< സംഖ്യാപുസ്തകം 36 >

1 യോസേഫിന്റെ മക്കളുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മക്കളുടെ കുടുംബത്തലവന്മാർ അടുത്തുവന്നു മോശെയുടെയും യിസ്രായേൽമക്കളുടെ ഗോത്രപ്രധാനികളായ പ്രഭുക്കന്മാരുടെയും മുമ്പാകെ പറഞ്ഞതു:
Overhovederne for Fædrenehsene i Gileaditernes Slægt Gilead var en Søn af Manasses Søn Makir af Josefs Sønners Slægter trådte frem og talte for Moses og Øversterne, Overhovederne for Israelitternes Fædrenehuse,
2 യിസ്രായേൽമക്കൾക്കു ദേശം ചീട്ടിട്ടു അവകാശമായി കൊടുപ്പാൻ യഹോവ യജമാനനോടു കല്പിച്ചു; ഞങ്ങളുടെ സഹോദരനായ ശെലോഫഹാദിന്റെ അവകാശം അവന്റെ പുത്രിമാൎക്കു കൊടുപ്പാൻ യജമാനന്നു യഹോവയുടെ കല്പന ഉണ്ടായി.
og sagde: "HERREN har pålagt min Herre at udskifte Landet mellem Israelitterne ved Lodkastning, og min Herre har i HERRENs Navn påbudt at give vor Frænde Zelofhads Arvelod til hans Døtre.
3 എന്നാൽ അവർ യിസ്രായേൽമക്കളുടെ മറ്റു ഗോത്രങ്ങളിലെ പുരുഷന്മാരിൽ വല്ലവൎക്കും ഭാൎയ്യമാരായാൽ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തിൽനിന്നു വിട്ടുപോകയും അവർ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോടു കൂടുകയും ചെയ്യും; ഇങ്ങനെ അതു ഞങ്ങളുടെ അവകാശത്തിന്റെ ഓഹരിയിൽനിന്നു പൊയ്പോകും.
Men hvis de nu indgår Ægteskab med Mænd, der hører til en anden af Israels Stammer, så unddrages deres Arvelod jo vore Fædres Arvelod, og således øges den Stammes Arvelod, som de kommer til at tilhøre, medens den Arvelod, der er tilfaldet os ved Lodkastning, formindskes;
4 യിസ്രായേൽമക്കളുടെ യോബേൽസംവത്സരം വരുമ്പോൾ അവരുടെ അവകാശം അവർ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോടുകൂടുകയും അങ്ങനെ അവരുടെ അവകാശം ഞങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തിൽനിന്നു വിട്ടുപോകയും ചെയ്യും.
og når Israelitterne får Jubelår, lægges deres Arvelod til den Stammes Arvelod, som de kommer til at tilhøre, og således unddrages deres Arvelod vor fædrene Stammes Arvelod."
5 അപ്പോൾ മോശെ യഹോവയുടെ വചനപ്രകാരം യിസ്രായേൽമക്കളോടു കല്പിച്ചതു: യോസേഫിന്റെ പുത്രന്മാരുടെ ഗോത്രം പറഞ്ഞതു ശരി തന്നേ.
Da udstedte Moses efter HERRENs Ord følgende Bud til Israelitterne: "Josefs Sønners Stamme har talt ret!
6 യഹോവ ശെലോഫഹാദിന്റെ പുത്രിമാരെക്കുറിച്ചു കല്പിക്കുന്ന കാൎയ്യം എന്തെന്നാൽ: അവർ തങ്ങൾക്കു ബോധിച്ചവൎക്കു ഭാൎയ്യമാരായിരിക്കട്ടെ; എങ്കിലും തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവൎക്കു മാത്രമേ ആകാവു.
Således er HERRENs Bud angående Zelofhads Døtre: De må indgå Ægteskab med hvem de ønsker, men det må kun være Mænd af deres Faders Stammes Slægt, de indgår Ægteskab med.
7 യിസ്രായേൽമക്കളുടെ അവകാശം ഒരു ഗോത്രത്തിൽ നിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറരുതു; യിസ്രായേൽമക്കളിൽ ഓരോരുത്തൻ താന്താന്റെ പിതൃഗോത്രത്തിന്റെ അവകാശത്തോടു ചേൎന്നിരിക്കേണം;
Thi ingen Arvelod, der tilhører Israel, må gå over fra en Stamme til en anden, men Israelitterne skal holde fast hver ved sin fædrene Stammes Arvelod.
8 യിസ്രായേൽമക്കൾ ഓരോരുത്തൻ താന്താന്റെ പിതാക്കന്മാരുടെ അവകാശം കൈവശമാക്കേണ്ടതിന്നു യിസ്രായേൽമക്കളുടെ യാതൊരു ഗോത്രത്തിലും അവകാശം ലഭിക്കുന്ന ഏതുകന്യകയും തന്റെ പിതൃഗോത്രത്തിലെ ഒരു കുടുംബത്തിൽ ഒരുത്തന്നു ഭാൎയ്യയാകേണം.
Enhver Datter, som får en Arvelod i en af Israelitternes Stammer, skal indgå Ægteskab med en Mand af sin fædrene Stammes Slægt, for at Israelitterne kan beholde hver sine Fædres Arvelod som Ejendom;
9 അങ്ങനെ അവകാശം ഒരു ഗോത്രത്തിൽനിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറാതെ യിസ്രായേൽമക്കളുടെ ഗോത്രങ്ങളിൽ ഓരോരുത്തൻ താന്താന്റെ അവകാശത്തോടു ചേൎന്നിരിക്കേണം.
og ingen Arvelod må gå over fra den ene Stamme til den anden, men Israelitternes Stammer skal holde fast hver ved sin Arvelod!"
10 യഹോവ മോശെയോടു കല്പിച്ചതുപോലെ ശെലോഫഹാദിന്റെ പുത്രിമാർ ചെയ്തു.
Zelofhads Døtre gjorde da, som HERREN pålagde Moses,
11 ശെലോഫഹാദിന്റെ പുത്രിമാരായ മഹ്ലാ, തിർസാ, ഹൊഗ്ല, മിൽക്കാ, നോവാ എന്നിവർ തങ്ങളുടെ അപ്പന്റെ സഹോദരന്മാരുടെ പുത്രന്മാൎക്കു ഭാൎയ്യമാരായി.
idet Mala, Tirza, Hogla, Milka og Noa, Zelofhads Døtre, indgik Ægteskab med deres Farbrødres Sønner;
12 യോസേഫിന്റെ മകനായ മനശ്ശെയുടെ പുത്രന്മാരുടെ കുടുംബങ്ങളിൽ അവർ ഭാൎയ്യമാരാകയും അവരുടെ അവകാശം അവരുടെ പിതൃകുടുംബത്തിന്റെ ഗോത്രത്തിൽതന്നേ ഇരിക്കയും ചെയ്തു.
de indgik Ægteskab med Mænd, som hørte til Josefs Søn Manasses Sønners Slægter, så at deres Arvelod vedblev at tilhøre deres fædrene Slægts Stamme.
13 യെരീഹോവിന്നെതിരെ യോൎദ്ദാന്നരികെ മോവാബ് സമഭൂമിയിൽവെച്ചു യഹോവ മോശെമുഖാന്തരം യിസ്രായേൽമക്കളോടു കല്പിച്ച കല്പനകളും വിധികളും ഇവ തന്നേ.
Det er de Bud og Lovbud, HERREN gav Israelitterne ved Moses på Moabs Sletter ved Jordan over for Jeriko.

< സംഖ്യാപുസ്തകം 36 >