< സംഖ്യാപുസ്തകം 3 >
1 യഹോവ സീനായിപൎവ്വതത്തിൽവെച്ചു മോശെയോടു അരുളിച്ചെയ്ത കാലത്തു അഹരോന്റെയും മോശെയുടെയും വംശപാരമ്പൎയ്യമാവിതു:
Lezi yizizukulwane zika-Aroni lezikaMosi ngesikhathi sokukhuluma kukaThixo kuMosi entabeni yaseSinayi.
2 അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ആദ്യജാതൻ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.
Amabizo amadodana ka-Aroni kwakunguNadabi izibulo lo-Abhihu, u-Eliyazari kanye lo-Ithamari.
3 പുരോഹിതശുശ്രൂഷ ചെയ്‌വാൻ പ്രതിഷ്ഠിക്കപ്പെട്ടവരായി അഭിഷേകം ലഭിച്ച പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ തന്നേ.
La ngamabizo amadodana ka-Aroni, agcotshwayo abekwa ukuba ngabaphristi.
4 എന്നാൽ നാദാബും അബീഹൂവും സീനായിമരുഭൂമിയിൽവെച്ചു യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചപ്പോൾ യഹോവയുടെ സന്നിധിയിൽവെച്ചു മരിച്ചുപോയി; അവൎക്കു മക്കൾ ഉണ്ടായിരുന്നില്ല; എലെയാസാരും ഈഥാമാരും അപ്പനായ അഹരോന്റെ മുമ്പാകെ പുരോഹിതശുശ്രൂഷ ചെയ്തുപോന്നു.
Kodwa, uNadabi lo-Abhihu bafa phambi kukaThixo ngenxa yokunikela ngomlilo ongemukelekiyo kuThixo enkangala yaseSinayi. Babengelamadodana; kungakho u-Eliyazari lo-Ithamari babangabaphristi ngesikhathi uyise u-Aroni esaphila.
5 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
UThixo wathi kuMosi,
6 നീ ലേവിഗോത്രത്തെ അടുക്കൽ വരുത്തി പുരോഹിതനായ അഹരോന്നു ശുശ്രൂഷ ചെയ്യേണ്ടതിന്നു അവന്റെ മുമ്പാകെ നിൎത്തുക.
“Letha abesizwe sikaLevi ubethule ku-Aroni umphristi ukuze bamncedise.
7 അവർ സമാഗമനകൂടാരത്തിന്റെ മുമ്പിൽ അവന്റെ കാൎയ്യവും സൎവ്വസഭയുടെ കാൎയ്യവും നോക്കി തിരുനിവാസത്തിലെ വേല ചെയ്യേണം.
Bazamsebenzela yena kanye lesizwana sonke ethenteni lokuhlangana beqhuba umsebenzi wethabanikeli.
8 അവർ സമാഗമനകൂടാരത്തിന്നുള്ള ഉപകരണങ്ങളൊക്കെയും യിസ്രായേൽമക്കളുടെ കാൎയ്യവും നോക്കി കൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണം.
Bazalondoloza yonke impahla yethente lokuhlangana, benzele abako-Israyeli imisebenzi nxa besenza inkonzo ethabanikeleni.
9 നീ ലേവ്യരെ അഹരോന്നും അവന്റെ പുത്രന്മാൎക്കും കൊടുക്കേണം; യിസ്രായേൽമക്കളിൽനിന്നു അവർ അവന്നു സാക്ഷാൽ ദാനമായുള്ളവർ ആകുന്നു.
Yethula abaLevi ku-Aroni lakumadodana akhe; bangabako-Israyeli okumele bethulwe ngokugcweleyo kuye.
10 അഹരോനെയും പുത്രന്മാരെയും പൌരോഹിത്യം നടത്തുവാൻ നിയമിച്ചാക്കേണം; അടുത്തുവരുന്ന അന്യൻ മരണശിക്ഷ അനുഭവിക്കേണം.
Khetha u-Aroni lamadodana akhe ukuthi babe ngabaphristi; loba ngubani omunye ozasondela endaweni engcwele kumele abulawe.”
