< സദൃശവാക്യങ്ങൾ 5 >
1 മകനേ, വകതിരിവിനെ കാത്തുകൊള്ളേണ്ടതിന്നും നിന്റെ അധരങ്ങൾ പരിജ്ഞാനത്തെ പാലിക്കേണ്ടതിന്നും
我が子よわが智慧をきけ 汝の耳をわが聡明に傾け
2 ജ്ഞാനത്തെ ശ്രദ്ധിച്ചു എന്റെ ബോധത്തിന്നു ചെവി ചായിക്ക.
しかしてなんぢ謹愼を守り汝の口唇に知識を保つべし
3 പരസ്ത്രീയുടെ അധരങ്ങളിൽനിന്നു തേൻ ഇറ്റിറ്റു വീഴുന്നു; അവളുടെ അണ്ണാക്കു എണ്ണയെക്കാൾ മൃദുവാകുന്നു.
娼妓の口唇は蜜を滴らし 其口は脂よりも滑なり
4 പിന്നത്തേതിലോ അവൾ കാഞ്ഞിരംപോലെ കൈപ്പും ഇരുവായ്ത്തലവാൾപോലെ മൂൎച്ചയും ഉള്ളവൾ തന്നേ.
されど其終は茵蔯の如くに苦く兩刃の劍の如くに利し
5 അവളുടെ കാലുകൾ മരണത്തിലേക്കു ഇറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികൾ പാതാളത്തിലേക്കു ഓടുന്നു. (Sheol )
その足は死に下り その歩は陰府に趣く (Sheol )
6 ജീവന്റെ മാൎഗ്ഗത്തിൽ അവൾ ചെല്ലാതവണ്ണം അവളുടെ പാതകൾ അസ്ഥിരമായിരിക്കുന്നു; അവൾ അറിയുന്നതുമില്ല.
彼は生命の途に入らず 其徑はさだかならねども自ら之を知ざるなり
7 ആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ; എന്റെ വായിലെ മൊഴികളെ വിട്ടുമാറരുതു.
小子等よいま我にきけ 我が口の言を棄つる勿れ
8 നിന്റെ വഴിയെ അവളോടു അകറ്റുക; അവളുടെ വീട്ടിന്റെ വാതിലോടു അടുക്കരുതു.
汝の途を彼より遠く離れしめよ 其家の門に近づくことなかれ
9 നിന്റെ യൌവനശക്തി അന്യന്മാൎക്കും നിന്റെ ആണ്ടുകൾ ക്രൂരന്നും കൊടുക്കരുതു.
恐くは汝の榮を他人にわたし 汝の年を憐憫なき者にわたすにいたらん
10 കണ്ടവർ നിന്റെ സമ്പത്തു തിന്നുകളയരുതു; നിന്റെ പ്രയത്നഫലം വല്ലവന്റെയും വീട്ടിൽ ആയ്പോകരുതു.
恐くは他人なんぢの資財によりて盈され 汝の労苦は他人の家にあらん
11 നിന്റെ മാംസവും ദേഹവും ക്ഷയിച്ചിട്ടു നീ ഒടുവിൽ നെടുവീൎപ്പിട്ടുകൊണ്ടു:
終にいたりて汝のなんぢの體亡ぶる時なんぢ泣悲みていはん
12 അയ്യോ! ഞാൻ പ്രബോധനം വെറുക്കയും എന്റെ ഹൃദയം ശാസനയെ നിരസിക്കയും ചെയ്തുവല്ലോ.
われ教をいとひ 心に譴責をかろんじ
13 എന്റെ ഉപദേഷ്ടാക്കന്മാരുടെ വാക്കു ഞാൻ അനുസരിച്ചില്ല; എന്നെ പ്രബോധിപ്പിച്ചവൎക്കു ഞാൻ ചെവികൊടുത്തില്ല.
物が師の聲をきかず 我を教る者に耳を傾けず
14 സഭയുടെയും സംഘത്തിന്റെയും മദ്ധ്യേ ഞാൻ ഏകദേശം സകലദോഷത്തിലും അകപ്പെട്ടുപോയല്ലോ എന്നിങ്ങനെ പറവാൻ സംഗതിവരരുതു.
あつまりの中会衆のうちにてほとんど諸の惡に陥れりと
15 നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണറ്റിൽനിന്നു ഒഴുകുന്ന വെള്ളവും കുടിക്ക.
汝おのれの水溜より水を飮み おのれの泉より流るる水をのめ
16 നിന്റെ ഉറവുകൾ വെളിയിലേക്കും നിന്റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകേണമോ?
汝の流をほかに溢れしめ 汝の河の水を衢に流れしむべけんや
17 അവ നിനക്കും അന്യന്മാൎക്കും കൂടെയല്ല നിനക്കു മാത്രമേ ഇരിക്കാവു.
これを自己に歸せしめ 他人をして汝と偕にこに與らしむること勿れ
18 നിന്റെ ഉറവു അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്റെ യൌവനത്തിലെ ഭാൎയ്യയിൽ സന്തോഷിച്ചുകൊൾക.
汝の泉に福祉を受しめ 汝の少き時の妻を樂しめ
19 കൌതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയുംപോലെ അവളുടെ സ്തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താൽ നീ എല്ലായ്പോഴും മത്തനായിരിക്ക.
彼は愛しき麀のごとく美しき鹿の如し その乳房をもて常にたれりとし その愛をもて常によろこべ
20 മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്തു?
我子よ何なればあそびめをたのしみ 淫婦の胸を懐くや
21 മനുഷ്യന്റെ വഴികൾ യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവൻ തൂക്കിനോക്കുന്നു.
それ人の途はヱホバの目の前にあり 彼はすべて其行爲を量りたまふ
22 ദുഷ്ടന്റെ അകൃത്യങ്ങൾ അവനെ പിടിക്കും; തന്റെ പാപപാശങ്ങളാൽ അവൻ പിടിപെടും.
惡者はおのれの愆にとらへられ その罪の縄に繋る
23 പ്രബോധനം കേൾക്കായ്കയാൽ അവൻ മരിക്കും; മഹാഭോഷത്വത്താൽ അവൻ വഴിതെറ്റിപ്പോകും.
彼は訓誨なきによりて死 その多くの愚なることに由りて亡ぶべし