< സദൃശവാക്യങ്ങൾ 31 >
1 ലെമൂവേൽരാജാവിന്റെ വചനങ്ങൾ; അവന്റെ അമ്മ അവന്നു ഉപദേശിച്ചു കൊടുത്ത അരുളപ്പാടു.
Kong Lemuel af Massas Ord; som hans Moder tugtede ham med.
2 മകനേ, എന്തു? ഞാൻ പ്രസവിച്ച മകനേ എന്തു? എന്റെ നേൎച്ചകളുടെ മകനേ, എന്തു?
Hvad, Lemuel, min Søn, min førstefødte, hvad skal jeg sige dig, hvad, mit Moderlivs Søn, hvad, mine Løfters Søn?
3 സ്ത്രീകൾക്കു നിന്റെ ബലത്തെയും രാജാക്കന്മാരെ നശിപ്പിക്കുന്നവൎക്കു നിന്റെ വഴികളെയും കൊടുക്കരുതു.
Giv ikke din Kraft til Kvinder, din Kærlighed til dem, der ødelægger Konger.
4 വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാൎക്കു കൊള്ളരുതു; ലെമൂവേലേ, രാജാക്കന്മാൎക്കു അതു കൊള്ളരുതു; മദ്യസക്തി പ്രഭുക്കന്മാൎക്കു കൊള്ളരുതു.
Det klæder ej Konger, Lemuel, det klæder ej Konger at drikke Vin eller Fyrster at kræve stærke Drikke,
5 അവർ കുടിച്ചിട്ടു നിയമം മറന്നുപോകുവാനും അരിഷ്ടന്മാരുടെ ന്യായം മറിച്ചുകളവാനും ഇടവരരുതു.
at de ikke skal drikke og glemme Vedtægt og bøje Retten for alle arme.
6 നശിക്കുമാറായിരിക്കുന്നവന്നു മദ്യവും മനോവ്യസനമുള്ളവന്നു വീഞ്ഞും കൊടുക്ക.
Giv den segnende stærke Drikke, og giv den mismodige Vin;
7 അവൻ കുടിച്ചിട്ടു തന്റെ ദാരിദ്ൎയ്യം മറക്കയും തന്റെ അരിഷ്ടത ഓൎക്കാതിരിക്കയും ചെയ്യട്ടെ.
lad ham drikke og glemme sin Fattigdom, ej mer ihukomme sin Møje.
8 ഊമന്നു വേണ്ടി നിന്റെ വായ് തുറക്ക; ക്ഷയിച്ചുപോകുന്ന ഏവരുടെയും കാൎയ്യത്തിൽ തന്നേ.
Luk Munden op for den stumme, for alle lidendes Sag;
9 നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക; എളിയവന്നും ദരിദ്രന്നും ന്യായപാലനം ചെയ്തുകൊടുക്ക.
luk Munden op og døm retfærdigt, skaf den arme og fattige Ret!
10 സാമൎത്ഥ്യമുള്ള ഭാൎയ്യയെ ആൎക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും.
Hvo finder en duelig Hustru? Hendes Værd staar langt over Perlers.
11 ഭൎത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്റെ ലാഭത്തിന്നു ഒരു കുറവുമില്ല.
Hendes Husbonds Hjerte stoler paa hende, paa Vinding skorter det ikke.
12 അവൾ തന്റെ ആയുഷ്കാലമൊക്കെയും അവന്നു തിന്മയല്ല നന്മ തന്നേ ചെയ്യുന്നു.
Hun gør ham godt og intet ondt alle sine Levedage.
13 അവൾ ആട്ടുരോമവും ചണവും സമ്പാദിച്ചു താല്പൎയ്യത്തോടെ കൈകൊണ്ടു വേലചെയ്യുന്നു.
Hun sørger for Uld og Hør, hun bruger sine Hænder med Lyst.
14 അവൾ കച്ചവടക്കപ്പൽപോലെയാകുന്നു; ദൂരത്തുനിന്നു ആഹാരം കൊണ്ടുവരുന്നു.
Hun er som en Købmands Skibe, sin Føde henter hun langvejs fra.
