< സംഖ്യാപുസ്തകം 29 >
1 ഏഴാം മാസം ഒന്നാം തിയ്യതി വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു; അതു നിങ്ങൾക്കു കാഹളനാദോത്സവം ആകുന്നു.
Og i den syvende Maaned, paa den første Dag i Maaneden, skal der være eder en hellig Sammenkaldelse, I skulle ingen Arbejdsgerning gøre, det skal være eder en Basunklangs Dag.
2 അന്നു നിങ്ങൾ യഹോവെക്കു സൊരഭ്യവാസനയായ ഹോമയാഗമായി ഒരു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും അൎപ്പിക്കേണം.
Og I skulle gøre Brændoffer til en behagelig Lugt for Herren: Een ung Tyr, een Væder, syv Lam, aargamle, uden Lyde;
3 അവയുടെ ഭോജനയാഗം എണ്ണചേൎത്ത മാവു കാളെക്കു ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന്നു ഇടങ്ങഴി രണ്ടും,
og deres Madoffer, Mel, blandet med Olie, tre Tiendeparter til Tyren og to Tiendeparter til Væderen
4 ഏഴു കുഞ്ഞാട്ടിൽ ഓരോന്നിന്നു ഇടങ്ങഴി ഓരോന്നും ആയിരിക്കേണം.
og en Tiendepart til hvert Lam af de syv Lam;
5 നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
og een Gedebuk til Syndoffer, til at gøre Forligelse for eder;
6 അമാവാസിയിലെ ഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും നാൾതോറുമുള്ള ഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും അവെക്കു നിയമപ്രകാരമുള്ള പാനീയയാഗങ്ങൾക്കും പുറമെ യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി തന്നേ.
foruden Maaneds Brændofret og dets Madoffer, og det bestandige Brændoffer og dets Madoffer og deres Drikofre, efter deres Vis; til en behagelig Lugt, et Ildoffer for Herren.
7 ഏഴാം മാസം പത്താം തിയ്യതി വിശുദ്ധസഭായോഗം കൂടേണം; അന്നു നിങ്ങൾ ആത്മതപനം ചെയ്യേണം; വേലയൊന്നും ചെയ്യരുതു.
Og paa den tiende Dag i denne syvende Maaned skal der være eder en hellig Sammenkaldelse, og I skulle ydmyge eders Sjæle, I skulle intet Arbejde gøre.
8 എന്നാൽ യഹോവെക്കു സുഗന്ധവാസനയായ ഹോമയാഗമായി ഒരു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും അൎപ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.
Men I skulle ofre Brændoffer for Herren til en behagelig Lugt: Een ung Tyr, een Væder, syv Lam, aargamle; uden Lyde skulle de være eder;
9 അവയുടെ ഭോജനയാഗം എണ്ണചേൎത്ത മാവു കാളെക്കു ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന്നു ഇടങ്ങഴി രണ്ടും
og deres Madoffer, Mel, blandet med Olie, tre Tiendeparter til Tyren, to Tiendeparter til den ene Væder,
10 ഏഴു കുഞ്ഞാട്ടിൽ ഓരോന്നിന്നു ഇടങ്ങഴി ഓരോന്നും ആയിരിക്കേണം.
een Tiendepart til hvert Lam af de syv Lam;
11 പ്രായശ്ചിത്തയാഗത്തിന്നും നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്നും വേണം.
een Gedebuk til Syndoffer, foruden Forligelsens Syndoffer og det bestandige Brændoffer og dets Madoffer og deres Drikofre.
12 ഏഴാം മാസം പതിനഞ്ചാം തിയ്യതി വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു; ഏഴു ദിവസം യഹോവെക്കു ഉത്സവം ആചരിക്കേണം.
Og paa den femtende Dag i den syvende Maaned skal der være eder en hellig Sammenkaldelse; I skulle ingen Arbejdsgerning gøre, og I skulle højtideligholde Højtid for Herren i syv Dage.
13 നിങ്ങൾ യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി പതിമൂന്നു കാളക്കിടാവിനെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള പതിന്നാലു കുഞ്ഞാടിനെയും ഹോമയാഗം കഴിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.
Og I skulle ofre Brændoffer, et Ildoffer til en behagelig Lugt for Herren: Tretten unge Tyre, to Vædre, fjorten Lam, aargamle; de skulle være uden Lyde;
14 അവയുടെ ഭോജനയാഗം പതിമൂന്നു കാളയിൽ ഓരോന്നിന്നു എണ്ണചേൎത്ത മാവു ഇടങ്ങഴി മുമ്മൂന്നും രണ്ടു ആട്ടുകൊറ്റനിൽ ഓരോന്നിന്നു ഇടങ്ങഴി ഈരണ്ടും
og deres Madoffer, Mel, blandet med Olie, tre Tiendeparter til hver Tyr af de tretten Tyre, to Tiendeparter til hver Væder af de to Vædre
15 പതിന്നാലു കുഞ്ഞാട്ടിൽ ഓരോന്നിന്നും ഇടങ്ങഴി ഓരോന്നും ആയിരിക്കേണം.
og een Tiendepart til hvert Lam af de fjorten Lam;
16 നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും അതിന്റെ പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
dertil een Gedebuk til Syndoffer, foruden det bestandige Brændoffer, dets Madoffer og dets Drikoffer.