11 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
UThixo waphinda wathi kuMosi,
12 യിസ്രായേൽമക്കളുടെ ഇടയിൽ പിറക്കുന്ന എല്ലാകടിഞ്ഞൂലിന്നും പകരം ഞാൻ ലേവ്യരെ യിസ്രായേൽമക്കളിൽനിന്നു എടുത്തിരിക്കുന്നു; ലേവ്യർ എനിക്കുള്ളവരായിരിക്കേണം.
“AbaLevi sengibakhetha phakathi kwabako-Israyeli esikhundleni samazibulo angabafana esizweni sonke sako-Israyeli. AbaLevi ngabami,
13 കടിഞ്ഞൂലെല്ലാം എനിക്കുള്ളതു; ഞാൻ മിസ്രയീംദേശത്തു കടിഞ്ഞൂലിനെ ഒക്കെയും കൊന്നനാളിൽ യിസ്രായേലിൽ മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെയെല്ലാം എനിക്കായിട്ടു ശുദ്ധീകരിച്ചു; അതു എനിക്കുള്ളതായിരിക്കേണം; ഞാൻ യഹോവ ആകുന്നു.
njengoba wonke amazibulo engawami. Ekubulaleni kwami wonke amazibulo aseGibhithe, ngazehlukanisela wonke amazibulo ako-Israyeli, awabantu loba awezinyamazana. Kumele abe ngawami. Mina nginguThixo.”
14 യഹോവ പിന്നെയും സീനായിമരുഭൂമിയിൽവെച്ചു മോശെയോടു അരുളിച്ചെയ്തതു:
UThixo wathi kuMosi eNkangala yaseSinayi,
15 ലേവ്യരെ കുലംകുലമായും കുടുംബംകുടുംബമായും എണ്ണുക; അവരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണിനെ ഒക്കെയും നീ എണ്ണേണം.
“Bala abaLevi ngezindlu zabo langosendo lwabo. Bala bonke abesilisa kusukela kwabalenyanga eyodwa bezelwe kusiya phezulu.”
16 തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ വചനപ്രകാരം അവരെ എണ്ണി.
Ngakho uMosi wababala, njengokulaywa kwakhe yilizwi likaThixo.
17 ലേവിയുടെ പുത്രന്മാരുടെ പേരുകൾ: ഗേൎശോൻ, കെഹാത്ത്, മെരാരി.
La ngamabizo amadodana kaLevi: uGeshoni, uKhohathi kanye loMerari.
18 കുടുംബംകുടുംബമായി ഗേൎശോന്റെ പുത്രന്മാരുടെ പേരുകൾ:
La ngamabizo abosendo lukaGeshoni: uLibhini loShimeyi.
19 ലിബ്നി, ശിമെയി. കുടുംബംകുടുംബമായി കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
Abosendo lukaKhohathi babeyilaba: u-Amramu, u-Izihari, uHebhroni kanye lo-Uziyeli.
20 കുടുംബംകുടുംബമായി മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. ഇവർതന്നേ കുലംകുലമായി ലേവിയുടെ കുടുംബങ്ങൾ.
Abosendo lukaMerari babeyilaba: uMahili loMushi. Laba kwakungabosendo lwabaLevi, kusiya ngezindlu zabo.
21 ഗേൎശോനിൽനിന്നു ലിബ്നിയരുടെ കുടുംബവും ശിമ്യരുടെ കുടുംബവും ഉത്ഭവിച്ചു; ഇവ ഗേൎശോന്യകുടുംബങ്ങൾ.
KuGeshoni kwavela usendo lwamaLibhini lolwamaShimeyi; laba yibo abosendo lwamaGeshoni.
22 അവരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയിൽ എണ്ണപ്പെട്ടവരുടെ ആകത്തുക ഏഴായിരത്തഞ്ഞൂറു.
Inani lamadoda wonke kusukela kwabalenyanga eyodwa bezelwe kusiya phezulu ababalwayo babezinkulungwane eziyisikhombisa lamakhulu amahlanu.
23 ഗേൎശോന്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ പുറകിൽ പടിഞ്ഞാറെഭാഗത്തു പാളയമിറങ്ങേണം.
Abosendo lwamaGeshoni babezahlala ezihonqweni zabo entshonalanga, ngemuva kwethabanikeli.
24 ഗേൎശോന്യരുടെ പിതൃഭവനത്തിന്നു ലായേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കേണം.
