< സങ്കീർത്തനങ്ങൾ 106 >

1 യഹോവയെ സ്തുതിപ്പിൻ; യഹോവെക്കു സ്തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതു.
Алілу́я!
2 യഹോവയുടെ വീൎയ്യപ്രവൃത്തികളെ ആർ വൎണ്ണിക്കും? അവന്റെ സ്തുതിയെ ഒക്കെയും ആർ വിവരിക്കും?
Хто розка́же про ве́лич Господню, розповість усю славу Його́?
3 ന്യായത്തെ പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവൎത്തിക്കുന്നവനും ഭാഗ്യവാന്മാർ.
Блаженні, хто де́ржиться права, хто чинить правду кожного ча́су!
4 യഹോവേ, നീ തിരഞ്ഞെടുത്തവരുടെ നന്മ ഞാൻ കാണേണ്ടതിന്നും നിന്റെ ജനത്തിന്റെ സന്തോഷത്തിൽ സന്തോഷിക്കേണ്ടതിന്നും നിന്റെ അവകാശത്തോടുകൂടെ പുകഴേണ്ടതിന്നും
Згадай мене, Господи, в ласці Своїй до народу Свого́, відві́дай мене спасі́нням Своїм,
5 നിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓൎത്തു, നിന്റെ രക്ഷകൊണ്ടു എന്നെ സന്ദൎശിക്കേണമേ.
щоб побачити добре вибра́нців Твоїх, щоб я ті́шився радощами Твого наро́ду, і хвалився зо спа́дком Твоїм!
6 ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു; ഞങ്ങൾ അകൃത്യവും ദുഷ്ടതയും പ്രവൎത്തിച്ചു.
Ми згрішили з батька́ми своїми, скриви́ли, неправди́ве чинили.
7 ഞങ്ങളുടെ പിതാക്കന്മാർ മിസ്രയീമിൽവെച്ചു നിന്റെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും നിന്റെ മഹാദയയെ ഓൎക്കാതെയും കടല്ക്കരയിൽ, ചെങ്കടല്ക്കരയിൽവെച്ചു തന്നേ മത്സരിച്ചു.
Не зважа́ли на чу́да Твої батьки наші в Єгипті, многоти́ Твоїх ласк не прига́дували й бунтува́лись над морем, над морем Черво́ним.
8 എന്നിട്ടും അവൻ തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന്നു തന്റെ നാമംനിമിത്തം അവരെ രക്ഷിച്ചു.
Та Він ради Ймення Свого їх спас, щоб виявити Свою силу.
9 അവൻ ചെങ്കടലിനെ ശാസിച്ചു, അതു ഉണങ്ങിപ്പോയി; അവൻ അവരെ മരുഭൂമിയിൽകൂടി എന്നപോലെ ആഴിയിൽകൂടി നടത്തി.
Він кли́кнув на море Червоне — і ви́сохло, і Він їх повів через мо́рські глиби́ни, немов по пустині!
10 അവൻ പകയന്റെ കയ്യിൽനിന്നു അവരെ രക്ഷിച്ചു; ശത്രുവിന്റെ കയ്യിൽനിന്നു അവരെ വീണ്ടെടുത്തു.
І Він спас їх з руки неприя́теля, визволив їх з руки ворога, —
11 വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല.
і закрила вода супроти́вників їхніх, жоден з них не зоста́вся!
12 അവർ അവന്റെ വചനങ്ങളെ വിശ്വസിച്ചു; അവന്നു സ്തുതിപാടുകയും ചെയ്തു.
Тоді то в слова́ Його вві́рували, виспі́вували Йому славу.
13 എങ്കിലും അവർ വേഗത്തിൽ അവന്റെ പ്രവൃത്തികളെ മറന്നു; അവന്റെ ആലോചനെക്കു കാത്തിരുന്നതുമില്ല.
Та скоро забули вони Його чин, не чекали пора́ди Його́,
14 മരുഭൂമിയിൽവെച്ചു അവർ ഏറ്റവും മോഹിച്ചു; നിൎജ്ജനപ്രദേശത്തു അവർ ദൈവത്തെ പരീക്ഷിച്ചു.
і пала́ли в пустині жада́нням, і Бога в пустині ізнов випробо́вували,
15 അവർ അപേക്ഷിച്ചതു അവൻ അവൎക്കുകൊടുത്തു; എങ്കിലും അവരുടെ പ്രാണന്നു ക്ഷയം അയച്ചു.
і Він їхнє жада́ння їм дав, але худість послав в їхню душу.
16 പാളയത്തിൽവെച്ചു അവർ മോശെയോടും യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു.