17 രണ്ടാം ദിവസം നിങ്ങൾ പന്ത്രണ്ടു കാളക്കിടാവിനെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അൎപ്പിക്കേണം.
Og paa den anden Dag tolv unge Tyre, to Vædre, fjorten Lam, aargamle, uden Lyde,
18 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
og deres Madofrer og deres Drikofre til Tyrene, til Vædrene og til Lammene efter deres Tal, paa sædvanlig Vis;
19 നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
dertil een Gedebuk til Syndoffer, foruden det bestandige Brændoffer og dets Madoffer og deres Drikofre.
20 മൂന്നാം ദിവസം പതിനൊന്നു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അൎപ്പിക്കേണം.
Og paa den tredje Dag elleve Tyre, to Vædre, fjorten Lam, aargamle, uden Lyde,
21 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
og deres Madoffer og deres Drikofre til Tyrene, til Vædrene og til Lammene efter deres Tal, paa sædvanlig Vis;
22 നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
dertil een Gedebuk til Syndoffer, foruden det bestandige Brændoffer og dets Madoffer og dets Drikoffer.
23 നാലാം ദിവസം പത്തു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സുപ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അൎപ്പിക്കേണം.
Og paa den fjerde Dag ti Tyre, to Vædre, fjorten Lam, aargamle, uden Lyde,
24 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
deres Madoffer og deres Drikofre til Tyrene, til Vædrene og til Lammene efter deres Tal, paa sædvanlig Vis;
25 നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
dertil een Gedebuk til Syndoffer, foruden det bestandige Brændoffer og dets Madoffer og dets Drikoffer.
26 അഞ്ചാം ദിവസം ഒമ്പതു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അൎപ്പിക്കേണം.
Og paa den femte Dag ni Tyre, to Vædre, fjorten Lam, aargamle, uden Lyde,
27 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
og deres Madoffer og deres Drikofre til Tyrene, til Vædrene og til Lammene efter deres Tal, paa sædvanlig Vis;
28 നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
dertil een Gedebuk til Syndoffer, foruden det bestandige Brændoffer og dets Madoffer og dets Drikoffer.
29 ആറാം ദിവസം എട്ടു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലും കുഞ്ഞാടിനെയും അൎപ്പിക്കേണം.
Og paa den sjette Dag otte Tyre, to Vædre, fjorten Lam, aargamle, uden Lyde,
30 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
og deres Madoffer og deres Drikofre til Tyrene, til Vædrene og til Lammene efter deres Tal, paa sædvanlig Vis;
31 നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
dertil een Gedebuk til Syndoffer, foruden det bestandige Brændoffer, dets Madoffer og dets Drikoffer.
32 ഏഴാം ദിവസം ഏഴു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അൎപ്പിക്കേണം.
Og paa den syvende Dag syv Tyre, to Vædre, fjorten Lam, aargamle, uden Lyde,
33 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
og deres Madoffer og deres Drikofre til Tyrene, til Vædrene og til Lammene efter deres Tal, paa deres sædvanlige Vis;
34 നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
dertil een Gedebuk til Syndoffer, foruden det bestandige Brændoffer, dets Madoffer og dets Drikofre.
35 എട്ടാം ദിവസം നിങ്ങൾക്കു അന്ത്യയോഗം ഉണ്ടാകേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.
Paa den ottende Dag skal der være eder en Slutningshøjtid, da skulle I ingen Arbejdsgerning gøre.
36 എന്നാൽ യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും ഹോമയാഗം കഴിക്കേണം.
Og I skulle ofre Brændoffer, et Ildoffer til en behagelig Lugt for Herren, een Tyr, een Væder, syv Lam, aargamle, uden Lyde,
37 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
deres Madoffer og deres Drikoffer til Tyren, til Vædrene og til Lammene efter deres Tal, paa sædvanlig Vis,
38 നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായിട്ടു ഒരു കോലാട്ടുകൊറ്റനും വേണം.
dertil een Gedebuk til Syndoffer, foruden det bestandige Brændoffer og dets Madoffer og dets Drikoffer.
39 ഇവയെ നിങ്ങൾ നിങ്ങളുടെ നേൎച്ചകളും സ്വമേധാദാനങ്ങളുമായ ഹോമയാഗങ്ങൾക്കും ഭോജനയാഗങ്ങൾക്കും പാനീയയാഗങ്ങൾക്കും പുറമെ നിങ്ങളുടെ ഉത്സവങ്ങളിൽ യഹോവെക്കു അൎപ്പിക്കേണം.
Disse Ting skulle I gøre for Herren paa eders bestemte Tider, foruden eders Løfter og eders frivillige Gaver, hvad enten det er eders Brændofre eller eders Madofre eller eders Drikofre eller eders Takofre.
40 യഹോവ മോശെയോടു കല്പിച്ചതു ഒക്കെയും മോശെ യിസ്രായേൽമക്കളോടു പറഞ്ഞു.
Og Mose sagde til Israels Børn alt dette, ligesom Herren havde befalet Mose.