< സദൃശവാക്യങ്ങൾ 10 >
1 ശലോമോന്റെ സദൃശവാക്യങ്ങൾ ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകൻ അമ്മെക്കു വ്യസനഹേതുവാകുന്നു.
Àwọn òwe Solomoni. Ọlọ́gbọ́n ọmọ ń mú inú baba rẹ̀ dùn, ṣùgbọ́n aṣiwèrè ọmọ ń ba inú ìyá rẹ̀ jẹ́.
2 ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.
Ìṣúra tí a kójọ nípa ìwà búburú kò ní èrè, ṣùgbọ́n òdodo a máa gbani lọ́wọ́ ikú.
3 യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല; ദുഷ്ടന്മാരുടെ കൊതിയോ അവൻ തള്ളിക്കളയുന്നു.
Olúwa kì í jẹ́ kí ebi máa pa olódodo, ṣùgbọ́n ó ba ète àwọn ènìyàn búburú jẹ́.
4 മടിയുള്ള കൈകൊണ്ടു പ്രവൎത്തിക്കുന്നവൻ ദരിദ്രനായ്തീരുന്നു; ഉത്സാഹിയുടെ കയ്യോ സമ്പത്തുണ്ടാക്കുന്നു.
Ọwọ́ tí ó lẹ máa ń sọ ènìyàn di tálákà, ṣùgbọ́n ọwọ́ tí ó múra ṣíṣẹ́ a máa sọ ni di ọlọ́rọ̀.
5 വേനല്ക്കാലത്തു ശേഖരിച്ചുവെക്കുന്നവൻ ബുദ്ധിമാൻ; കൊയ്ത്തുകാലത്തു ഉറങ്ങുന്നവനോ നാണംകെട്ടവൻ.
Ẹni tí ó kó irúgbìn jọ ní àsìkò òjò jẹ́ ọlọ́gbọ́n ọmọ, ṣùgbọ́n ẹni tí ó sùn ní àsìkò ìkórè jẹ́ adójútini ọmọ.
6 നീതിമാന്റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു; എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു.
Ìbùkún ní ó máa ń kún orí olódodo, ṣùgbọ́n ìwà ipá máa ń kún ẹnu ènìyàn búburú.
7 നീതിമാന്റെ ഓൎമ്മ അനുഗ്രഹിക്കപ്പെട്ടതു; ദുഷ്ടന്മാരുടെ പേരോ കെട്ടുപോകും.
Ìrántí olódodo yóò jẹ́ ìbùkún, ṣùgbọ́n orúkọ ènìyàn búburú yóò jẹrà.
8 ജ്ഞാനഹൃദയൻ കല്പനകളെ കൈക്കൊള്ളുന്നു; വിടുവായനായ ഭോഷനോ വീണുപോകും.
Ẹni tí ó gbọ́n nínú ọkàn rẹ̀ máa ń gba àṣẹ, ṣùgbọ́n ètè wérewère yóò parun.
9 നേരായി നടക്കുന്നവൻ നിൎഭയമായി നടക്കുന്നു; നടപ്പിൽ വക്രതയുള്ളവനോ വെളിപ്പെട്ടുവരും.
Ẹni tí ó ń rìn déédé, ń rìn láìléwu, ṣùgbọ́n àṣírí ẹni tí ń rin ọ̀nà pálapàla yóò tú.
10 കണ്ണുകൊണ്ടു ആംഗ്യം കാട്ടുന്നവൻ ദുഃഖം വരുത്തുന്നു; തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു.
Ẹni tí ń ṣẹ́jú pàkòpàkò fún ibi ń fa àìbalẹ̀ ọkàn, aláìgbọ́n tí ń ṣàròyé kiri yóò parun.
11 നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു. എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു.
Ẹnu olódodo jẹ́ orísun ìyè, ṣùgbọ́n ìwà ipá ni ó gba gbogbo ẹnu ènìyàn búburú.
12 പക വഴക്കുകൾക്കു കാരണം ആകുന്നു; സ്നേഹമോ, സകലലംഘനങ്ങളെയും മൂടുന്നു.
Ìríra a máa dá ìjà sílẹ̀, ṣùgbọ́n ìfẹ́ a máa bo gbogbo àṣìṣe mọ́lẹ̀.
13 വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ടു; ബുദ്ധിഹീനന്റെ മുതുകിന്നോ വടി കൊള്ളാം.
Ọgbọ́n ni a ń bá lẹ́nu àwọn olóye, ṣùgbọ́n kùmọ̀ wà fún ẹ̀yìn àwọn aláìlóye.
14 ജ്ഞാനികൾ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്റെ വായോ അടുത്തിരിക്കുന്ന നാശം.
Ọlọ́gbọ́n ènìyàn kó ìmọ̀ jọ, ṣùgbọ́n ẹnu aláìgbọ́n a máa ṣokùnfà ìparun.
15 ധനവാന്റെ സമ്പത്തു, അവന്നു ഉറപ്പുള്ളോരു പട്ടണം; എളിയവരുടെ നാശമോ അവരുടെ ദാരിദ്ൎയ്യം തന്നേ.
Ọrọ̀ àwọn olódodo ni ìlú olódi wọn, ṣùgbọ́n òsì ni ìparun aláìní.
16 നീതിമാന്റെ സമ്പാദ്യം ജീവഹേതുവും ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു.