15 അവൾ നന്നരാവിലെ എഴുന്നേറ്റു, വീട്ടിലുള്ളവൎക്കു ആഹാരവും വേലക്കാരത്തികൾക്കു ഓഹരിയും കൊടുക്കുന്നു.
Endnu før Dag staar hun op og giver Huset Mad, sine Piger deres tilmaalte Del.
16 അവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവെച്ചു അതു മേടിക്കുന്നു; കൈനേട്ടംകൊണ്ടു അവൾ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു.
Hun tænker paa en Mark og faar den, hun planter en Vingaard, for hvad hun har tjent.
17 അവൾ ബലംകൊണ്ടു അര മുറക്കുകയും ഭുജങ്ങളെ ശക്തീകരിക്കയും ചെയ്യുന്നു.
Hun bælter sin Hofte med Kraft, lægger Styrke i sine Arme.
18 തന്റെ വ്യാപാരം ആദായമുള്ളതെന്നു അവൾ ഗ്രഹിക്കുന്നു; അവളുടെ വിളക്കു രാത്രിയിൽ കെട്ടുപോകുന്നതുമില്ല.
Hun skønner, hendes Husholdning lykkes, hendes Lampe gaar ikke ud om Natten.
19 അവൾ വിടുത്തലെക്കു കൈ നീട്ടുന്നു; അവളുടെ വിരൽ കതിർ പിടിക്കുന്നു.
Hun rækker sine Hænder mod Rokken, Fingrene tager om Tenen.
20 അവൾ തന്റെ കൈ എളിയവൎക്കു തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു.
Hun rækker sin Haand til den arme, rækker Armene ud til den fattige.
21 തന്റെ വീട്ടുകാരെച്ചൊല്ലി അവൾ ഹിമത്തെ പേടിക്കുന്നില്ല; അവളുടെ വീട്ടിലുള്ളവൎക്കൊക്കെയും ചുവപ്പു കമ്പളി ഉണ്ടല്ലോ.
Af Sne har hun intet at frygte for sit Hus, thi hele hendes Hus er klædt i Skarlagen.
22 അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പു.
Tæpper laver hun sig, hun er klædt i Byssus og Purpur.
23 ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ അവളുടെ ഭൎത്താവു പട്ടണവാതില്ക്കൽ പ്രസിദ്ധനാകുന്നു.
Hendes Husbond er kendt i Portene, naar han sidder blandt Landets Ældste.
24 അവൾ ശണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.
Hun væver Linned til Salg og sælger Bælter til Kræmmeren.
25 ബലവും മഹിമയും അവളുടെ ഉടുപ്പു; ഭാവികാലം ഓൎത്തു അവൾ പുഞ്ചിരിയിടുന്നു.
Klædt i Styrke og Hæder gaar hun Morgendagen i Møde med Smil.
26 അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ടു.
Hun aabner Munden med Visdom, med mild Vejledning paa Tungen.
27 വീട്ടുകാരുടെ പെരുമാറ്റം അവൾ സൂക്ഷിച്ചുനോക്കുന്നു; വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല.
Hun vaager over Husets Gænge og spiser ej Ladheds Brød.
28 അവളുടെ മക്കൾ എഴുന്നേറ്റു അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു; അവളുടെ ഭൎത്താവും അവളെ പ്രശംസിക്കുന്നതു:
Hendes Sønner staar frem og giver hende Pris, hendes Husbond synger hendes Lov:
29 അനേകം തരുണികൾ സാമൎത്ഥ്യം കാണിച്ചിട്ടുണ്ടു; നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു.
»Mange duelige Kvinder findes, men du staar over dem alle!«
30 ലാവണ്യം വ്യാജവും സൌന്ദൎയ്യം വ്യൎത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.
Ynde er Svig og Skønhed Skin; en Kvinde, som frygter HERREN, skal roses.
31 അവളുടെ കൈകളുടെ ഫലം അവൾക്കു കൊടുപ്പിൻ; അവളുടെ സ്വന്തപ്രവൃത്തികൾ പട്ടണവാതില്ക്കൽ അവളെ പ്രശംസിക്കട്ടെ.
Lad hende faa sine Hænders Frugt, hendes Gerninger synger hendes Lov i Portene.