< സംഖ്യാപുസ്തകം 4 >
1 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:
၁ထာဝရဘုရားကမောရှေအား၊
2 ലേവ്യരിൽ വെച്ചു കെഹാത്യരിൽ മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെയുള്ളവരായി സമാഗമനകൂടാരത്തിൽ
၂``လေဝိအနွယ်ဝင်ကောဟတ်၏သားချင်းစုတွင်၊
3 വേലചെയ്‌വാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി തുക എടുപ്പിൻ.
၃အသက်သုံးဆယ်မှငါးဆယ်အထိထာဝရ ဘုရားစံတော်မူရာတဲတော်တွင် အမှုတော် ဆောင်နိုင်မည့်အမျိုးသားအားလုံးတို့ကို ဘိုးဘေးဆွေမျိုးဘက်မှမိသားစုအလိုက် စာရင်းကောက်ယူလော့။-
4 സമാഗമനകൂടാരത്തിൽ അതിവിശുദ്ധകാൎയ്യങ്ങളെ സംബന്ധിച്ചു കെഹാത്യരുടെ വേല എന്തെന്നാൽ:
၄သူတို့သည်အလွန်သန့်ရှင်းသောအရာများ နှင့်စပ်လျဉ်းသည့်အမှုကိုဆောင်ရွက်ရမည်'' ဟုမိန့်တော်မူ၏။
5 പാളയം യാത്രപുറപ്പെടുമ്പോൾ അഹരോനും പുത്രന്മാരും വന്നു തിരശ്ശീല ഇറക്കി അതുകൊണ്ടു സാക്ഷ്യപെട്ടകം മൂടേണം.
၅ထာဝရဘုရားသည်မောရှေအားအောက်ပါ ညွှန်ကြားချက်များကိုပေးတော်မူ၏။ စခန်း သိမ်းချိန်ရောက်လျှင်အာရုန်နှင့်သူ၏သားတို့ သည်တဲတော်ထဲသို့ဝင်၍ ပဋိညာဉ်သေတ္တာ တော်ရှေ့တွင်ရှိသောကန့်လန့်ကာကိုဖြုတ် ပြီးလျှင်၎င်းနှင့်သေတ္တာတော်ကိုအုပ်ရမည်။-
6 തഹശൂതോൽകൊണ്ടുള്ള മൂടി അതിന്മേൽ ഇട്ടു അതിന്നു മീതെ നീലശ്ശീല വിരിച്ചു തണ്ടു ചെലുത്തേണം.
၆ကန့်လန့်ကာအပေါ်တွင်နူးညံ့သောသားရေ ဖုံးအုပ်ပြန်၍ ထိုအပေါ်တွင်အပြာထည်ကို ထပ်မံ၍အုပ်ရမည်။ ထိုနောက်ထမ်းပိုးများ ကိုကွင်းများတွင်လျှိုသွင်းရမည်။
7 കാഴ്ചയപ്പത്തിന്റെ മേശമേലും ഒരു നീലശ്ശീല വിരിച്ചു അതിന്മേൽ തളികകളും കരണ്ടികളും കിണ്ടികളും പകരുന്നതിന്നുള്ള കുടങ്ങളും വെക്കേണം; നിരന്തരമായ അപ്പവും അതിന്മേൽ ഇരിക്കേണം.
၇ထာဝရဘုရားအားမုန့်တင်လှူ၍ ပူဇော် သောစားပွဲတော်ပေါ်တွင်အပြာထည်ကို ဖြန့်ခင်း၍လင်ပန်းများ၊ နံ့သာပေါင်းခွက် များ၊ ဖလားများ၊ စပျစ်ရည်ခရားများ ကိုတင်ရမည်။ တင်လှူပူဇော်သောမုန့်ကို လည်းစားပွဲတော်ပေါ်တွင်အမြဲရှိစေရ မည်။-
8 അവയുടെമേൽ ഒരു ചുവപ്പുശീല വിരിച്ചു തഹശൂതോൽകൊണ്ടുള്ള മൂടുവിരിയാൽ അതു മൂടുകയും തണ്ടു ചെലുത്തുകയും വേണം.