Та Мойсею поза́здрили в та́борі, й Ааронові, святому Господньому.
17 ഭൂമി പിളൎന്നു ദാഥാനെ വിഴുങ്ങി; അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു.
Розкрилась земля — і Дата́на погли́нула, Авіро́нові збори накрила,
18 അവരുടെ കൂട്ടത്തിൽ തീ കത്തി; അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.
і огонь запалав на їхніх збо́рах, — і по́лум'я те попали́ло безбожних.
19 അവർ ഹോരേബിൽവെച്ചു ഒരു കാളക്കുട്ടിയെ ഉണ്ടാക്കി; വാൎത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു.
Зробили тельця́ на Хори́ві, і били поклони бовва́нові ви́литому, —
20 ഇങ്ങനെ അവർ തങ്ങളുടെ മഹത്വമായവനെ പുല്ലു തിന്നുന്ന കാളയോടു സദ്രശനാക്കി തീൎത്തു.
і змінили вони свою славу на образ вола́, що траву пожирає,
21 മിസ്രയീമിൽ വലിയ കാൎയ്യങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതപ്രവൃത്തികളും
забули про Бога, свого Спасителя, що велике в Єгипті вчинив,
22 ചെങ്കടലിങ്കൽ ഭയങ്കരകാൎയ്യങ്ങളും ചെയ്തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നുകളഞ്ഞു.
у землі Ха́мовій чу́да, страшні ре́чі над морем Червоним.
23 ആകയാൽ അവരെ നശിപ്പിക്കുമെന്നു അവൻ അരുളിച്ചെയ്തു; അവന്റെ വൃതനായ മോശെ കോപത്തെ ശമിപ്പിപ്പാൻ അവന്റെ സന്നിധിയിൽ പിളൎപ്പിൽ നിന്നില്ലെങ്കിൽ അവൻ അവരെ നശിപ്പിച്ചുകളയുമായിരുന്നു.
І сказав Він пони́щити їх, коли б не Мойсей, вибра́нець Його, що став був у ви́ломі перед обличчям Його — відверну́ти Його гнів, щоб не шкодив!
24 അവർ മനോഹരദേശത്തെ നിരസിച്ചു; അവന്റെ വചനത്തെ വിശ്വസിച്ചതുമില്ല.
Погордили землею жада́ною, не повірили сло́ву Його,
25 അവർ തങ്ങളുടെ കൂടാരങ്ങളിൽവെച്ചു പിറുപിറുത്തു; യഹോവയുടെ വചനം കേൾക്കാതെയിരുന്നു.
і ре́мствували по наме́тах своїх, неслухня́ні були́ до Господнього голосу.
26 അതുകൊണ്ടു അവൻ: മരുഭൂമിയിൽ അവരെ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജാതികളുടെ ഇടയിൽ നശിപ്പിക്കുമെന്നും
І Він підійняв Свою ру́ку на них, щоб їх повали́ти в пустині,
27 അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും അവൎക്കു വിരോധമായി തന്റെ കൈ ഉയൎത്തി സത്യംചെയ്തു.
і щоб повалити їхнє пото́мство посеред наро́дів, та щоб розпоро́шити їх по країнах!
28 അനന്തരം അവർ ബാൽപെയോരിനോടു ചേൎന്നു; പ്രേതങ്ങൾക്കുള്ള ബലികളെ തിന്നു.
І служили Ваа́лові пео́рському, й їли вони жертви мертвих,
29 ഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ അവനെ കോപിപ്പിച്ചു; പെട്ടെന്നു ഒരു ബാധ അവൎക്കു തട്ടി.
і діла́ми своїми розгні́вали Бога, — тому вдерлась зара́за між них!
30 അപ്പോൾ ഫീനെഹാസ് എഴുന്നേറ്റു ശിക്ഷ നടത്തി; ബാധ നിൎത്തലാകയും ചെയ്തു.
І встав тоді Пі́нхас та й розсуди́в, — і зара́за затри́малась,
31 അതു എന്നേക്കും തലമുറതലമുറയായി അവന്നു നീതിയായിഎണ്ണിയിരിക്കുന്നു.
і йому порахо́вано в праведність це, з роду в рід аж навіки.
32 മെരീബാവെള്ളത്തിങ്കലും അവർ അവനെ കോപിപ്പിച്ചു; അവരുടെനിമിത്തം മോശെക്കും ദോഷം ഭവിച്ചു.
І розгні́вали Бога вони над водою Мері́ви, і через них стало зле для Мойсея,
33 അവർ അവന്റെ മനസ്സിനെ കോപിപ്പിച്ചതുകൊണ്ടു അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി.
бо духа його засмути́ли, і він говорив нерозва́жно уста́ми своїми.
