< സംഖ്യാപുസ്തകം 32 >
1 എന്നാൽ രൂബേന്യൎക്കും ഗാദ്യൎക്കും എത്രയും വളരെ ആടുമാടുകൾ ഉണ്ടായിരുന്നു; അവർ യസേർദേശവും ഗിലെയാദ്‌ദേശവും ആടുമാടുകൾക്കു കൊള്ളാകുന്ന സ്ഥലം എന്നു കണ്ടിട്ടു വന്നു
Nowe the children of Reuben, and the children of Gad had an exceeding great multitude of cattell: and they sawe the lande of Iazer, and the lande of Gilead, that it was an apt place for cattel.
2 മോശെയൊടും പുരോഹിതനായ എലെയാസാരിനോടും സഭയിലെ പ്രഭുക്കന്മാരോടും സംസാരിച്ചു:
Then the children of Gad, and the childre of Reuben came, and spake vnto Moses and to Eleazar the Priest, and vnto the princes of the Congregation, saying,
3 അതാരോത്ത്, ദീബോൻ, യസേർ, നിമ്രാ, ഹെശ്ബോൻ, എലെയാലേ, സെബാം, നെബോ, ബെയോൻ
The land of Ataroth, and Dibon, and Iazer, and Nimrah, and Heshbon, and Elealeh, and Shebam, and Nebo, and Beon,
4 എന്നിങ്ങനെ യഹോവ യിസ്രായേൽസഭയുടെ മുമ്പിൽ ജയിച്ചടക്കിയ ദേശം ആടുമാടുകൾക്കു കൊള്ളാകുന്ന പ്രദേശം; അടിയങ്ങൾക്കോ ആടുമാടുകൾ ഉണ്ടു.
Which countrey the Lord smote before the Congregation of Israel, is a lande meete for cattell, and thy seruants haue cattell:
5 അതുകൊണ്ടു നിനക്കു അടിയങ്ങളോടു കൃപയുണ്ടെങ്കിൽ ഈ ദേശം അടിയങ്ങൾക്കു അവകാശമായി തരേണം; ഞങ്ങളെ യോൎദ്ദാന്നക്കരെ കൊണ്ടുപോകരുതേ എന്നു പറഞ്ഞു.
Wherefore, said they, if we haue foud grace in thy sight, let this lande be giuen vnto thy seruants for a possession, and bring vs not ouer Iorde.
6 മോശെ ഗാദ്യരോടും രൂബേന്യരോടും പറഞ്ഞതു: നിങ്ങളുടെ സഹോദരന്മാർ യുദ്ധത്തിന്നു പോകുമ്പോൾ നിങ്ങൾക്കു ഇവിടെ ഇരിക്കേണമെന്നോ?
And Moses said vnto the children of Gad, and to the children of Reuben, Shall your brethren goe to warre, and ye tary heere?
7 യഹോവ യിസ്രായേൽമക്കൾക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു അവർ കടക്കാതിരിപ്പാൻ തക്കവണ്ണം നിങ്ങൾ അവരെ അധൈൎയ്യപ്പെടുത്തുന്നതു എന്തിന്നു?
Wherefore now discourage ye the heart of the children of Israel, to goe ouer into the lande, which the Lord hath giuen them?
8 ഒറ്റുനോക്കേണ്ടതിന്നു ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കാദേശ്ബൎന്നേയയിൽനിന്നു അയച്ചപ്പോൾ അവർ ഇങ്ങനെ തന്നേ ചെയ്തു.
Thus did your fathers when I sent them from Kadesh-barnea to see the lande.
9 അവർ എസ്കോൽ താഴ്വരയൊളം ചെന്നു ദേശം കണ്ടശേഷം യഹോവ യിസ്രായേൽമക്കൾക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു പോകാതിരിക്കത്തക്കവണ്ണം അവരെ അധൈൎയ്യപ്പെടുത്തി.
For when they went vp euen vnto the riuer of Eshcol, and sawe the land: they discouraged the heart of the childre of Israel, that they woulde not goe into the lande, which the Lord had giuen them.