၈ထိုပစ္စည်းများအားလုံးတို့ကိုအနီထည် ဖြင့်ဖုံးအုပ်၍ ထိုအနီထည်ပေါ်တွင်နူးညံ့ သောသားရေထည်ဖြင့်ဖုံးအုပ်ရမည်။ ထို နောက်ထမ်းပိုးများကိုကွင်းများတွင် လျှိုထားရမည်။
9 ഒരു നീലശ്ശീല എടുത്തു വെളിച്ചത്തിന്നുള്ള നിലവിളക്കും അതിന്റെ ദീപങ്ങളും ചവണകളും കരിന്തിരി മുറിച്ചിടുന്ന പാത്രങ്ങളും അതിന്റെ ഉപയോഗത്തിന്നുള്ള എല്ലാ എണ്ണക്കുടങ്ങളും മൂടേണം.
၉မီးခုံတိုင်နှင့်ဆိုင်ရာမီးခွက်များ၊ မီးညှပ် များ၊ မီးခံခွက်များနှင့်သံလွင်ဆီခွက်စ သည်တို့ကိုအပြာထည်ဖြင့်ဖုံးအုပ်ရမည်။-
10 അതും അതിന്റെ പാത്രങ്ങളൊക്കെയും തഹശൂതോൽകൊണ്ടുള്ള ഒരു വിരിയിൽ പൊതിഞ്ഞു ഒരു തണ്ടിന്മേൽ വെച്ചുകെട്ടേണം.
၁၀မီးခုံတိုင်နှင့်ဆိုင်ရာပစ္စည်းအားလုံးတို့ကို နူးညံ့သောသားရေထည်ဖြင့်ထုပ်ပြီးလျှင် ထမ်းစင်ပေါ်သို့တင်ရမည်။
11 സ്വൎണ്ണ പീഠത്തിന്മേലും അവർ ഒരു നീലശ്ശീല വിരിച്ചു തഹശ്ശൂതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും തണ്ടു ചെലുത്തുകയും വേണം.
၁၁ရွှေယဇ်ပလ္လင်ကိုအပြာထည်ဖြင့်ဖုံးပြီးလျှင် အပြာထည်အပေါ်တွင်နူးညံ့သောသားရေ ထည်ဖြင့်အုပ်ထားရမည်။ ထိုနောက်ထမ်းပိုး များကိုလျှိုထားရမည်။-
12 വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങളൊക്കെയും അവർ എടുത്തു ഒരു നീലശ്ശീലയിൽ പൊതിഞ്ഞു തഹശൂതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും ഒരു തണ്ടിന്മേൽ വെച്ചുകെട്ടുകയും വേണം.
၁၂သန့်ရှင်းရာဌာနတော်ထဲတွင်အသုံးပြု သောခွက်ယောက်အားလုံးကိုအပြာထည် ဖြင့်ထုပ်၍ အပြာထည်အပေါ်၌နူးညံ့ သောသားရေထည်ဖြင့်ဖုံးအုပ်ပြီးလျှင် ထမ်းစင်ပေါ်သို့တင်ရမည်။-
13 അവർ യാഗപീഠത്തിൽനിന്നു വെണ്ണീർ നീക്കി അതിന്മേൽ ഒരു ധൂമ്രശീല വിരിക്കേണം.
၁၃ယဇ်ပလ္လင်မှအဆီနှင့်ပြာကိုရှင်းလင်းပြီး လျှင် ပလ္လင်ကိုခရမ်းရောင်အထည်ဖြင့်ဖုံး အုပ်ထားရမည်။-
14 അവർ അതിന്മേൽ ശുശ്രൂഷചെയ്യേണ്ടതിന്നുള്ള ഉപകരണങ്ങളായ കലശം, മുൾക്കൊളുത്തു, ചട്ടുകം, കലം എന്നിങ്ങനെ യാഗപീഠത്തിന്റെ ഉപകരണങ്ങളൊക്കെയും അതിന്മേൽ വെക്കേണം; തഹശൂതോൽകൊണ്ടുള്ള ഒരു വിരി അതിന്മേൽ വിരിക്കയും തണ്ടു ചെലുത്തുകയും വേണം.
