< സദൃശവാക്യങ്ങൾ 14 >

1 സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു; ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു.
Người nữ khôn ngoan xây dựng cửa nhà, đàn bà khờ dại vung tay hủy phá.
2 നേരായി നടക്കുന്നവൻ യഹോവാഭക്തൻ; നടപ്പിൽ വക്രതയുള്ളവനോ അവനെ നിന്ദിക്കുന്നു.
Ai đi đường ngay thẳng kính sợ Chúa Hằng Hữu, ai theo nẻo cong quẹo ghét bỏ Ngài.
3 ഭോഷന്റെവായിൽ ഡംഭത്തിന്റെ വടിയുണ്ടു; ജ്ഞാനികളുടെ അധരങ്ങളോ അവരെ കാത്തുകൊള്ളുന്നു.
Miệng người ngu là con roi quất vào lưng nó, nhưng người khôn dùng môi bảo vệ mình.
4 കാളകൾ ഇല്ലാത്തെടത്തു തൊഴുത്തു വെടിപ്പുള്ളതു; കാളയുടെ ശക്തികൊണ്ടോ വളരെ ആദായം ഉണ്ടു.
Chuồng không bò, máng cỏ vắng tanh, có bò cày ruộng mới sinh hoa lợi.
5 വിശ്വസ്തസാക്ഷി ഭോഷ്കു പറകയില്ല; കള്ളസ്സാക്ഷിയോ ഭോഷ്കു നിശ്വസിക്കുന്നു.
Nhân chứng đáng tin không hề dối trá; nhân chứng gian tà nói chuyện điêu ngoa.
6 പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവന്നോ പരിജ്ഞാനം എളുപ്പം.
Người nhạo báng kiếm khôn ngoan mà chẳng gặp, người sáng suốt tiếp nhận tri thức cách dễ dàng.
7 മൂഢന്റെ മുമ്പിൽനിന്നു മാറിപ്പോക; പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല.
Nếu muốn được nghe dạy bảo, hãy lánh xa người dại khờ.
8 വഴി തിരിച്ചറിയുന്നതു വിവേകിയുടെ ജ്ഞാനം; ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്വം.
Cái khôn của người thận trọng là tính toan đường lối, cái dại của người ngây ngô là tự dối lòng mình.
9 ഭോഷന്മാരെ അകൃത്യയാഗം പരിഹസിക്കുന്നു; നേരുള്ളവൎക്കോ തമ്മിൽ പ്രീതി ഉണ്ടു.
Người điên dại nhạo cười tội lỗi, nhưng người ngay được Chúa ban ơn.
10 ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്റെ സന്തോഷത്തിലും അന്യൻ ഇടപെടുന്നില്ല.
Chỉ lòng mới thấu rõ nỗi cay đắng con tim, niềm vui tận thâm tâm, ai người chia sẻ được.
11 ദുഷ്ടന്മാരുടെ വീടു മുടിഞ്ഞുപോകും; നീതിമാന്റെ കൂടാരമോ തഴെക്കും.
Nhà người ác sẽ bị tiêu diệt, lều người ngay sẽ được dựng cao.
12 ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികൾ അത്രേ.
Con đường bạn chọn có vẻ phải, nhưng cuối nẻo đường là hố diệt vong.
13 ചിരിക്കുമ്പോൾ തന്നേയും ഹൃദയം ദുഃഖിച്ചിരിക്കാം; സന്തോഷത്തിന്റെ അവസാനം ദുഃഖമാകയുമാം.
Miệng cười lòng vẫn tái tê, nụ cười tắt ngấm, lòng sầu mênh mang.
14 ഹൃദയത്തിൽ വിശ്വാസത്യാഗമുള്ളവന്നു തന്റെ നടപ്പിൽ മടുപ്പുവരും; നല്ല മനുഷ്യനോ തന്റെ പ്രവൃത്തിയാൽ തന്നേ തൃപ്തിവരും.
Lòng vô tín lãnh hậu quả đau thương; tâm trong sạch nhận phần thưởng xứng đáng.
15 അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.
Người ngây ngô tin hết mọi điều! Người thận trọng dè dặt từng đường đi nước bước.
16 ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റിനടക്കുന്നു; ഭോഷനോ ധിക്കാരംപൂണ്ടു നിൎഭയനായി നടക്കുന്നു.
Người khôn kính Chúa, lánh tội; người dại mù quáng làm liều.
17 മുൻകോപി ഭോഷത്വം പ്രവൎത്തിക്കുന്നു; ദുരുപായി ദ്വേഷിക്കപ്പെടും.
Người nóng tính hành động điên rồ, người mưu đồ việc ác chẳng được ai ưa.
18 അല്പബുദ്ധികൾ ഭോഷത്വം അവകാശമാക്കിക്കൊള്ളുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.
Người ngây ngô khoác áo dại khờ, người thận trọng đội vòng hoa tri thức.
