< സദൃശവാക്യങ്ങൾ 17 >

1 കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലതു.
Aduane mmɔwe a asomdwoeɛ wɔ ho yɛ sene efie a apontoɔ ahyɛ no ma a nso basabasayɛ wɔ mu.
2 നാണംകെട്ട മകന്റെമേൽ ബുദ്ധിമാനായ ദാസൻ കൎത്തൃത്വം നടത്തും; സഹോദരന്മാരുടെ ഇടയിൽ അവകാശം പ്രാപിക്കും.
Ɔsomfoɔ nyansafoɔ bɛdi ɔba nimguasefoɔ so, na ɔbɛnya ne kyɛfa wɔ agyapadeɛ no mu sɛ anuanom no mu baako.
3 വെള്ളിക്കു പുടം, പൊന്നിന്നു മൂശ; ഹൃദയങ്ങളെ ശോധന ചെയ്യുന്നവനോ യഹോവ.
Kyɛmferɛ wɔ hɔ ma dwetɛ na fononoo wɔ hɔ ma sikakɔkɔɔ nanso Awurade na ɔsɔ akoma hwɛ.
4 ദുഷ്കൎമ്മി നീതികെട്ട അധരങ്ങൾക്കു ശ്രദ്ധകൊടുക്കുന്നു; വ്യാജം പറയുന്നവൻ വഷളത്വമുള്ള നാവിന്നു ചെവികൊടുക്കുന്നു.
Omumuyɛfoɔ tie nsusuiɛ bɔne; ɔtorofoɔ yɛ aso ma adwen bɔne tɛkrɛma.
5 ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ആപത്തിൽ സന്തോഷിക്കുന്നവന്നു ശിക്ഷ വരാതിരിക്കയില്ല.
Deɛ ɔdi ahiafoɔ ho fɛ no bu wɔn Yɛfoɔ animtiaa; na deɛ ɔfoa amanehunu soɔ no bɛnya asotwe.
6 മക്കളുടെ മക്കൾ വൃദ്ധന്മാൎക്കു കിരീടമാകുന്നു; മക്കളുടെ മഹത്വം അവരുടെ അപ്പന്മാർ തന്നേ.
Mmanananom yɛ mmasiriwa animuonyam, na awofoɔ yɛ wɔn mma ahohoahoa.
7 സുഭാഷിതം പറയുന്ന അധരം ഭോഷന്നു യോഗ്യമല്ല; വ്യാജമുള്ള അധരം ഒരു പ്രഭുവിന്നു എങ്ങിനെ?
Anokrokro nyɛ mma ɔkwasea, saa ara na ano a ɛdi torɔ mfata ɔhene.
8 സമ്മാനം വാങ്ങുന്നവന്നു അതു രത്നമായി തോന്നും; അതു ചെല്ലുന്നെടത്തൊക്കെയും കാൎയ്യം സാധിക്കും.
Kɛtɛasehyɛ daadaa deɛ ɔma; ɔgye sɛ ɛbɛma no nkonim.
9 സ്നേഹം തേടുന്നവൻ ലംഘനം മറെച്ചുവെക്കുന്നു; കാൎയ്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.
Deɛ ɔbu nʼani gu mfomsoɔ so no ma ɔdɔ ɛkwan, na deɛ ɔbɔ soɔ no tete nnamfonom ntam.
10 ഭോഷനെ നൂറു അടിക്കുന്നതിനെക്കാൾ ബുദ്ധിമാനെ ഒന്നു ശാസിക്കുന്നതു അധികം ഫലിക്കും.
Nkaanim sɔ onipa a ɔwɔ nhunumu ani sene mmaa ɔha a wɔbɔ ɔkwasea.
11 മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു; ക്രൂരനായോരു ദൂതനെ അവന്റെ നേരെ അയക്കും.
Onipa bɔnefoɔ ani wɔ atuateɛ nko ara so na wɔbɛsoma odwumayɛfoɔ tirimuɔdenfoɔ akɔ ne so.
12 മൂഢനെ അവന്റെ ഭോഷത്വത്തിൽ എതിരിടുന്നതിനെക്കാൾ കുട്ടികൾ കാണാതെപോയ കരടിയെ എതിരിടുന്നതു ഭേദം.
Ɛyɛ sɛ wobɛhyia sisire a wɔawia ne mma sene ɔkwasea a ɔregyimie.
13 ഒരുത്തൻ നന്മെക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ അവന്റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല.
Sɛ obi de bɔne tua papa so ka a, bɔne rempa ne fie da.
14 കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാൽ കലഹമാകുംമുമ്പെ തൎക്കം നിൎത്തിക്കളക.