Umkhokheli wabezindlu zabakoGeshoni kwakungu-Eliyasafi indodana kaLayeli.
25 സമാഗമനകൂടാരത്തിൽ ഗേർശോന്യർ നോക്കേണ്ടതു തിരുനിവാസവും കൂടാരവും അതിന്റെ പുറമൂടിയും സമാഗമനകൂടാരത്തിന്റെ വാതിലിന്നുള്ള മറശ്ശീലയും
Umsebenzi wamadodana kaGeshoni ethenteni lokuhlangana wawungowokulondoloza ithabanikeli, ithente, isembeso salo, ikhetheni lesango lethente lokuhlangana,
26 തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റുമുള്ള പ്രാകാരത്തിന്റെ മറശ്ശീലയും പ്രാകാരവാതിലിന്റെ മറശ്ശീലയും അതിന്റെ എല്ലാവേലെക്കും ഉള്ള കയറുകളും ആകുന്നു.
amakhetheni eguma, ikhetheni lesango leguma elihonqolozele ithabanikeli kanye le-alithari, lamagoda, lakho konke okuphathelane lalowo msebenzi.
27 കെഹാത്തിൽനിന്നു അമ്രാമ്യരുടെ കുടുംബവും യിസ്ഹാൎയ്യരുടെ കുടുംബവും ഹെബ്രോന്യരുടെ കുടുംബവും ഉസ്സീയേല്യരുടെ കുടുംബവും ഉത്ഭവിച്ചു.
Abosendo lukaKhohathi kwakungama-Amramu, ama-Izihari, amaHebhroni kanye lama-Uziyeli. Laba yibo abosendo lwamaKhohathi.
28 ഇവ കെഹാത്യരുടെ കുടുംബങ്ങൾ. ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള എല്ലാ ആണുങ്ങളുടെയും സംഖ്യയിൽ വിശുദ്ധമന്ദിരത്തിന്റെ കാൎയ്യം നോക്കുന്നവർ എണ്ണായിരത്തറുനൂറു പേർ.
Inani lamadoda wonke kusukela kwabalenyanga eyodwa bezelwe kusiya phezulu babezinkulungwane eziyisificaminwembili lamakhulu ayisithupha. AmaKhohathi yiwo ayelomlandu wokugcina indawo engcwele.
29 കെഹാത്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ തെക്കെഭാഗത്തു പാളയമിറങ്ങേണം.
Abosendo lwamaKhohathi bahlala ezihonqweni zabo eningizimu yethabanikeli.
30 കെഹാത്യകുടുംബങ്ങളുടെ പിതൃഭവനത്തിന്നു ഉസ്സീയേലിന്റെ മകൻ എലീസാഫാൻ പ്രഭു ആയിരിക്കേണം.
Umkhokheli wabezindlu zabosendo lwamaKhohathi kwakungu-Elizafani indodana ka-Uziyeli.
31 അവർ നോക്കേണ്ടതു പെട്ടകം, മേശ, നിലവിളക്കു, പീഠങ്ങൾ, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങൾ, തിരശ്ശീല എന്നിവയും അവെക്കുള്ള വേല ഒക്കെയും ആകുന്നു.
Babelomlandu wokugcina umtshokotsho wesivumelwano, itafula, uluthi lwezibane, ama-alithare, impahla zendawo engcwele ezazisetshenziswa emsebenzini wokukhonza.
32 പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ ലേവ്യൎക്കു പ്രധാനപ്രഭുവും വിശുദ്ധമന്ദിരത്തിലെ കാൎയ്യം നോക്കുന്നവരുടെ മേൽവിചാരകനും ആയിരിക്കേണം.
U-Eliyazari indodana ka-Aroni, umphristi, wayengumkhokheli omkhulu wabaLevi. Wabekwa phezu kwalabo ababelomlandu wokugcina indawo engcwele.
33 മെരാരിയിൽനിന്നു മഹ്ലിയരുടെ കുടുംബവും മൂശ്യരുടെ കുടുംബവും ഉത്ഭവിച്ചു; മെരാൎയ്യകുടുംബങ്ങൾ ഇവ തന്നേ.
Abosendo lukaMerari kwakungamaMahili lamaMushi; laba babengabosendo lwamaMerari.