10 അന്നു യഹോവയുടെ കോപം ജ്വലിച്ചു; അവൻ സത്യംചെയ്തു കല്പിച്ചതു:
And the Lordes wrath was kindled the same day, and he did sweare, saying,
11 കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും യഹോവയോടു പൂൎണ്ണമായി പറ്റിനിന്നതുകൊണ്ടു
None of the men that came out of Egypt from twentie yeere olde and aboue, shall see the land for the which I sware vnto Abraham, to Izhak, and to Iaakob, because they haue not wholly followed me:
12 അവരല്ലാതെ മിസ്രയീമിൽനിന്നു പോന്നവരിൽ ഇരുപതു വയസ്സുമുതൽ മേലോട്ടുള്ള ഒരുത്തനും ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തെ കാണുകയില്ല; അവർ എന്നോടു പൂൎണ്ണമായി പറ്റിനില്ക്കായ്കകൊണ്ടു തന്നേ.
Except Caleb the sonne of Iephunneh the Kenesite, and Ioshua the sonne of Nun: for they haue constantly followed the Lord.
13 അങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്ത തലമുറ എല്ലാം മുടിഞ്ഞുപോകുവോളം അവൻ നാല്പതു സംവത്സരം അവരെ മരുഭൂമിയിൽ അലയുമാറാക്കി.
And the Lord was very angry with Israel, and made them wander in the wildernesse fourty yeeres, vntill all the generation that had done euill in the sight of the Lord were consumed.
14 എന്നാൽ യിസ്രായേലിന്റെ നേരെ യഹോവയുടെ ഉഗ്രകോപം ഇനിയും വൎദ്ധിപ്പാൻ തക്കവണ്ണം നിങ്ങളുടെ പിതാക്കന്മാൎക്കു പകരം നിങ്ങൾ പാപികളുടെ ഒരു കൂട്ടമായി എഴുന്നേറ്റിരിക്കുന്നു.
And behold, ye are risen vp in your fathers steade as an encrease of sinfull men, still to augment the fierce wrath of the Lord, toward Israel.
15 നിങ്ങൾ അവനെ വിട്ടു പിന്നോക്കം പോയാൽ അവൻ ഇനിയും അവരെ മരുഭൂമിയിൽ വിട്ടുകളയും; അങ്ങനെ നിങ്ങൾ ഈ ജനത്തെയെല്ലാം നശിപ്പിക്കും.
For if ye turne away from following him, he will yet againe leaue the people in the wildernesse, and ye shall destroy all this folke.
16 അപ്പോൾ അവർ അടുത്തുചെന്നു പറഞ്ഞതു: ഞങ്ങൾ ഇവിടെ ഞങ്ങളുടെ ആടുമാടുകൾക്കു തൊഴുത്തുകളും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്കു പട്ടണങ്ങളും പണിയട്ടെ.
And they went neere to him, and said, We will builde sheepe foldes here for our sheepe, and for our cattell, and cities for our children.
17 എങ്കിലും യിസ്രായേൽമക്കളെ അവരുടെ സ്ഥലത്തു കൊണ്ടുപോയി ആക്കുന്നതുവരെ ഞങ്ങൾ യുദ്ധസന്നദ്ധരായി അവൎക്കു മുമ്പായി നടക്കും; ഞങ്ങളുടെ കുഞ്ഞുകുട്ടികളോ ദേശത്തിലെ നിവാസികൾ നിമിത്തം ഉറപ്പുള്ള പട്ടണങ്ങളിൽ പാൎക്കട്ടെ.
But we our selues will be readie armed to go before the children of Israel, vntill we haue brought them vnto their place: but our childre shall dwell in the defenced cities, because of the inhabitants of the lande.
18 യിസ്രായേൽമക്കൾ ഓരോരുത്തൻ താന്താന്റെ അവകാശം അടക്കിക്കൊള്ളുംവരെ ഞങ്ങൾ ഞങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോരികയില്ല.
We will not returne vnto our houses, vntil the children of Israel haue inherited, euery man his inheritance.
19 യോൎദ്ദാന്നക്കരെയും അതിന്നപ്പുറവും ഞങ്ങൾ അവരോടുകൂടെ അവകാശം വാങ്ങുകയില്ല; കിഴക്കു യോൎദ്ദാന്നിക്കരെ ഞങ്ങൾക്കു അവകാശം ഉണ്ടല്ലോ.
Neither wil we inherite with them beyond Iorden and on that side, because our inheritance is fallen to vs on this side Iorden Eastwarde.
