< സദൃശവാക്യങ്ങൾ 16 >
1 ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യന്നുള്ളവ; നാവിന്റെ ഉത്തരമോ യഹോവയാൽ വരുന്നു.
Hjertets Råd er Menneskets sag. Tungens Svar er fra HERREN.
2 മനുഷ്യന്നു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു.
En Mand holder al sin Færd for ren, men HERREN vejer Ånder.
3 നിന്റെ പ്രവൃത്തികളെ യഹോവെക്കു സമൎപ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശങ്ങൾ സാധിക്കും.
Vælt dine Gerninger på HERREN, så skal dine Planer lykkes.
4 യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനൎത്ഥദിവസത്തിന്നായി ദുഷ്ടനെയും കൂടെ.
Alt skabte HERREN, hvert til sit, den gudløse også for Ulykkens Dag.
5 ഗൎവ്വമുള്ള ഏവനും യഹോവെക്കു വെറുപ്പു; അവന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാൻ കയ്യടിക്കുന്നു.
Hver hovmodig er HERREN en Gru, visselig slipper han ikke for Straf.
6 ദയയും വിശ്വസ്തതയുംകൊണ്ടു അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ടു മനുഷ്യർ ദോഷത്തെ വിട്ടകലുന്നു.
Ved Mildhed og Troskab sones Brøde, ved HERRENs Frygt undviger man ondt.
7 ഒരുത്തന്റെ വഴികൾ യഹോവെക്കു ഇഷ്ടമായിരിക്കുമ്പോൾ അവൻ അവന്റെ ശത്രുക്കളെയും അവനോടു ഇണക്കുന്നു.
Når HERREN har Behag i et Menneskes Veje, gør han endog hans Fjender til Venner.
8 ന്യായരഹിതമായ വലിയ വരവിനെക്കാൾ നീതിയോടെയുള്ള അല്പം നല്ലതു.
Bedre er lidet med Retfærd end megen Vinding med Uret.
9 മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു; അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു.
Menneskets Hjerte udtænker hans Vej, men HERREN styrer hans Fjed.
10 രാജാവിന്റെ അധരങ്ങളിൽ അരുളപ്പാടുണ്ടു; ന്യായവിധിയിൽ അവന്റെ വായ് പിഴെക്കുന്നതുമില്ല.
Der er Gudsdom på Kongens Læber, ej fejler hans Mund, når han dømmer.
11 ഒത്ത വെള്ളിക്കോലും ത്രാസും യഹോവെക്കുള്ളവ; സഞ്ചിയിലെ പടി ഒക്കെയും അവന്റെ പ്രവൃത്തിയാകുന്നു.
Ret Bismer og Vægtskål er HERRENs, hans Værk er alle Posens Lodder.
12 ദുഷ്ടത പ്രവൎത്തിക്കുന്നതു രാജാക്കന്മാൎക്കു വെറുപ്പു; നീതികൊണ്ടല്ലോ സിംഹാസനം സ്ഥിരപ്പെടുന്നതു.
Gudløs Færd er Konger en Gru, thi ved Retfærd grundfæstes Tronen.
13 നീതിയുള്ള അധരങ്ങൾ രാജാക്കന്മാൎക്കു പ്രസാദം; നേർ പറയുന്നവനെ അവർ സ്നേഹിക്കുന്നു.
Retfærdige Læber har Kongens Yndest, han elsker den, der taler oprigtigt.
14 രാജാവിന്റെ ക്രോധം മരണദൂതന്നു തുല്യം; ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും.
Kongens Vrede er Dødens Bud, Vismand evner at mildne den.
15 രാജാവിന്റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ടു; അവന്റെ പ്രസാദം പിന്മഴെക്കുള്ള മേഘംപോലെയാകുന്നു.
I Kongens Åsyns Lys er der Liv, som Vårregnens Sky er hans Yndest.
16 തങ്കത്തെക്കാൾ ജ്ഞാനത്തെ സമ്പാദിക്കുന്നതു എത്ര നല്ലതു! വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നതു എത്ര ഉത്തമം!
At vinde Visdom er bedre end Guld, at vinde Indsigt mere end Sølv.