၁၄ထိုအပေါ်တွင်ယဇ်ပလ္လင်နှင့်ဆိုင်သော မီးခံခွက်၊ ချိတ်၊ ဂေါ်ပြား၊ ဖလားစသောအသုံးအဆောင် ပစ္စည်းအားလုံးတို့ကိုတင်ထားရမည်။ ထိုနောက် ပလ္လင်အသုံးအဆောင်ပစ္စည်းများကို နူးညံ့ သောသားရေထည်ဖြင့်ဖုံးအုပ်၍ထမ်းပိုး များကိုလျှိုထားရမည်။-
15 പാളയം യാത്രപുറപ്പെടുമ്പോൾ അഹരോനും പുത്രന്മാരും വിശുദ്ധമന്ദിരവും വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളൊക്കെയും മൂടി തീൎന്നശേഷം കെഹാത്യർ ചുമപ്പാൻ വരേണം; എന്നാൽ അവർ മരിക്കാതിരിക്കേണ്ടതിന്നു വിശുദ്ധമായതൊന്നും തൊടരുതു; സമാഗമനകൂടാരത്തിൽ കെഹാത്യരുടെ ചുമടു ഇവ തന്നേ.
၁၅စခန်းသိမ်းချိန်ရောက်၍အာရုန်နှင့်သူ၏သား များက သန့်ရှင်းသောအသုံးအဆောင်ပစ္စည်း အားလုံးတို့ကိုဖုံးအုပ်ပြီးမှသာလျှင် ကော ဟတ်၏သားချင်းစုတို့သည်လာ၍ထိုပစ္စည်း များကိုထမ်းရကြမည်။ ကောဟတ်၏သား ချင်းစုတို့သည်ထိုပစ္စည်းများကိုလက်နှင့် မထိရ။ ထိမိလျှင်အသက်သေဆုံးရ ကြမည်။ တဲတော်ကိုပြောင်းရွှေ့သည့်အခါတိုင်း ကောဟတ်၏သားချင်းစုတို့သည်အဆို ပါတာဝန်များကိုထမ်းဆောင်ကြရမည်။
16 പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ നോക്കേണ്ടതു: വെളിച്ചത്തിന്നുള്ള എണ്ണ, സുഗന്ധധൂപവൎഗ്ഗം, നിരന്തരഭോജനയാഗം, അഭിഷേകതൈലം എന്നിവയും തിരുനിവാസം മുഴുവനും അതിലുള്ളതൊക്കെയും വിശുദ്ധമന്ദിരവും അതിന്റെ ഉപകരണങ്ങളും തന്നേ.
၁၆ယဇ်ပုရောဟိတ်အာရုန်၏သားဧလာဇာ သည်တဲတော်အတွက်လည်းကောင်း၊ မီးခွက် ဆီ၊ နံ့သာပေါင်း၊ ဘောဇဉ်သကာ၊ ဘိသိက် ဆီမှစ၍ထာဝရဘုရားအားဆက်ကပ် ထားသောတဲတော်ပစ္စည်းရှိသမျှကိုလည်း ကောင်းတာဝန်ယူရမည်။
17 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:
၁၇ထာဝရဘုရားသည်မောရှေနှင့်အာရုန်တို့ အား၊
18 നിങ്ങൾ കെഹാത്യകുടുംബങ്ങളുടെ ഗോത്രത്തെ ലേവ്യരിൽനിന്നു ഛേദിച്ചുകളയരുതു.
၁၈``ကောဟတ်၏သားချင်းစုတို့ကိုအလွန်သန့်ရှင်း သောပစ္စည်းများအနီးသို့မချဉ်းကပ်စေနှင့်။ ထို အဖြစ်မျိုးမဆိုက်ရောက်စေရန်အာရုန်နှင့်သူ ၏သားတို့သည်တဲတော်ထဲသို့ဝင်၍လူအသီး သီးဆောင်ရွက်ရမည့်တာဝန်နှင့်ထမ်းရမည့် ဝန်တို့ကိုခန့်ခွဲပေးရမည်။-
19 അവർ അതിവിശുദ്ധവസ്തുക്കളോടു അടുക്കുമ്പോൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിന്നു ഇങ്ങനെ ചെയ്‌വിൻ: അഹരോനും പുത്രന്മാരും അകത്തു കടന്നു അവരിൽ ഓരോരുത്തനെ അവനവന്റെ വേലെക്കും അവനവന്റെ ചുമട്ടിന്നും ആക്കേണം.