20 അതിന്നു മോശെ അവരോടു പറഞ്ഞതു: നിങ്ങൾ ഈ കാൎയ്യം ചെയ്യുമെങ്കിൽ, യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു
And Moses saide vnto them, If ye will doe this thing, and goe armed before the Lord to warre:
21 യഹോവ തന്റെ മുമ്പിൽനിന്നു ശത്രുക്കളെ നീക്കിക്കളയുവോളം നിങ്ങൾ എല്ലാവരും അവന്റെ മുമ്പാകെ യുദ്ധസന്നദ്ധരായി യോൎദ്ദാന്നക്കരെ കടന്നുപോകുമെങ്കിൽ
And will goe euery one of you in harnesse ouer Iorden before the Lord, vntill he hath cast out his enemies from his sight:
22 ദേശം യഹോവയുടെ മുമ്പാകെ കീഴമൎന്നശേഷം നിങ്ങൾ മടങ്ങിപ്പോരികയും യഹോവയുടെയും യിസ്രായേലിന്റെയും മുമ്പാകെ കുറ്റമില്ലാത്തവരായിരിക്കയും ചെയ്യും; അപ്പോൾ ഈ ദേശം യഹോവയുടെ മുമ്പാകെ നിങ്ങളുടെ അവകാശമാകും.
And vntill the land be subdued before the Lord, then ye shall returne and be innocent toward the Lord, and toward Israel: and this land shalbe your possession before the Lord.
23 എന്നാൽ നിങ്ങൾ അങ്ങനെ ചെയ്കയില്ല എങ്കിൽ നിങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു; നിങ്ങളുടെ പാപഫലം നിങ്ങൾ അനുഭവിക്കും.
But if ye will not doe so, beholde, ye haue sinned against the Lord, and be sure, that your sinne will finde you out.
24 നിങ്ങളുടെ കുട്ടികൾക്കായി പട്ടണങ്ങളും നിങ്ങളുടെ ആടുകൾക്കായി തൊഴുത്തുകളും പണിതു നിങ്ങൾ പറഞ്ഞതുപോലെ ചെയ്തുകൊൾവിൻ.
Builde you then cities for your children and folds for your sheepe, and do that ye haue spoke.
25 ഗാദ്യരും രൂബേന്യരും മോശെയോടു: യജമാനൻ കല്പിക്കുന്നതുപോലെ അടിയങ്ങൾ ചെയ്തുകൊള്ളാം.
Then the children of Gad and the children of Reuben spake vnto Moses, saying, Thy seruats will doe as my lorde commandeth:
26 ഞങ്ങളുടെ കുഞ്ഞുങ്ങളും ഭാൎയ്യമാരും ഞങ്ങളുടെ കന്നുകാലികളും മൃഗങ്ങളൊക്കെയും ഗിലെയാദിലെ പട്ടണങ്ങളിൽ ഇരിക്കട്ടെ.
Our childre, our wiues, our sheepe, and al our cattell shall remaine there in the cities of Gilead,
27 അടിയങ്ങളോ യജമാനൻ കല്പിക്കുന്നതുപോലെ എല്ലാവരും യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യുദ്ധത്തിന്നു കടന്നുപോകാം എന്നു പറഞ്ഞു.
But thy seruants will goe euery one armed to warre before the Lord for to fight, as my lorde saith.
28 ആകയാൽ മോശെ അവരെക്കുറിച്ചു പുരോഹിതനായ എലെയാസാരിനോടും നൂന്റെ മകനായ യോശുവയോടും യിസ്രായേൽമക്കളുടെ ഗോത്രപ്രധാനികളോടും കല്പിച്ചതെന്തെന്നാൽ:
So concerning them, Moses commanded Eleazar the Priest, and Ioshua the sonne of Nun, and the chiefe fathers of the tribes of the children of Israel:
29 ഗാദ്യരും രൂബേന്യരും ഓരോരുത്തൻ യുദ്ധസന്നദ്ധനായി യഹോവയുടെ മുമ്പാകെ നിങ്ങളോടുകൂടെ യോൎദ്ദാന്നക്കരെ കടന്നുപോരികയും ദേശം നിങ്ങളുടെ മുമ്പാകെ കീഴടങ്ങുകയും ചെയ്താൽ നിങ്ങൾ അവൎക്കു ഗിലെയാദ്‌ദേശം അവകാശമായി കൊടുക്കേണം.
And Moses said vnto them, If the children of Gad, and the children of Reuben, will go with you ouer Iorden, all armed to fight before the Lord, then when the land is subdued before you, ye shall giue the the lad of Gilead for a possessio:
30 എന്നാൽ അവർ നിങ്ങളോടുകൂടെ യുദ്ധസന്നദ്ധരായി അക്കരെക്കു കടക്കാതിരുന്നാൽ അവരുടെ അവകാശം നിങ്ങളുടെ ഇടയിൽ കനാൻദേശത്തുതന്നേ ആയിരിക്കേണം.