34 അവരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയിൽ എണ്ണപ്പെട്ടവർ ആറായിരത്തിരുനൂറു പേർ.
Inani lamadoda asukela kwabalenyanga eyodwa bezelwe kusiya phezulu ababalwayo babezinkulungwane eziyisithupha lamakhulu amabili.
35 മെരാൎയ്യകുടുംബങ്ങളുടെ പിതൃഭവനത്തിന്നു അബീഹയിലിന്റെ മകൻ സൂരിയേൽ പ്രഭു ആയിരിക്കേണം; ഇവർ തിരുനിവാസത്തിന്റെ വടക്കെ ഭാഗത്തു പാളയമിറങ്ങേണം.
Umkhokheli wezindlu zosendo lwamaMerari kwakunguZuriyeli indodana ka-Abhihayili; babezahlala ezihonqweni zabo enyakatho yethabanikeli.
36 മെരാൎയ്യർ നോക്കുവാൻ നിയമിച്ചിട്ടുള്ളതു തിരുനിവാസത്തിന്റെ പലക, അന്താഴം, തൂൺ, ചുവടു, അതിന്റെ ഉപകരണങ്ങൾ ഒക്കെയും, അതു സംബന്ധിച്ചുള്ള എല്ലാവേലയും,
Abosendo lwamaMerari babelomlandu wokugcina amathala ethabanikeli, imithando, izinsika, izisekelo, izitsha zalo zonke lakho konke okuphathelane lemisebenzi yakho,
37 പ്രാകാരത്തിന്റെ ചുറ്റും ഉള്ള തൂൺ, അവയുടെ ചുവടു, കുറ്റി, കയറു എന്നിവ.
kanye lezinsika lezisekelo zazo ezihonqolozele iguma, izikhonkwane zethente kanye lamagoda.
38 എന്നാൽ തിരുനിവാസത്തിന്റെ മുൻവശത്തു കിഴക്കു, സമാഗമനകൂടാരത്തിന്റെ മുൻവശത്തു തന്നേ, സൂൎയ്യോദയത്തിന്നു നേരെ മോശെയും അഹരോനും അവന്റെ പുത്രന്മാരും പാളയമിറങ്ങുകയും യിസ്രായേൽമക്കളുടെ കാൎയ്യമായ വിശുദ്ധമന്ദിരത്തിന്റെ കാൎയ്യം നോക്കുകയും വേണം; അന്യൻ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കേണം.
UMosi kanye lo-Aroni lamadodana akhe babezahlala ezihonqweni zabo empumalanga yethabanikeli, phambi kwethente lokuhlangana. Babelomlandu wokugcinela abako-Israyeli indawo engcwele. Loba ngubani omunye owayezasondela endaweni engcwele kwakumele abulawe.
39 മോശെയും അഹരോനും യഹോവയുടെ വചനപ്രകാരം കുടുംബംകുടുംബമായി എണ്ണിയ ലേവ്യരിൽ ഒരു മാസംമുതൽ മോലോട്ടു പ്രായമുള്ള ആണുങ്ങൾ ആകെ ഇരുപത്തീരായിരം പേർ.
Inani labaLevi bonke ababalwayo njengokulaywa kukaMosi lo-Aroni nguThixo kulandelwa insendo zawo, kusukela kwabesilisa ababelenyanga eyodwa yokuzalwa kusiya phezulu, babezinkulungwane ezingamatshumi amabili lambili.
40 യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: യിസ്രായേൽമക്കളിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആദ്യജാതന്മാരായ ആണുങ്ങളെ ഒക്കെയും എണ്ണി പേരുപേരായി അവരുടെ സംഖ്യ എടുക്കുക.
UThixo wathi kuMosi, “Bala wonke amazibulo esilisa ako-Israyeli kusukela kwabalenyanga eyodwa bezelwe kusiya phezulu wenze uluhlu lwamabizo abo.
41 യിസ്രായേൽമക്കളിലെ എല്ലാകടിഞ്ഞൂലുകൾക്കും പകരം ലേവ്യരുടെ മൃഗങ്ങളെയും എനിക്കായിട്ടു എടുക്കേണം; ഞാൻ യഹോവ ആകുന്നു.
Esikhundleni samabizo ako-Israyeli nginika abaLevi, njalo lezifuyo zabaLevi esikhundleni samazibulo ezifuyo zabako-Israyeli. Mina nginguThixo.”