၁၉
20 എന്നാൽ അവർ വിശുദ്ധമന്ദിരം കണ്ടിട്ടു മരിച്ചുപോകാതിരിക്കേണ്ടതിന്നു ക്ഷണനേരംപോലും അകത്തു കടക്കരുതു.
၂၀ကောဟတ်၏သားချင်းစုတို့သည်တဲတော်ထဲ သို့ဝင်၍သန့်ရှင်းသောပစ္စည်းများကိုခေတ္တ မျှကြည့်မိလျှင်အသက်သေဆုံးရကြ မည်'' ဟုမိန့်တော်မူ၏။
21 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
၂၁ထာဝရဘုရားသည်မောရှေအား၊
22 ഗേൎശോന്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണി തുക എടുക്കുക.
၂၂လေဝိအနွယ်ဝင်ဂေရရှုန်၏သားချင်းစုတို့ မှအသက်သုံးဆယ်နှင့်ငါးဆယ်အတွင်းရှိ ထာဝရဘုရားစံတော်မူရာတဲတော်၌အမှု ထမ်းဆောင်နိုင်မည့်ယောကျာ်းတို့ကို ဘိုးဘေးဆွေ မျိုးဘက်မှမိသားစုအလိုက်စာရင်းကောက် ယူရန်အမိန့်ပေးတော်မူ၏။-
23 മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനകൂടാരത്തിൽ വേല ചെയ്‌വാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും എണ്ണേണം.
၂၃
24 സേവ ചെയ്യുന്നതിലും ചുമടെടുക്കുന്നതിലും ഗേൎശോന്യകുടുംബങ്ങൾക്കുള്ള വേല എന്തെന്നാൽ:
၂၄သူတို့တာဝန်မှာ၊- တဲတော်၊ တဲတော်အောက်ခံ အမိုး၊ အပြင်အမိုး၊ နူးညံ့သောအပေါ်ဆုံး ထပ်သားရေမိုး၊-
25 തിരുനിവാസത്തിന്റെ തിരശ്ശീല, സമാഗമനകൂടാരം, അതിന്റെ മൂടുവിരി, തഹശുതോൽകൊണ്ടു അതിന്മേലുള്ള പുറമൂടി, സമാഗമനകൂടാരത്തിന്റെ വാതിലിന്നുള്ള മറശ്ശീല,
၂၅
26 പ്രാകാരത്തിന്റെ മറശ്ശീല, തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റുമുള്ള പ്രാകാരത്തിന്റെ വാതിലിന്നുള്ള മറശ്ശീല, അവയുടെ കയറു എന്നിവയും അവയുടെ ഉപയോഗത്തിന്നുള്ള ഉപകരണങ്ങൾ ഒക്കെയും അവർ ചുമക്കേണം; അവയെ സംബന്ധിച്ചു ചെയ്‌വാനുള്ള വേലയൊക്കെയും അവർ ചെയ്യേണം.
၂၆တဲတော်တံခါးဝကန့်လန့်ကာ၊ တဲတော်နှင့် ယဇ်ပလ္လင်ပတ်လည်ရှိကန့်လန့်ကာများနှင့် ကြိုးများ၊ တဲတော်ဝင်းပေါက်ကန့်လန့်ကာ များအစရှိသည်တို့ကိုလည်းကောင်း၊ ထို ပစ္စည်းများကိုတပ်ဆင်ရာ၌အသုံးပြု သောတန်ဆာပလာအားလုံးတို့ကိုလည်း ကောင်းသယ်ဆောင်ရန်ဖြစ်သည်။ သူတို့သည် ထိုပစ္စည်းများနှင့်ဆိုင်၍ ဆောင်ရွက်ရန်ရှိ သမျှတို့ကိုတာဝန်ယူရမည်။-
27 ഗേൎശോന്യരുടെ എല്ലാ ചുമടുകളും എല്ലാവേലയും സംബന്ധിച്ചുള്ളതൊക്കെയും അഹരോന്റെയും പുത്രന്മാരുടെയും കല്പനപ്രകാരം ആയിരിക്കേണം; അവരുടെ എല്ലാ ചുമടും നിങ്ങൾ അവരുടെ വിചാരണയിൽ ഏല്പിക്കേണം.