But if they will not goe ouer with you armed, then they shall haue their possessions amog you in the land of Canaan.
31 ഗാദ്യരും രൂബേന്യരും അതിന്നു: യഹോവ അടിയങ്ങളോടു അരുളിച്ചെയ്തതുപോലെ ചെയ്തുകൊള്ളാം.
And the children of Gad, and the children of Reuben answered, saying, As the Lord hath said vnto thy seruants, so will we doe.
32 ഞങ്ങളുടെ അവകാശം ലഭിക്കേണ്ടതിന്നു ഞങ്ങൾ യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി കനാൻദേശത്തേക്കു കടന്നുപോകാം എന്നു പറഞ്ഞു.
We will goe armed before the Lord into the lande of Canaan: that the possession of our inheritance may be to vs on this side Iorden.
33 അപ്പോൾ മോശെ ഗാദ്യൎക്കും രൂബേന്യൎക്കും യോസേഫിന്റെ മകനായ മനശ്ശെയുടെ പാതിഗോത്രത്തിന്നും അമോൎയ്യരാജാവായ സീഹോന്റെ രാജ്യവും ബാശാൻ രാജാവായ ഓഗിന്റെ രാജ്യവുമായ ദേശവും അതിന്റെ അതിരുകളിൽ ചുറ്റുമുള്ള ദേശത്തിലെ പട്ടണങ്ങളും കൊടുത്തു.
So Moses gaue vnto them, euen to the children of Gad, and to the children of Reuben, and to halfe the tribe of Manasseh the sonne of Ioseph, the kingdome of Sihon King of the Amorites, and the kingdome of Og King of Bashan, the lande with the cities thereof and coastes, euen the cities of the countrey round about.
34 അങ്ങനെ ഗാദ്യർ ദീബോൻ, അതാരോത്ത്,
Then the children of Gad built Dibon, and Ataroth, and Aroer,
35 അരോയേർ, അത്രോത്ത്, ശോഫാൻ, യസേർ, യൊഗ്ബെഹാ,
And Atroth, Shophan, and Iazer, and Iogbehah,
36 ബേത്ത്-നിമ്രാ, ബേത്ത്-ഹാരാൻ എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായും ആടുകൾക്കു തൊഴുത്തുകളായും പണിതു.
And Beth-nimrah, and Beth-haran, defenced cities: also sheepe foldes.
37 രൂബേന്യർ ഹെശ്ബോനും എലെയാലേയും കിൎയ്യത്തയീമും പേരുമാറ്റിക്കളഞ്ഞ നെബോ,
And the children of Reuben built Heshbon, and Elealeh, and Kiriathaim,
38 ബാൽമെയോൻ എന്നിവയും സിബ്മയും പണിതു; അവർ പണിത പട്ടണങ്ങൾക്കു പുതിയ പേരിട്ടു.
And Nebo, and Baal-meon, and turned their names, and Shibmah: and gaue other names vnto the cities which they built.
39 മനശ്ശെയുടെ മകനായ മാഖീരിന്റെ പുത്രന്മാർ ഗിലെയാദിൽ ചെന്നു അതിനെ അടക്കി, അവിടെ പാൎത്തിരുന്ന അമോൎയ്യരെ ഓടിച്ചുകളഞ്ഞു.
And the children of Machir the sonne of Manasseh went to Gilead, and tooke it, and put out the Amorites that dwelt therein.
40 മോശെ ഗിലെയാദ്‌ദേശം മനശ്ശെയുടെ മകനായ മാഖീരിന്നു കൊടുത്തു; അവൻ അവിടെ പാൎത്തു.
Then Moses gaue Gilead vnto Machir the sonne of Manasseh, and he dwelt therein.
41 മനശ്ശെയുടെ പുത്രനായ യായീർ ചെന്നു അതിലെ ഊരുകളെ അടക്കി, അവെക്കു ഹവവോത്ത്-യായീർ (യായീരിന്റെ ഊരുകൾ) എന്നു പേരിട്ടു.
And Iair the sonne of Manasseh went and tooke the small townes thereof, and called them Hauoth Iair.
42 നോബഹ് ചെന്നു കെനാത്ത് പട്ടണവും അതിന്റെ ഗ്രാമങ്ങളും അടക്കി; അതിന്നു തന്റെ പേരിൻപ്രകാരം നോബഹ് എന്നു പേരിട്ടു.
Also Nobah went and tooke Kenath, with the villages thereof and called it Nobah, after his owne name.