19 ദുൎജ്ജനം സജ്ജനത്തിന്റെ മുമ്പിലും ദുഷ്ടന്മാർ നീതിമാന്മാരുടെ വാതില്ക്കലും വണങ്ങിനില്ക്കുന്നു.
Người ác phải quỵ lụy trước người lành; người dữ phải chầu chực trước nhà người công chính.
20 ദരിദ്രനെ കൂട്ടുകാരൻ പോലും പകെക്കുന്നു; ധനവാന്നോ വളരെ സ്നേഹിതന്മാർ ഉണ്ടു.
Vì nghèo mà hàng xóm cũng lánh xa, nhờ giàu nên nhiều bạn bè tìm đến.
21 കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു; എളിയവരോടു കൃപകാണിക്കുന്നവനോ ഭാഗ്യവാൻ.
Ai khinh bỉ người láng giềng là mắc tội; ai thương xót người khốn khổ được nhiều phước.
22 ദോഷം നിരൂപിക്കുന്നവർ ഉഴന്നുപോകുന്നില്ലയോ? നന്മ നിരൂപിക്കുന്നവൎക്കോ ദയയും വിശ്വസ്തതയും ലഭിക്കുന്നു.
Người mưu gian đi con đường lầm lạc; người hướng thiện hưởng tình thương và trung tín.
23 എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; അധരചൎവ്വണംകൊണ്ടോ ഞെരുക്കമേ വരു.
Siêng năng làm việc đem lại nhiều lợi lộc, chỉ nói suông dẫn đến cảnh nghèo hèn!
24 ജ്ഞാനികളുടെ ധനം അവൎക്കു കിരീടം; മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്വം തന്നേ.
Người khôn được ca tụng vì khôn ngoan; người dại bị khinh bỉ bởi điên cuồng.
25 സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; ഭോഷ്കു നിശ്വസിക്കുന്നവനോ വഞ്ചന ചെയ്യുന്നു.
Nhân chứng chân thật cứu người thoát chết, nhân chứng giả dối âm mưu lừa gạt.
26 യഹോവാഭക്തന്നു ദൃഢധൈൎയ്യം ഉണ്ടു; അവന്റെ മക്കൾക്കും ശരണം ഉണ്ടാകും.
Người kính sợ Chúa Hằng Hữu tìm được thành lũy; Ngài là nơi ẩn trú an toàn cho con cái Ngài.
27 യഹോവാഭക്തി ജീവന്റെ ഉറവാകുന്നു; അതിനാൽ മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകും.
Kính sợ Chúa Hằng Hữu là nguồn sự sống; giải cứu con người thoát bẫy tử vong.
28 പ്രജാബാഹുല്യം രാജാവിന്നു ബഹുമാനം; പ്രജാന്യൂനതയോ പ്രഭുവിന്നു നാശം.
Dân số càng đông là vinh quang của vua; dân số giảm dần, quan chức cũng suy vong.
29 ദീൎഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ; മുൻകോപിയോ ഭോഷത്വം ഉയൎത്തുന്നു.
Người kiên nhẫn tỏ mình thông sáng; người mau giận lộ bản chất dại dột.
30 ശാന്തമനസ്സു ദേഹത്തിന്നു ജീവൻ; അസൂയയോ അസ്തികൾക്കു ദ്രവത്വം.
Tâm thanh thản đem sinh lực vào thể xác; lòng ghen tuôn làm xương mục cốt tàn.
31 എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ദരിദ്രനോടു കൃപകാണിക്കുന്നവനോ അവനെ ബഹുമാനിക്കുന്നു.
Ai ức hiếp người nghèo là nguyền rủa Đấng Tạo Hóa, ai nâng đỡ người cùng túng là tôn vinh Ngài.
32 ദുഷ്ടന്നു തന്റെ ദുഷ്ടതയാൽ വീഴ്ച വരുന്നു; നീതിമാന്നോ മരണത്തിലും പ്രത്യാശയുണ്ടു.
Tai họa đến, người ác bị sụp đổ vì hành vi gian trá, dù khi hấp hối, người công chính vẫn còn chỗ cậy trông.
33 വിവേകമുള്ളവന്റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാൎക്കുന്നു; മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളതോ വെളിപ്പെട്ടുവരുന്നു.
Khôn ngoan nằm sẵn trong lòng người sáng suốt; điều người điên dại giấu rồi cũng lộ ra.
34 നീതി ജാതിയെ ഉയൎത്തുന്നു; പാപമോ വംശങ്ങൾക്കു അപമാനം.
Đức công chính làm cho quốc gia được tán tụng, nhưng tội lỗi đem lại sỉ nhục cho toàn dân.
35 ബുദ്ധിമാനായ ദാസന്നു രാജാവിന്റെ പ്രീതി ലഭിക്കുന്നു; നാണംകെട്ടവന്നോ അവന്റെ കോപം നേരിടും.
Nhà vua dành ân huệ cho quần thần thông sáng, nhưng trút thịnh nộ trên bầy tôi ương ngạnh.

< സദൃശവാക്യങ്ങൾ 14 >