၂၇ဂေရရှုန်သားချင်းစုတို့သည်အာရုန်နှင့် သူ ၏သားများသတ်မှတ်ပေးသောဝတ္တရားများ နှင့်သယ်ဆောင်မှုရှိသမျှကိုဆောင်ရွက်ရန် မောရှေနှင့်အာရုန်တို့ကကြပ်မတ်ပေးရမည်။-
28 സമാഗമനകൂടാരത്തിൽ ഗേൎശോന്യരുടെ കുടുംബങ്ങൾക്കുള്ള വേല ഇതു തന്നേ; അവരുടെ സേവ പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ കൈക്കീഴായിരിക്കേണം.
၂၈ဤသည်တို့ကားတဲတော်တွင်ဂေရရှုန်သားချင်း စုတို့ဆောင်ရွက်ရမည့်တာဝန်များဖြစ်သည်။ သူ တို့သည်ယဇ်ပုရောဟိတ်အာရုန်၏သားဣသမာ ညွှန်ကြားသည့်အတိုင်းဆောင်ရွက်ရကြမည်။
29 മെരാൎയ്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണേണം.
၂၉ထာဝရဘုရားသည်လေဝိအနွယ်ဝင် မေရာရိ၏သားချင်းစုတွင်၊-
30 മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനകൂടാരത്തിലെ വേല ചെയ്‌വാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും നീ എണ്ണേണം.
၃၀အသက်သုံးဆယ်နှင့်ငါးဆယ်အတွင်းရှိ ၍ထာဝရဘုရားစံတော်မူရာတဲတော်၌ အမှုထမ်းဆောင်နိုင်မည့်ယောကျာ်းတို့ကို ဘိုး ဘေးဆွေမျိုးဘက်မှမိသားစုအလိုက် စာရင်းကောက်ယူရန် မောရှေအားအမိန့် ပေးတော်မူ၏။-
31 സമാഗമനകൂടാരത്തിൽ അവൎക്കുള്ള എല്ലാവേലയുടെയും മുറെക്കു അവർ എടുക്കേണ്ടുന്ന ചുമടു എന്തെന്നാൽ: തിരുനിവാസത്തിന്റെ പലക, അന്താഴം, തൂൺ, ചുവടു,
၃၁သူတို့သည်တဲတော်သစ်သားဘောင်များ၊ တန်း များ၊ တိုင်များနှင့်အောက်ခံခုံများကိုလည်း ကောင်း၊-
32 ചുറ്റുമുള്ള പ്രാകാരത്തിന്റെ തൂൺ, ചുവടു, കുറ്റി, കയറു എന്നിവയും അവയുടെ ഉപകരണങ്ങളൊക്കെയും അവ സംബന്ധിച്ചുള്ള എല്ലാവേലയും തന്നേ; അവർ എടുക്കേണ്ടുന്ന ഉപകരണങ്ങൾ നിങ്ങൾ പേർവിവരമായി അവരെ ഏല്പിക്കേണം.
၃၂တဲတော်ဝင်းပတ်လည်ရှိတိုင်များ၊ အောက်ခံခုံ များ၊ ကြက်ဆူးများနှင့်ကြိုးများကိုလည်း ကောင်း၊ ထိုပစ္စည်းများကိုတပ်ဆင်ရာ၌အသုံး ပြုသောတန်ဆာပလာအားလုံးတို့ကို လည်းကောင်းသယ်ဆောင်ရမည်။ လူတိုင်း မိမိအတွက်သတ်မှတ်ပေးသောပစ္စည်း ကိုသယ်ဆောင်ရမည်။-
33 പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ കൈക്കീഴെ സമാഗമനകൂടാരത്തിൽ മെരാൎയ്യരുടെ കുടുംബങ്ങൾക്കുള്ള സകലസേവയുടെയും മുറെക്കു അവർ ചെയ്യേണ്ടുന്ന വേല ഇതു തന്നേ.