34 യഹോവ തങ്ങളോടു നശിപ്പിപ്പാൻ കല്പിച്ചതുപോലെ അവർ ജാതികളെ നശിപ്പിച്ചില്ല.
Вони не позни́щували тих наро́дів, що Господь говорив їм про них, —
35 അവർ ജാതികളോടു ഇടകലൎന്നു അവരുടെ പ്രവൃത്തികളെ പഠിച്ചു.
і поміша́лись з пога́нами, та їхніх учинків навчи́лись.
36 അവരുടെ വിഗ്രഹങ്ങളെയും സേവിച്ചു; അവ അവൎക്കൊരു കണിയായി തീൎന്നു.
І бо́жищам їхнім служили, а ті па́сткою стали для них.
37 തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അവർ ഭൂതങ്ങൾക്കു ബലികഴിച്ചു.
І прино́сили в жертву синів своїх, а дочо́к своїх — де́монам,
38 അവർ കുറ്റമില്ലാത്ത രക്തം, പുത്രീപുത്രന്മാരുടെ രക്തം തന്നേ ചൊരിഞ്ഞു; അവരെ അവർ കനാന്യവിഗ്രഹങ്ങൾക്കു ബലികഴിച്ചു, ദേശം രക്തപാതകംകൊണ്ടു അശുദ്ധമായ്തീൎന്നു.
— і кров чисту лили́, кров синів своїх і дочо́к своїх, що їх у жертву прино́сили бо́жищам ханаа́нським. І через кривавий пере́ступ земля поскверни́лась,
39 ഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ മലിനപ്പെട്ടു, തങ്ങളുടെ കൎമ്മങ്ങളാൽ പരസംഗം ചെയ്തു.
і стали нечисті вони через учи́нки свої, і пере́люб чинили діла́ми своїми.
40 അതുകൊണ്ടു യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു; അവൻ തന്റെ അവകാശത്തെ വെറുത്തു.
І проти наро́ду Свого запалав гнів Господній, і спа́док Його Йому став оги́дним,
41 അവൻ അവരെ ജാതികളുടെ കയ്യിൽ ഏല്പിച്ചു; അവരെ പകെച്ചവർ അവരെ ഭരിച്ചു.
і віддав їх у руку наро́дів, — і їхні нена́висники панували над ними,
42 അവരുടെ ശത്രുക്കൾ അവരെ ഞെരുക്കി; അവർ അവൎക്കു കീഴടങ്ങേണ്ടിവന്നു.
і їхні вороги їх гноби́ли, і вони впокори́лися під їхню руку.
43 പലപ്പോഴും അവൻ അവരെ വിടുവിച്ചു; എങ്കിലും അവർ തങ്ങളുടെ ആലോചനയാൽ അവനോടു മത്സരിച്ചു; തങ്ങളുടെ അകൃത്യംനിമിത്തം അധോഗതി പ്രാപിച്ചു.
Багато разі́в Він визво́лював їх, але вони вперті були́ своїм за́думом, — і пригно́блено їх через їхню прови́ну!
44 എന്നാൽ അവരുടെ നിലവിളി കേട്ടപ്പോൾ അവൻ അവരുടെ കഷ്ടതയെ കടാക്ഷിച്ചു.
Та поба́чив Він їхню тісно́ту, коли почув їхні блага́ння,
45 അവൻ അവൎക്കായി തന്റെ നിയമത്തെ ഓൎത്തു; തന്റെ മഹാദയപ്രകാരം അനുതപിച്ചു.
і Він пригадав їм Свого заповіта, і пожалував був за Своєю великою милістю,
46 അവരെ ബദ്ധരാക്കി കൊണ്ടുപോയവൎക്കെല്ലാം അവരോടു കനിവു തോന്നുമാറാക്കി.
і збудив милосердя до них між усі́ма, що їх полони́ли!
47 ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; നിന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‌വാനും നിന്റെ സ്തുതിയിൽ പ്രശംസിപ്പാനും ജാതികളുടെ ഇടയിൽനിന്നു ഞങ്ങളെ ശേഖരിക്കേണമേ.
Спаси́ нас, о Господи, Боже наш, і нас позбирай з-між наро́дів, щоб дя́кувати Йме́нню святому Твоєму, щоб Твоєю хвали́тися славою!
48 യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ജനമെല്ലാം ആമേൻ എന്നു പറയട്ടെ. യഹോവയെ സ്തുതിപ്പിൻ.
Благословенний Господь, Бог Ізраїлів звіку й наві́ки! І ввесь наро́д нехай скаже: Амі́нь! Алілу́я!

< സങ്കീർത്തനങ്ങൾ 106 >