Èrè olódodo ń mú ìyè wá fún wọn, ṣùgbọ́n èrè ènìyàn búburú ń mú ìjìyà wá fún wọn.
17 പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാൎഗ്ഗത്തിൽ ഇരിക്കുന്നു; ശാസന ത്യജിക്കുന്നവനോ ഉഴന്നുനടക്കുന്നു;
Ẹni tí ó gbọ́ ìbáwí fi ọ̀nà sí ìyè hàn, ṣùgbọ́n ẹni tí ó kọ ìbáwí mú àwọn mìíràn ṣìnà.
18 പക മറെച്ചുവെക്കുന്നവൻ പൊളിവായൻ; ഏഷണി പറയുന്നവൻ ഭോഷൻ.
Ẹni tí ó pa ìkórìíra rẹ̀ mọ́ jẹ́ òpùrọ́ ẹni tí ó sì ń ba ni jẹ́ jẹ́ aláìgbọ́n.
19 വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.
Nínú ọ̀rọ̀ púpọ̀ a kò le fẹ́ ẹ̀ṣẹ̀ kù ṣùgbọ́n ẹni tí ó pa ẹnu rẹ̀ mọ́ jẹ́ ọlọ́gbọ́n.
20 നീതിമാന്റെ നാവു മേത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.
Ètè olódodo jẹ́ ààyò fàdákà, ṣùgbọ́n ọkàn ènìyàn búburú kò níye lórí.
21 നീതിമാന്റെ അധരങ്ങൾ പലരെയും പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു.
Ètè olódodo ń bọ́ ọ̀pọ̀lọpọ̀, ṣùgbọ́n aláìgbọ́n ń kú nítorí àìlóye.
22 യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോടു ഒന്നും കൂടുന്നില്ല.
Ìbùkún Olúwa ń mú ọrọ̀ wá, kì í sì í fi ìdààmú sí i.
23 ദോഷം ചെയ്യുന്നതു ഭോഷന്നു കളിയാകുന്നു; ജ്ഞാനം വിവേകിക്കു അങ്ങനെ തന്നേ.
Aláìgbọ́n a máa ní inú dídùn sí ìwà búburú, ṣùgbọ́n olóye ènìyàn a máa ní inú dídùn sí ọgbọ́n.
24 ദുഷ്ടൻ പേടിക്കുന്നതു തന്നേ അവന്നു ഭവിക്കും; നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും.
Ohun tí ènìyàn búburú bẹ̀rù yóò dé bá a; olódodo yóò rí ohun tí ó fẹ́ gbà.
25 ചുഴലിക്കാറ്റു കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി; നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവൻ.
Nígbà tí ìjì bá ti jà kọjá, ènìyàn búburú a kọjá lọ, ṣùgbọ́n olódodo yóò dúró ṣinṣin láéláé.
26 ചൊറുക്ക പല്ലിന്നും പുക കണ്ണിന്നും ആകുന്നതുപോലെ മടിയൻ തന്നേ അയക്കുന്നവൎക്കു ആകുന്നു.
Bí ọtí kíkan sí eyín, àti èéfín sí ojú, bẹ́ẹ̀ ni ọ̀lẹ sí ẹni tí ó rán an níṣẹ́.
27 യഹോവാഭക്തി ആയുസ്സിനെ ദീൎഘമാക്കുന്നു; ദുഷ്ടന്മാരുടെ സംവത്സരങ്ങളോ കുറഞ്ഞുപോകും.
Ìbẹ̀rù Olúwa ń mú ọjọ́ ayé gígùn wá, ṣùgbọ́n a gé ọjọ́ ayé ènìyàn búburú kúrú.
28 നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു; ദുഷ്ടന്മാരുടെ പ്രതീക്ഷെക്കോ ഭംഗം വരും.
Ìrètí olódodo ni ayọ̀, ṣùgbọ́n ìrètí ènìyàn búburú jásí òfo.
29 യഹോവയുടെ വഴി നേരുള്ളവന്നു ഒരു ദുൎഗ്ഗം; ദുഷ്പ്രവൃത്തിക്കാൎക്കോ അതു നാശകരം.
Ọ̀nà Olúwa jẹ́ ààbò fún olódodo, ṣùgbọ́n ìparun ni ó jẹ́ fún àwọn tí ń ṣe ibi.
30 നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല; ദുഷ്ടന്മാരോ ദേശത്തു വസിക്കയില്ല.
A kì yóò fa olódodo tu láéláé, ṣùgbọ́n ènìyàn búburú kì yóò dúró pẹ́ lórí ilẹ̀.
31 നീതിമാന്റെ വായ് ജ്ഞാനം മുളെപ്പിക്കുന്നു; വക്രതയുള്ള നാവോ ഛേദിക്കപ്പെടും.
Ẹnu olódodo ń mú ọgbọ́n jáde wá, ṣùgbọ́n ètè àyípadà ni a ó gé kúrò.
32 നീതിമാന്റെ അധരങ്ങൾ പ്രസാദകരമായതു അറിയുന്നു; ദുഷ്ടന്മാരുടെ വായോ വക്രതയുള്ളതാകുന്നു.
Ètè olódodo mọ ohun ìtẹ́wọ́gbà, ṣùgbọ́n ètè ènìyàn búburú kò mọ̀ ju èké lọ.