၃၃ဤသည်တို့သည်ကားတဲတော်တွင်မေရာရိ သားချင်းစုတို့ဆောင်ရွက်ရမည့်တာဝန်များ ဖြစ်သည်။ သူတို့သည်ယဇ်ပုရောဟိတ်အာရုန် ၏သားဣသမာညွှန်ကြားသည့်အတိုင်း ဆောင်ရွက်ကြရမည်။
34 മോശെയും അഹരോനും സഭയിലെ പ്രഭുക്കന്മാരും കെഹാത്യരിൽ മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ
၃၄ထာဝရဘုရားမိန့်တော်မူသည့်အတိုင်း မောရှေ၊ အာရုန်နှင့်ဣသရေလအမျိုးသား ခေါင်းဆောင်တို့သည်လေဝိသားချင်းစုသုံး စုဖြစ်သောကောဟတ်သားချင်းစု၊ ဂေရရှုန် သားချင်းစုနှင့်မေရာရိသားချင်းစုတို့ တွင်အသက်သုံးဆယ်နှင့်ငါးဆယ်အတွင်း ရှိ ထာဝရဘုရားစံတော်မူရာတဲတော် တွင်အမှုထမ်းဆောင်နိုင်မည့်ယောကျာ်းတို့ ကိုဘိုးဘေးဆွေမျိုးများဘက်မှ မိသားစု အလိုက်ကောက်ယူရရှိသောလူဦးရေ စာရင်းမှာအောက်ပါအတိုင်းဖြစ်သည်။ သားချင်းစု လူဦးရေ ကောဟတ် ၂၇၅၀ ဂေရရှုန် ၂၆၃၀ မေရာရိ ၃၂၀၀ စုစုပေါင်း ၈၅၈၀
35 സമാഗമനകൂടാരത്തിൽ വേല ചെയ്‌വാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി.
၃၅
36 അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ രണ്ടായിരത്തെഴുനൂറ്റമ്പതു പേർ.
၃၆
37 മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും കെഹാത്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്‌വാനുള്ളവർ എല്ലാം ഇവർ തന്നേ.
၃၇
38 ഗേൎശോന്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ
၃၈
39 മുപ്പതുവയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനകൂടാരത്തിൽ വേല ചെയ്‌വാൻ സേവയിൽ പ്രവേശിക്കുന്നവരായി
၃၉
40 കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ രണ്ടായിരത്തറുനൂറ്റി മുപ്പതുപേർ.
၄၀
41 യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും ഗേൎശോന്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്‌വാനുള്ളവർ എല്ലാം ഇവർ തന്നേ.
၄၁
42 മെരാൎയ്യകുടുംബങ്ങളിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ
၄၂
43 മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനകൂടാരത്തിൽ വേല ചെയ്‌വാൻ സേവയിൽ പ്രവേശിക്കുന്നവരായി
၄၃
44 അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ ആകെ മൂവായിരത്തിരുനൂറുപേർ.
၄၄
45 യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ മോശെയും അഹരോനും മെരാൎയ്യകുടുംബങ്ങളിൽ എണ്ണിയവർ ഇവർ തന്നേ.
၄၅
46 മോശെയും അഹരോനും യിസ്രായേൽ പ്രഭുക്കന്മാരും ലേവ്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണിയവരായി മുപ്പതു വയസ്സുമുതൽ അമ്പതുവയസ്സുവരെ
၄၆
47 സമാഗമനകൂടാരത്തിലെ സേവയും ചുമട്ടുവേലയും ചെയ്‌വാൻ പ്രവേശിച്ചവർ ആകെ
၄၇
48 എണ്ണായിരത്തഞ്ഞൂറ്റെൺപതു പേർ ആയിരുന്നു.
၄၈
49 യഹോവയുടെ കല്പനപ്രകാരം അവർ മോശെ മുഖാന്തരം ഓരോരുത്തൻ താന്താന്റെ വേലയ്ക്കും താന്താന്റെ ചുമട്ടിന്നും തക്കവണ്ണം എണ്ണപ്പെട്ടു; യഹോവ മോശെയോടു കല്പിച്ചപോലെ അവൻ അവരെ എണ്ണി.
၄၉ထာဝရဘုရားသည်မောရှေအားမိန့်တော်မူ သည့်အတိုင်း လေဝိအမျိုးသားတစ်ယောက်စီ တို့ကိုစာရင်းကောက်ယူ၍ သူတို့အသီးသီး ဆောင်ရွက်ရမည့်ဝတ္တရားနှင့်သယ်ဆောင်ရ မည့်တာဝန်ကိုခွဲခန့်ပေးလေသည်။