42 യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ യിസ്രായേൽമക്കളുടെ എല്ലാകടിഞ്ഞൂലുകളെയും എണ്ണി.
Ngalokho-ke uMosi wabala wonke amazibulo abako-Israyeli, njengokulaywa kwakhe nguThixo.
43 ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആദ്യജാതന്മാരായ എല്ലാ ആണുങ്ങളെയും പേരുപേരായി എണ്ണിയ ആകത്തുക ഇരുപത്തീരായിരത്തിരുനൂറ്റെഴുപത്തുമൂന്നു ആയിരുന്നു.
Inani lawo wonke amazibulo esilisa kusukela kwalenyanga eyodwa yokuzalwa kusiya phezulu, ebhalwe ngoluhlu lwamabizo, ayezinkulungwane ezingamatshumi amabili lambili, lamakhulu amabili alamatshumi ayisikhombisa lantathu.
44 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
UThixo wabuya wathi kuMosi,
45 യിസ്രായേൽമക്കളിൽ എല്ലാകടിഞ്ഞൂലുകൾക്കും പകരം ലേവ്യരെയും അവരുടെ മൃഗങ്ങൾക്കു പകരം ലേവ്യരുടെ മൃഗങ്ങളെയും എടുക്ക; ലേവ്യർ എനിക്കുള്ളവരായിരിക്കേണം; ഞാൻ യഹോവ ആകുന്നു.
“Esikhundleni samazibulo ako-Israyeli thatha abaLevi, lezifuyo zabaLevi esikhundleni sezifuyo zabo. AbaLevi kumele babengabami. Mina nginguThixo.
46 യിസ്രായേൽമക്കളുടെ കടിഞ്ഞൂലുകളിൽ ലേവ്യരുടെ എണ്ണത്തെ കവിഞ്ഞുള്ള ഇരുനൂറ്റെഴുപത്തുമൂന്നു പേരുടെ വീണ്ടെടുപ്പിന്നായി തലക്കു അഞ്ചു ശേക്കെൽ വീതം വാങ്ങേണം;
Ukuhlenga amazibulo ako-Israyeli angamakhulu amabili alamatshumi ayisikhombisa lantathu abangaphezu kwenani labaLevi,
47 വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ശേക്കെൽ ഒന്നിന്നു ഇരുപതു ഗേരാവെച്ചു വാങ്ങേണം.
thatha amashekeli amahlanu omunye ngamunye wabo, kusiya ngeshekeli lendawo engcwele, elilesisindo samagera angamatshumi amabili.
48 അവരുടെ എണ്ണത്തെ കവിയുന്നവരുടെ വീണ്ടെടുപ്പുവില അഹരോന്നും അവന്റെ മക്കൾക്കും കൊടുക്കേണം.
Imali yokuhlenga abako-Israyeli abangaphezu kwenani uyiphe u-Aroni lamadodana akhe.”
49 ലേവ്യരെക്കൊണ്ടു വീണ്ടെടുത്തവരുടെ എണ്ണത്തെ കവിഞ്ഞുള്ളവരുടെ വീണ്ടെടുപ്പുവില മോശെ വാങ്ങി.
Lakanye uMosi wayibutha imali yokuhlenga labo ababelinani eledlula kwabahlengwa ngabaLevi.
50 യിസ്രായേൽമക്കളുടെ ആദ്യജാതന്മാരോടു അവൻ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ഒരായിരത്തി മൂന്നൂറ്ററുപത്തഞ്ചു ശേക്കെൽ പണം വാങ്ങി.
Wamukela kuvela emazibulweni abako-Israyeli isiliva esingamashekeli ayinkulungwane elamakhulu amathathu lamatshumi ayisithupha lanhlanu ngesilinganiso seshekeli lendawo engcwele.
51 യഹോവ മോശെയോടു കല്പിച്ചതുപോലെ വീണ്ടെടുത്തവരുടെ വില മോശെ അഹരോന്നും അവന്റെ മക്കൾക്കും യഹോവയുടെ വചനപ്രകാരം കൊടുത്തു.
UMosi waqhubela u-Aroni lamadodana akhe imali yokuhlenga, njengokulaywa kwakhe nguThixo.