< സദൃശവാക്യങ്ങൾ 18 >
1 കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയൎക്കുന്നു.
Eriseurainen noudattaa omia pyyteitään; kaikin neuvoin hän riitaa haastaa.
2 തന്റെ മനസ്സു വെളിപ്പെടുത്തുന്നതിൽ അല്ലാതെ മൂഢന്നു ബോധത്തിൽ ഇഷ്ടമില്ല.
Tyhmän halu ei ole ymmärrykseen, vaan tuomaan julki oma mielensä.
3 ദുഷ്ടനോടുകൂടെ അപമാനവും ദുഷ്കീൎത്തിയോടുകൂടെ നിന്ദയും വരുന്നു.
Kunne jumalaton tulee, tulee ylenkatsekin, ja häpeällisen menon mukana häväistys.
4 മനുഷ്യന്റെ വായിലെ വാക്കു ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവു ഒഴുക്കുള്ള തോടും ആകുന്നു.
Syviä vesiä ovat sanat miehen suusta, ovat virtaava puro ja viisauden lähde.
5 നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിന്നു ദുഷ്ടന്റെ പക്ഷം പിടിക്കുന്നതു നന്നല്ല.
Ei ole hyvä pitää syyllisen puolta ja vääräksi vääntää syyttömän asiaa oikeudessa.
6 മൂഢന്റെ അധരങ്ങൾ വഴക്കിന്നു ഇടയാക്കുന്നു; അവന്റെ വായ് തല്ലു വിളിച്ചുവരുത്തുന്നു.
Tyhmän huulet tuovat mukanaan riidan, ja hänen suunsa kutsuu lyöntejä.
7 മൂഢന്റെ വായ് അവന്നു നാശം; അവന്റെ അധരങ്ങൾ അവന്റെ പ്രാണന്നു കണി.
Oma suu on tyhmälle turmioksi ja omat huulet ansaksi hänelle itselleen.
8 ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.
Panettelijan puheet ovat kuin herkkupalat ja painuvat sisusten kammioihin asti.
9 വേലയിൽ മടിയനായവൻ മുടിയന്റെ സഹോദരൻ.
Joka on veltto toimessansa, se on jo tuhontekijän veli.
10 യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു.
Herran nimi on vahva torni; hurskas juoksee sinne ja saa turvan.
11 ധനവാന്നു തന്റെ സമ്പത്തു ഉറപ്പുള്ള പട്ടണം; അതു അവന്നു ഉയൎന്ന മതിൽ ആയിത്തോന്നുന്നു.
Rikkaan tavara on hänen vahva kaupunkinsa, ja korkean muurin kaltainen hänen kuvitteluissaan.
12 നാശത്തിന്നു മുമ്പെ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന്നു മുമ്പെ താഴ്മ.
Kukistumisen edellä miehen sydän ylpistyy, mutta kunnian edellä käy nöyryys.
13 കേൾക്കുംമുമ്പെ ഉത്തരം പറയുന്നവന്നു അതു ഭോഷത്വവും ലജ്ജയും ആയ്തീരുന്നു.
Jos kuka vastaa, ennenkuin on kuullut, on se hulluutta ja koituu hänelle häpeäksi.
14 പുരുഷന്റെ ധീരത അവന്റെ ദീനത്തെ സഹിക്കും; തകൎന്ന മനസ്സിനെയോ ആൎക്കു സഹിക്കാം?
Miehekäs mieli pitää sairaankin pystyssä, mutta kuka voi kantaa murtunutta mieltä?
15 ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു.
Tietoa hankkii ymmärtäväisen sydän, tietoa etsii viisasten korva.
16 മനുഷ്യൻ വെക്കുന്ന കാഴ്ചയാൽ അവന്നു പ്രവേശനം കിട്ടും; അവൻ മഹാന്മാരുടെ സന്നിധിയിൽ ചെല്ലുവാൻ ഇടയാകും.
Lahja avartaa alat ihmiselle ja vie hänet isoisten pariin.
17 തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്നു തോന്നും; എന്നാൽ അവന്റെ പ്രതിയോഗി വന്നു അവനെ പരിശോധിക്കും.
Käräjissä on kukin ensiksi oikeassa, mutta sitten tulee hänen riitapuolensa ja ottaa hänestä selvän.
18 ചീട്ടു തൎക്കങ്ങളെ തീൎക്കയും ബലവാന്മാരെ തമ്മിൽ വേറുപെടുത്തുകയും ചെയ്യുന്നു.
Arpa riidat asettaa ja ratkaisee väkevien välit.
19 ദ്രോഹിക്കപ്പെട്ട സഹോദരൻ ഉറപ്പുള്ള പട്ടണത്തെക്കാൾ ദുൎജ്ജയനാകുന്നു; അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽപോലെ തന്നേ.
Petetty veli on vaikeampi voittaa kuin vahva kaupunki, ja riidat ovat kuin linnan salvat.
20 വായുടെ ഫലത്താൽ മനുഷ്യന്റെ ഉദരം നിറയും; അധരങ്ങളുടെ വിളവുകൊണ്ടു അവന്നു തൃപ്തിവരും;
Suunsa hedelmästä saa mies vatsansa kylläiseksi, saa kyllikseen huultensa satoa.
21 മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും.
Kielellä on vallassansa kuolema ja elämä; jotka sitä rakastavat, saavat syödä sen hedelmää.
22 ഭാൎയ്യയെ കിട്ടുന്നവന്നു നന്മ കിട്ടുന്നു; യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു.
Joka vaimon löysi, se onnen löysi, sai Herralta mielisuosion.
23 ദരിദ്രൻ യാചനാരീതിയിൽ സംസാരിക്കുന്നു; ധനവാനോ കഠിനമായി ഉത്തരം പറയുന്നു.
Köyhä puhuu pyydellen, mutta rikas vastaa tylysti.
24 വളരെ സ്നേഹിതന്മാരുള്ള മനുഷ്യന്നു നാശം വരും; എന്നാൽ സഹോദരനെക്കാളും പറ്റുള്ള സ്നേഹിതന്മാരും ഉണ്ടു.
Häviökseen mies on monien ystävä, mutta on myös ystäviä, veljiäkin uskollisempia.