< സങ്കീർത്തനങ്ങൾ 11 >
1 ഞാൻ യഹോവയെ ശരണമാക്കിയിരിക്കുന്നു; പക്ഷികളേ, നിങ്ങളുടെ പൎവ്വതത്തിലേക്കു പറന്നുപോകുവിൻ എന്നു നിങ്ങൾ എന്നോടു പറയുന്നതു എങ്ങനെ?
For the choirmaster. Of David. In the LORD I take refuge. How then can you say to me: “Flee like a bird to your mountain!
2 ഇതാ, ദുഷ്ടന്മാർ ഹൃദയപരമാൎത്ഥികളെ ഇരുട്ടത്തു എയ്യേണ്ടതിന്നു വില്ലു കുലെച്ചു അസ്ത്രം ഞാണിന്മേൽ തൊടുക്കുന്നു.
For behold, the wicked bend their bows. They set their arrow on the string to shoot from the shadows at the upright in heart.
3 അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യും?
If the foundations are destroyed, what can the righteous do?”
4 യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു; യഹോവയുടെ സിംഹാസനം സ്വൎഗ്ഗത്തിൽ ആകുന്നു; അവന്റെ കണ്ണുകൾ ദൎശിക്കുന്നു; അവന്റെ കൺപോളകൾ മനുഷ്യപുത്രന്മാരെ ശോധന ചെയ്യുന്നു.
The LORD is in His holy temple; the LORD is on His heavenly throne. His eyes are watching closely; they examine the sons of men.
5 യഹോവ നീതിമാനെ ശോധന ചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും അവന്റെ ഉള്ളം വെറുക്കുന്നു.
The LORD tests the righteous and the wicked; His soul hates the lover of violence.
6 ദുഷ്ടന്മാരുടെമേൽ അവൻ കണികളെ വൎഷിപ്പിക്കും; തീയും ഗന്ധകവും ഉഷ്ണക്കാറ്റും അവരുടെ പാനപാത്രത്തിലെ ഓഹരിയായിരിക്കും.
On the wicked He will rain down fiery coals and sulfur; a scorching wind will be their portion.
7 യഹോവ നീതിമാൻ; അവൻ നീതിയെ ഇഷ്ടപ്പെടുന്നു; നേരുള്ളവർ അവന്റെ മുഖം കാണും.
For the LORD is righteous; He loves justice. The upright will see His face.