< സദൃശവാക്യങ്ങൾ 4 >
1 മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിന്നു ശ്രദ്ധിപ്പിൻ.
Слушајте, децо, наставу очеву, и пазите да бисте познали мудрост.
2 ഞാൻ നിങ്ങൾക്കു സൽബുദ്ധി ഉപദേശിച്ചുതരുന്നു; എന്റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുതു.
Јер вам добру науку дајем, не остављајте закон мој.
3 ഞാൻ എന്റെ അപ്പന്നു മകനും എന്റെ അമ്മെക്കു ഓമനയും ഏകപുത്രനും ആയിരുന്നു;
Кад бејах син у оца свог млад, и јединац у матере своје,
4 അവൻ എന്നെ പഠിപ്പിച്ചു, എന്നോടു പറഞ്ഞതു: എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊൾക; എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക.
Он ме учаше и говораше ми: Нека прими срце твоје речи моје, држи заповести моје и бићеш жив.
5 ജ്ഞാനം സമ്പാദിക്ക: വിവേകം നേടുക; മറക്കരുതു; എന്റെ വചനങ്ങളെ വിട്ടുമാറുകയുമരുതു.
Прибави мудрост, прибави разум; не заборављај и не одступај од речи уста мојих.
6 അതിനെ ഉപേക്ഷിക്കരുതു; അതു നിന്നെ കാക്കും; അതിൽ പ്രിയം വെക്കുക; അതു നിന്നെ സൂക്ഷിക്കും;
Немој је оставити, и чуваће те, љуби је, и храниће те.
7 ജ്ഞാനംതന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക; നിന്റെ സകലസമ്പാദ്യത്താലും വിവേകം നേടുക.
Мудрост је главно; прибави мудрост, и за све имање своје прибави разум.
8 അതിനെ ഉയൎത്തുക; അതു നിന്നെ ഉയൎത്തും; അതിനെ ആലിംഗനം ചെയ്താൽ അതു നിനക്കു മാനം വരുത്തും.
Подижи је и она ће те узвисити, прославиће те кад је загрлиш.
9 അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും; അതു നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും.
Метнуће ти на главу венац од милина, красну круну даће ти.
10 മകനേ കേട്ടു എന്റെ വചനങ്ങളെ കൈക്കൊൾക; എന്നാൽ നിനക്കു ദീൎഘായുസ്സുണ്ടാകും.
Слушај, сине мој, и прими речи моје, и умножиће ти се године животу.
11 ജ്ഞാനത്തിന്റെ മാൎഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു; നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു.
Учим те путу мудрости, водим те стазама правим.
12 നടക്കുമ്പോൾ നിന്റെ കാലടിക്കു ഇടുക്കം വരികയില്ല; ഓടുമ്പോൾ നീ ഇടറുകയുമില്ല.
Кад усходиш, неће се стезати кораци твоји, и ако потрчиш нећеш се спотакнути.
13 പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുതു; അതിനെ കാത്തുകൊൾക, അതു നിന്റെ ജീവനല്ലോ.
Држи се наставе и не пуштај, чувај је, јер ти је живот.
14 ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുതു; ദുൎജ്ജനത്തിന്റെ വഴിയിൽ നടക്കയുമരുതു;
Не иди на стазу безбожничку и путем неваљалих људи не ступај.
15 അതിനോടു അകന്നുനില്ക്ക; അതിൽ നടക്കരുതു; അതു വിട്ടുമാറി കടന്നുപോക.
Остави га, не ходи по њему, уклони се од њега и мини га.
16 അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവൎക്കു ഉറക്കം വരികയില്ല.
Јер не спавају ако не учине зла, и не долази им сан ако кога не оборе.
17 ദുഷ്ടതയുടെ ആഹാരംകൊണ്ടു അവർ ഉപജീവിക്കുന്നു; ബലാല്ക്കാരത്തിന്റെ വീഞ്ഞു അവർ പാനം ചെയ്യുന്നു.
Јер једу хлеб безбожности и пију вино насиља.
18 നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു.
А пут је праведнички као светло видело, које све већма светли док не буде прави дан.
19 ദുഷ്ടന്മാരുടെവഴി അന്ധകാരംപോലെയാകുന്നു; ഏതിങ്കൽ തട്ടി വീഴും എന്നു അവർ അറിയുന്നില്ല.
А пут је безбожнички као мрак, не знају на шта ће се спотакнути.
20 മകനേ, എന്റെ വചനങ്ങൾക്കു ശ്രദ്ധതരിക; എന്റെ മൊഴികൾക്കു നിന്റെ ചെവി ചായിക്ക.
Сине мој, слушај речи моје, пригни ухо своје беседи мојој.
21 അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു; നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവെക്കുക.
Да ти не одлазе из очију; чувај их усред срца свог.
22 അവയെ കിട്ടുന്നവൎക്കു അവ ജീവനും അവരുടെ സൎവ്വദേഹത്തിന്നും സൌഖ്യവും ആകുന്നു.
Јер су живот онима који их налазе и здравље свему телу њиховом.
23 സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു.
Сврх свега што се чува чувај срце своје, јер из њега излази живот.
24 വായുടെ വക്രത നിങ്കൽനിന്നു നീക്കിക്കളക; അധരങ്ങളുടെ വികടം നിങ്കൽനിന്നകറ്റുക.
Уклони од уста својих опачину и од усана својих неваљалство удаљи.
25 നിന്റെ കണ്ണു നേരെ നോക്കട്ടെ; നിന്റെ കണ്ണിമ ചൊവ്വെ മുമ്പോട്ടു മിഴിക്കട്ടെ.
Очи твоје нека гледају управо и веђе твоје нека се управљају право пред тобом.
26 നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.
Мери стазу ногама својим, и сви путеви твоји нека су поравњени.
27 ഇടത്തോട്ടോ വലത്തോട്ടോ തിരിയരുതു; നിന്റെ കാലിനെ ദോഷം വിട്ടകലുമാറാക്കുക.
Не сврћи ни надесно ни налево, одвраћај ногу своју ода зла.