Ntɔkwa ahyɛaseɛ te sɛ deɛ wɔretue suka; enti gyae ma ɛnka na ankɔfa ɔham amma.
15 ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവെക്കു വെറുപ്പു.
Sɛ wɔbɛgyaa deɛ ɔdi fɔ ne sɛ wɔbɛbu deɛ ɔdi bem kumfɔ no, Awurade kyiri ne mmienu.
16 മൂഢന്നു ബുദ്ധിയില്ലാതിരിക്കെ ജ്ഞാനം സമ്പാദിപ്പാൻ അവന്റെ കയ്യിൽ ദ്രവ്യം എന്തിനു?
Sika a ɛwɔ ɔkwasea nsam ho nni mfasoɔ, ɛfiri sɛ ɔnni botaeɛ biara sɛ ɔbɛhunu nyansa.
17 സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനൎത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു.
Adamfo kyerɛ ɔdɔ ɛberɛ nyinaa mu, wɔwo onua barima ma ahokyere berɛ.
18 ബുദ്ധിഹീനനായ മനുഷ്യൻ കയ്യടിച്ചു കൂട്ടുകാരന്നു വേണ്ടി ജാമ്യം നില്ക്കുന്നു.
Obi a ɔnni adwene no na ɔde ne nsa hyɛ krataa ase di akagyinamu nam so de si awowa ma ne yɔnko.
19 കലഹപ്രിയൻ ലംഘനപ്രിയൻ ആകുന്നു; പടിവാതിൽ പൊക്കത്തിൽ പണിയുന്നവൻ ഇടിവു ഇച്ഛിക്കുന്നു.
Deɛ ɔpɛ ntɔkwa no dɔ bɔne; deɛ ɔsi ɛpono tentene no frɛfrɛ ɔsɛeɛ.
20 വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല; വികടനാവുള്ളവൻ ആപത്തിൽ അകപ്പെടും.
Onipa a ɔwɔ akoma kontonkyi no nnya nkɔsoɔ; deɛ ne tɛkrɛma daadaa no tɔ amaneɛ mu.
21 ഭോഷനെ ജനിപ്പിച്ചവന്നു അതു ഖേദകാരണമാകും; മൂഢന്റെ അപ്പന്നു സന്തോഷം ഉണ്ടാകയില്ല.
Deɛ ɔwo ɔba kwasea no di awerɛhoɔ; ɔba kwasea agya nni anigyeɛ.
22 സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; തകൎന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.
Akoma mu anigyeɛ yɛ aduro ɛsa yadeɛ, nanso honhom a apɛkyɛ no wewe nnompe.
23 ദുഷ്ടൻ ന്യായത്തിന്റെ വഴികളെ മറിക്കേണ്ടതിന്നു ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു.
Omumuyɛfoɔ gye adanmudeɛ wɔ esum ase de kyea atɛntenenee.
24 ജ്ഞാനം ബുദ്ധിമാന്റെ മുമ്പിൽ ഇരിക്കുന്നു; മൂഢന്റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്കു നോക്കുന്നു.
Onipa a ɔwɔ nhunumu no ani kɔ nyansa so, na ɔkwasea toto nʼani kɔsi asase ano.
25 മൂഢനായ മകൻ അപ്പന്നു വ്യസനവും തന്നേ പ്രസവിച്ചവൾക്കു കൈപ്പും ആകുന്നു.
Ɔba kwasea hyɛ nʼagya awerɛhoɔ, na ɔma deɛ ɔnyinsɛnee no no di yea.
26 നീതിമാന്നു പിഴ കല്പിക്കുന്നതും ശ്രേഷ്ഠന്മാരെ നേർനിമിത്തം അടിക്കുന്നതും നന്നല്ല.
Ɛnyɛ sɛ wɔtwe deɛ ɔdi bem aso, anaasɛ wɔtwa adwumayɛfoɔ mmaa wɔ wɔn nokorɛdie enti.
27 വാക്കു അടക്കിവെക്കുന്നവൻ പരിജ്ഞാനമുള്ളവൻ; ശാന്തമാനസൻ ബുദ്ധിമാൻ തന്നേ.
Ɔnimdefoɔ dwene nʼanom kasa ho, na deɛ ɔwɔ nhunumu no wɔ abodwoɔ.
28 മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും അധരം അടെച്ചുകൊണ്ടാൽ വിവേകിയായും എണ്ണും.
Mpo sɛ ɔkwasea yɛ dinn a wɔbu no sɛ ɔnyansafoɔ, na sɛ ɔmua nʼano a wɔbu no sɛ ɔwɔ nhunumu.

< സദൃശവാക്യങ്ങൾ 17 >