọ́ rẹ̀ jẹ́ òtítọ́ àti ìdájọ́; gbogbo òfin rẹ̀ sì dájú.
8 അവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; അവ വിശ്വസ്തതയോടും നേരോടുംകൂടെ അനുഷ്ഠിക്കപ്പെടുന്നു.
Wọ́n dúró láé àti láé, ní òtítọ́ àti òdodo ni a ṣe wọ́n.
9 അവൻ തന്റെ ജനത്തിന്നു വീണ്ടെടുപ്പു അയച്ചു, തന്റെ നിയമത്തെ എന്നേക്കുമായി കല്പിച്ചിരിക്കുന്നു; അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു.
Ó rán ìràpadà sí àwọn ènìyàn rẹ̀: ó pàṣẹ májẹ̀mú rẹ̀ títí láé, mímọ́ àti ọ̀wọ̀ ni orúkọ rẹ̀.
10 യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; അവയെ ആചരിക്കുന്ന എല്ലാവൎക്കും നല്ല ബുദ്ധി ഉണ്ടു; അവന്റെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.
Ìbẹ̀rù Olúwa ni ìpilẹ̀ṣẹ̀ ọgbọ́n: òye dáradára ni yóò máa ṣe òfin rẹ̀, ìyìn rẹ̀ dúró láé.

< സങ്കീർത്തനങ്ങൾ 111 >