17 ദോഷം അകറ്റിനടക്കുന്നതു നേരുള്ളവരുടെ പെരുവഴി; തന്റെ വഴി സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കാത്തുകൊള്ളുന്നു.
De retsindiges Vej er at vige fra ondt; den vogter sit Liv, som agter på sin Vej.
18 നാശത്തിന്നു മുമ്പെ ഗൎവ്വം; വീഴ്ചക്കു മുമ്പെ ഉന്നതഭാവം.
Hovmod går forud for Fald, Overmod forud for Snublen.
19 ഗൎവ്വികളോടുകൂടെ കവൎച്ച പങ്കിടുന്നതിനെക്കാൾ താഴ്മയുള്ളവരോടുകൂടെ താഴ്മയുള്ളവനായിരിക്കുന്നതു നല്ലതു.
Hellere sagtmodig med ydmyge end dele Bytte med stolte.
20 തിരുവചനം പ്രമാണിക്കുന്നവൻ നന്മ കണ്ടെത്തും; യഹോവയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.
Vel går det den, der mærker sig Ordet; lykkelig den, der stoler på HERREN.
21 ജ്ഞാനഹൃദയൻ വിവേകി എന്നു വിളിക്കപ്പെടും; അധരമാധുൎയ്യം വിദ്യയെ വൎദ്ധിപ്പിക്കുന്നു.
Den vise kaldes forstandig, Læbernes Sødme øger Viden.
22 വിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു; ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്വം തന്നേ.
Kløgt er sin Mand en Livsens Kilde, Dårskab er Dårers Tugt.
23 ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങൾക്കു വിദ്യ വൎദ്ധിപ്പിക്കുന്നു.
Den vises Hjerte giver Munden Kløgt, på Læberne lægger det øget Viden.
24 ഇമ്പമുള്ള വാക്കു തേൻകട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും തന്നേ;
Hulde Ord er som flydende Honning, søde for Sjælen og sunde for Legemet.
25 ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നുന്നു; അതിന്റെ അവസാനമോ മരണവഴികൾ അത്രേ.
Mangen Vej synes Manden ret, og så er dens Ende dog Dødens Veje.
26 പണിക്കാരന്റെ വിശപ്പു അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു; അവന്റെ വായ് അവനെ അതിന്നായി നിൎബ്ബന്ധിക്കുന്നു.
En Arbejders Hunger arbejder for ham, thi Mundens Krav driver på ham.
27 നിസ്സാരമനുഷ്യൻ പാതകം എന്ന കുഴികുഴിക്കുന്നു; അവന്റെ അധരങ്ങളിൽ കത്തുന്ന തീ ഉണ്ടു.
En Nidding graver Ulykkesgrave, det er, som brændte der Ild på hans Læber.
28 വക്രതയുള്ള മനുഷ്യൻ വഴക്കു ഉണ്ടാക്കുന്നു; ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.
Rænkefuld Mand sætter Splid; den, der bagtaler, skiller Venner.
29 സഹാസക്കാരൻ കൂട്ടുകാരനെ വശീകരിക്കയും കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു.
Voldsmand lokker sin Næste og fører ham en Vej, der ikke er god.
30 കണ്ണു അടെക്കുന്നവൻ വക്രത നിരൂപിക്കുന്നു; വപ്പു കടിക്കുന്നവൻ ദോഷം നിവൎത്തിക്കുന്നു.
Den, der stirrer, har Rænker for; knibes Læberne sammen, har man fuldbyrdet ondt.
31 നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാൎഗ്ഗത്തിൽ അതിനെ പ്രാപിക്കാം.
Grå Hår er en dejlig Krone, den vindes på Retfærds Vej.
32 ദീൎഘക്ഷമയുള്ളവൻ യുദ്ധവീരനിലും ജിതമാനസൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ.
Større end Helt er sindig Mand, større at styre sit Sind end at tage en Stad.
33 ചീട്ടു മടിയിൽ ഇടുന്നു; അതിന്റെ വിധാനമോ യഹോവയാലത്രേ.
I Brystfolden rystes Loddet, det falder, som HERREN vil.